മലയാളം ഇ മാഗസിൻ.കോം

വിജയ്‌ ഫാൻസ്‌ ഉയർത്തിയ 180 അടി കട്ടൗട്ടിനെ നിങ്ങൾ കുറ്റപ്പെടുത്തിയിരുന്നോ? എങ്കിൽ ഉറപ്പായും നിങ്ങൾ ഇതും അറിയണം!

ഫാൻസുകാർ സാധാരണ നടൻമാരുടെ കട്ടൗട്ട് സ്ഥാപിച്ചു റെക്കോര്ഡ് സൃഷ്ട്ടിക്കാറുണ്ട്. ഇങ്ങനെ കട്ടൗട്ട് സ്ഥാപിച്ച വിജയ് ആരാധകർ പുതിയ ഒരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോൾ. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കളക്ടറുടെ ഉത്തരവിനെത്തുടർന്ന് കട്ടൗട്ട്‌ പൊളിച്ചു മാറ്റിയെങ്കിലും ദേശീയ തലത്തിൽ പോലും വൻ പ്രശംസയാണ് കൊല്ലത്തെ വിജയ്‌ ആരാധകർ നേടിയത്‌.

\"\"

വിജയുടെ പുതിയ ചിത്രമാണ് സർക്കാർ. ഈ ചിത്രത്തിന്റെ റിലീസ് ദിനത്തിൽ വേറിട്ട ഒരു സംരംഭത്തിനു ഒരുങ്ങുകയാണ്. ചാരിറ്റി പ്രവർത്തനങ്ങളും വിവാഹം നടത്തികൊടുക്കലും ഒക്കെയാണ് റീലീസ് ദിനത്തിൽ വിജയ് ഫാൻസ് ഒരുക്കുന്നത്. കൊല്ലത്തു 180 അടി പൊക്കമുള്ള ഒരു കട്ടൗട്ട് സ്ഥാപിച്ച ആരാധകനാണ് പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയത്. റിലീസിന് ചിലവാക്കുന്ന അനാവശ്യ ചിലവും മറ്റും ഒഴിവാക്കിയാണ് വിവാഹം നടത്താൻ ഒരുങ്ങുന്നത്. ഒരു ലക്ഷം രൂപയോളമാണ് ചാരിറ്റിക്കായി മാറ്റി വച്ചത്.

\"\"

തുപ്പാക്കി, കത്തി എന്നീ സൂപ്പര്ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയും മുരുകദോസും ഒന്നിക്കുന്ന സൂപ്പര്ഹിറ്റ് ചിത്രമാണ് സർക്കാർ. ഈ ചിത്രത്തിനായി പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.

\"\"

മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രഹണം നിർമ്മിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എ ആർ റഹ്മാൻ സംഗീതം നൽകുന്ന ഈ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറും കീര്തിസുരേഷും നായികമാരാകുന്നു. ഈ ചിത്രം ദീപാവലി റീലീസ് ആയി നവംബർ ആറിന് ആണ് പ്രദർശനത്തിനെത്തുന്നത്.

\"\"

അന്ന് തന്നെയാണ് വാഴപ്പള്ളി മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസി കെ എം മോനിഷയുടെ വിവാഹം വിജയ് ആരാധകർ നടത്തുന്നത്. ചങ്ങനാശേരി സ്വദേശിയായ സിനു സിബിയാണ് മോനിഷയുടെ വരൻ. മതുമൂല ഗത്സമനി പള്ളി ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന വിവാഹത്തിന്റെ ചിലവ് കൂടാതെ വധുവിനായി 3 പവന്റെ സ്വർണ്ണവും നൽകിയാണ് വിജയ് ആരാധകർ ഈ വിവാഹം നടത്തുന്നത്.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter