അടുത്തകാലത്ത് നടൻ ദിലീപിന്റ പല ചിത്രങ്ങളും വേണ്ടരീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ദിലീപ് നായകനായ ‘പവി കെയർടേക്കർ’ എന്ന ചിത്രം വൻ ജനപ്രീതിയോടെ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏപ്രിൽ 26ന് തീയറ്ററുകളിലെത്തിയ ചിത്രം പഴയകാല സിനിമകളിലെ ദിലീപിന്റെ അഭിനയം പ്രേക്ഷക മനസ്സുകളിലേക്ക് എത്തിക്കുന്നതാണത്രെ.
സിനിമയുടെ പ്രമേയവും അതിലെ കഥാപാത്രങ്ങളുമെല്ലാം മികച്ചതെന്ന അഭിപ്രായം പ്രേക്ഷകർ പങ്കുവയ്ക്കുമ്പോൾ ചിത്രത്തിലെ ബ്രോ എന്ന നായകുട്ടിയും മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ചുകഴിഞ്ഞു. തനിക്ക് വളർത്തുമൃഗങ്ങളെ ഇഷ്ടമാണെന്നും എന്നാൽ വീട്ടിൽ അവയെ വളർത്താറില്ലെന്നും വെളിപ്പെടുത്തുകയാണ് നടൻ ദിലീപ്. അതിന് ഒരു കാരണവുമുണ്ടത്രെ.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ വധശിക്ഷാ രീതി! ഒരാളെ ഇങ്ങനെയൊക്കെ കൊല്ലാമോ? | Watch Video 👇
വർഷങ്ങളോളം ബ്രൂണോ എന്ന വളർത്തുനായ തന്റെ വീട്ടിലുണ്ടായിരുന്നു എന്നും അതിന്റെ അപ്രതീക്ഷിത വിയോഗം തനിക്ക് താങ്ങാനായില്ല എന്നുമാണ് ഒരു അഭിമുഖത്തിൽ താരം പറയുന്നത്.
‘10 വർഷം ബ്രൂണോ എന്ന നായ്ക്കുട്ടിയുണ്ടായിരുന്നു. വീട്ടിൽ ആരുമില്ല, അമ്മ തനിച്ചാണെങ്കിലും, അവൻ നോക്കിക്കോളും. വീട്ടിൽ ഗസ്റ്റ് വരുമ്പോൾ ബ്രൂണോ എന്ന് വിളിച്ചാൽ അകത്തേക്ക് പോകണം എന്നവൻ മനസിലാക്കും… ഒരു മനുഷ്യന്റെ സ്വഭാവം പോലത്തെ പെരുമാറ്റമായിരുന്നു. ഒരു ദിവസം രോമം പൊഴിയുന്നതിന്റെ പേരിൽ ഇൻജെക്ഷൻ എടുക്കാൻ ഡോക്ടർ വന്നു. പത്തു മിനിറ്റ് കഴിഞ്ഞതും അവൻ പോയി..
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട് അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത് | Watch Video 👇
ഞാൻ പുറത്തായിരുന്നു. വന്നു കയറിയതും അമ്മ കാര്യം അവതരിപ്പിച്ചു. ചില മരണങ്ങൾ ഉണ്ടായി എന്ന് കേട്ടാൽ സമയമെടുത്തേ അത് മനസിന്റെ ഉള്ളിൽ കയറൂ. ഇത് ഞാൻ കേട്ടയുടനെ പൊട്ടിക്കരയാൻ തുടങ്ങി. അതിനു ശേഷം വളർത്തുമൃഗങ്ങളെ വീട്ടിൽ വളർത്തിയിട്ടില്ല.’ ദിലീപ് പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO, എന്തുകൊണ്ട് മകന്റെ വിവാഹം നടക്കുന്നില്ല എന്നറിയാൻ ജ്യോതിഷിയുടെ അടുത്തെത്തിയ അമ്മയെ ഞെട്ടിച്ച സത്യം | Watch Video 👇