മലയാളം ഇ മാഗസിൻ.കോം

ശോഭനയുടെ മീടു വെളിപ്പെടുത്തതിൽ പകച്ച്‌ ആരാധകർ, ഒടുവിൽ സംഭവം വിശദീകരിച്ച്‌ ശോഭന വീണ്ടും

തൊണ്ണൂറുകളിലെ മലയാള സിനിമയുടെ നിറ സാന്നിധ്യം ആയിരുന്നു നടിയും നർത്തകിയുമായ ശോഭന. നൃത്തത്തിനായി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന ശോഭന സിനിമാ രംഗത്ത് അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഇന്നും ശോഭന പ്രീയപ്പെട്ട നായിക തന്നെയാണ്. മീ ടൂ വെളിപ്പെടുത്തലുകളുമായി ശോഭന വീണ്ടും വാർത്തകളിൽ നിറയുമ്പോൾ മലയാളികൾ ആകാംഷയോടെ ആണ് ശോഭനയുടെ വിവരങ്ങൾക്കായി കാത്തിരിക്കുന്നത്.

\"\"

കൊച്ചിയിൽ യുവ നടിയ്ക്ക് ഉണ്ടായ ആക്രമണവും തുടർന്നുണ്ടായ ദിലീപിന്റെ അറസ്റ്റും മുതൽ മലയാള സിനിമ രംഗം ഇന്ന് നേരിടുന്ന ഓരോ പ്രതിസന്ധിയിലും ശോഭനയുടെ അഭിപ്രായം എന്താണ് എന്നും ശോഭന ആർക്കൊപ്പം ആണെന്നും അറിയാൻ കാത്തിരുന്നവർ ആണ് മലയാളി പ്രേക്ഷകർ.

\"\"

സിനിമാ രംഗത്തും പുറത്തുമായി വിവിധ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസികവും ശാരീരികവും ആയ പീഡനങ്ങളുടെ വെളിപ്പെടുത്തൽ എന്നപോലെ വന്നുകൊണ്ടിരിക്കുന്ന മീ ടൂ എന്ന ഹാഷ്ടാഗ് ക്യാമ്പയിനുകളുടെ ഭാഗമായി ശോഭനയും മാറിയപ്പോൾ പ്രേക്ഷകർ അൽപ്പം ഞെട്ടലോടെ ആണ് അതിനെ കണ്ടത്.

\"\"

ശോഭനയെ പോലെ ഒരു നടിയ്ക്കും സിനിമാ രംഗത്ത് നിന്നും അത്തരം മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഞെട്ടൽ ഉളവാക്കുന്ന വസ്തുത തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ ശോഭനയ്ക്ക് അത്തരം ദുരനുഭവം നേരിടേണ്ടി വന്നത് ആരിൽ നിന്നും ആണെന്ന് അറിയുവാൻ പ്രേക്ഷകർക്ക് ജിജ്ഞാസ ഏറി.

\"\"

\”യാർ അന്ത ശങ്കരൻതമ്പി..?\” എന്ന ചോദ്യങ്ങളോട് കൂടി പ്രേക്ഷകർ ശോഭനയിൽ നിന്നും ആ പേര് കേൾക്കുവാൻ വേണ്ടി മുറവിളി കൂടുകയും ചെയ്തു. എന്നാൽ \’മീടു\’ പോസ്റ്റിട്ട് ആരാധകരെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ് താരം. \’മീടു\’ എന്ന് ഹാഷ്ടാഗിട്ട ശേഷം അതു പിൻവലിച്ച താരമിപ്പോൾ വീണ്ടും വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ്.

\"\"

\’അതേ, ഞാനും \’മീടു\’വിനെ പിന്തുണയ്ക്കുന്നു. ലൈംഗികാതിക്രമം ഏതു തരത്തിലുള്ളതുമായിക്കോട്ടെ, അതു തുറന്നു പറയാന് മനസ്സു കാണിച്ച എല്ലാ സ്ത്രീകള്ക്കും എന്റെ പിന്തുണ എന്നും ഭാവിയിൽ സ്ത്രീകള്ക്ക് സുരക്ഷിതമായി പ്രവൃത്തിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇപ്പോഴുള്ള ഈ നീക്കങ്ങളെന്ന് ഉറപ്പാണ് എന്നും നന്ദി\’ എന്നും ശോഭന ഫേസ്‍ബുക്കിൽ കുറിച്ചു. ഇതോടെ ആരാധകരുടെ സംശയം തീർന്നിരിക്കുകയാണ്.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor