മലയാളം ഇ മാഗസിൻ.കോം

പ്രവാസികളുടെ ശ്രദ്ധയ്ക്ക്‌, നിങ്ങൾ ഈ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ നിങ്ങൾക്ക്‌ ഇനി നാട്ടിൽ വന്ന്‌ മടങ്ങാൻ കഴിയില്ല

ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. വിദേശത്ത് തൊഴിൽ അന്വേഷണത്തിനായി പോകുന്ന ഇന്ത്യക്കാർക്കാണ് അടുത്ത വര്ഷം മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്.

\"\"

18 വിദേശ രാജ്യങ്ങളിൽ തൊഴിൽവിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ഇപ്പോൾ ഈ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. ഇറാക്ക്, ജോർദാൻ, യെമൻ, തായ്‌ലൻഡ്, ലിബിയ, മലേഷ്യ, ലബനാൻ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, സുഡാൻ, തെക്കൻ സുഡാൻ, സിറിയ എന്നീ രാജ്യങ്ങൾക്കു പുറമെ ആറു ഗൾഫ് രാജ്യങ്ങളിലും പോകുന്നവർ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.

\"\"

ഇപ്പോൾ വിദേശത്തു ജോലി ചെയ്യുന്നവർ ഇന്ത്യയിൽ വന്നിട്ട് മടങ്ങുന്നതിനു മുൻപ് ഇ-മൈഗ്രേറ്റ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവരെ 2019 ജനുവരി ഒന്നു മുതൽ എയർപോർട്ടിൽ നിന്ന് തന്നെ തിരികെ അയക്കും.

\"\"

2015 ൽ ആണ് ഇ- മൈഗ്രേറ്റ് പോർട്ടൽ ആരംഭിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം കുറഞ്ഞ ഇന്ത്യക്കാർക്ക് വിദേശത്തു ഉണ്ടാകാനിടയുള്ള ചൂഷണം ഒഴിവാക്കാനും ഇത് വഴി സാധിക്കും. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ തൊഴിൽ സംബന്ധമായ വിവരങ്ങൾ പോർട്ടൽ വഴി രജിസ്റ്റർ ചെയ്താൽ മാത്രമേ വിദേശത്ത് പോകാൻ സാധിക്കുകയുള്ളു.

\"\"

ഇ- മൈഗ്രേറ്റ് എന്ന വെബ്സൈറ്റിൽ ECNR Registration എന്നാ ലിങ്കിൽ ആണ് വിവരങ്ങൾ നല്കേണ്ടത്. ഇത് പൂർത്തിയായാൽ ഇ മെയിൽ, എസ്. എം.എസ് വഴി സന്ദേശം ലഭിക്കും. ആശ്രിത, നിക്ഷേപക വിസയിൽ വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാർക്ക് ഈ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ല.

Avatar

Staff Reporter