22
February, 2019
Friday
12:08 PM
banner
banner
banner

ദിലീപിനെ പൂട്ടാനുറച്ച്‌ വീണ്ടും പോലീസ്‌, ഒന്നര മാസം മാറി നിൽക്കാനുള്ള ദിലീപിന്റെ നീക്കം തടയുക ലക്ഷ്യം!

നടി ആക്രമിക്കപെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദിലീപ്. ദിലീപ് ഉൾപ്പെടെ ഉള്ള പല പ്രതികളും നിരന്തരം ഹർജിയുമായി എത്തുന്നത് കാരണം നടപടികൾ നീണ്ടുപോവുകയാണ്.

നടി ആക്രമിക്കപെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ട് 1 വര്ഷം കഴിഞ്ഞിട്ടും ഇതിന്റെ വിചാരണ തുടങ്ങിയിട്ടില്ല. ഇപ്പോൾ തനിക്ക് വിദേശ യാത്ര അനുമതി നൽകണം എന്ന ആവശ്യവുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. ജർമ്മനിയിൽ തനിക്ക് ഒന്നര മാസത്തെ ഷൂട്ട് ഉണ്ടെന്നും അതിനായി അനുമതി നൽകണം എന്നും ദിലീപ് ആവശ്യപ്പെട്ടു.

ഡിസംബർ15 മുതൽ ജനുവരി 30 വരെയാണ് ഷൂട്ടിംഗ്. ഇതിനായി പാസ്പോർട്ട് തിരികെ നൽകണം എന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ വിചാരണ കാത്തിരിക്കുന്ന ഒരു കേസിലെ പ്രതി ഈ യാത്രകളിലൂടെ വിചാരണ വൈകുന്നതിന് കാരണമാകുന്നു. ഇത് ഇരയോടുള്ള നീതി നിഷേധവും അവഹേളനവും ആണെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

പ്രതിയും കേസിലെ പ്രധാന സാക്ഷികളും സിനിമാ രംഗത്തുള്ളവരാണ്. അതിനാൽ പ്രതിയുടെ ഇത്തരം യാത്രകൾ നിരീക്ഷിക്കണം എന്നാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ കോടതിയുടെ ഏത് നിബന്ധനയും അംഗീകരിക്കാൻ താൻ തയ്യാറാണെന്നും വിസ സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കണം എന്നും ദിലീപ് കോടതിയിൽ അറിയിച്ചു.

ദിലീപ് വിദേശയാത്രയ്ക്കു പോകുന്നവവരുടെ വിവരങ്ങൾ താമസം സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഹർജിയിൽ സൂചിപ്പിച്ചിട്ടില്ല. ഇത്തരം യാത്രകൾ അസൂത്രിതമാണ് എന്നാണ് കരുതേണ്ടത്. ഈ മാസം 9 നു വീണ്ടും ഈ കേസ് പരിഗണിക്കും.

·
[yuzo_related]

Comments


Related Articles & Comments