മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 മെയ് 15 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.05.2024 (1199 ഇടവം 1 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യപരാജയം, അഭിമാനക്ഷതം, അമിത അധ്വാനം എന്നിവ കരുതണം. ഊഹകച്ചവടം നഷ്ടമാകാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യവിജയം, ധന നേട്ടം, ആഗ്രഹാസാധ്യം മുതലായവ പ്രതീക്ഷിക്കാം. മനസന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത അധ്വാനം, പ്രവര്‍ത്തന മാന്ദ്യം മുതലായവ വരാവുന്ന ദിനമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മോദി തുടർന്നാലും രാ​​ഹുൽ വന്നാലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ഈ 9 പേരാണ്! | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നൂതനമായ ആശയങ്ങള്‍ നടപ്പാക്കുന്നതിലൂടെ ധനാഗമവും അംഗീകാരവും വര്‍ധിക്കും. വിചാരിച്ച ലക്ഷ്യത്തില്‍ തൊഴില്‍ നേട്ടങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാനവും ആനുകൂല്യവും ഒരുപോലെ വര്‍ധിക്കും. അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവര്‍ത്തന ലാഭം, ധന നേട്ടം, ഗുണാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. അപ്രതീക്ഷിത അംഗീകാരം ഉണ്ടാകാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, 2024ലെ വ്യാഴമാറ്റം അടുത്ത ഒരു വർഷക്കാലം നിങ്ങളെ എങ്ങനെ ബാധിക്കും എന്നറിയാം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവൃത്തികളില്‍ വിജയം പ്രാതീക്ഷിക്കാം. തടസ്സപ്പെട്ട കാര്യങ്ങള്‍ക്ക് പരിഹാരം ലഭിക്കും. സുഹൃത്ത് സഹായം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹിക്കുന്ന രീതിയില്‍ അല്ലെങ്കിലും കാര്യവിജയം ഉണ്ടാകും. വേണ്ടപ്പെട്ടവര്‍ പ്രതികൂലമായി പ്രതികരിക്കുന്നതില്‍ മനസ്താപം ഉണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രാ ദുരിതം, ധന വൈഷമ്യം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയുണ്ടാകാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? പുതിയ കാലത്തെ കുട്ടികൾ ചെയ്യുന്നത്… ഗൈനക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ!!! | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, അംഗീകാരം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മനസ്സിന് ഉത്സാഹം നല്‍കുന്ന അനുഭവങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാധ്യം, കാര്യ വിജയം, തൊഴില്‍ ലാഭം എന്നിവയുണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വരാവുന്ന ദിനമാകയാല്‍ കരുതല്‍ പുലര്‍ത്തണം. സാമ്പത്തിക വിഷയങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കൊടും ചൂടിന്‌ പിന്നാലെ പ്രളയവും? കേരളത്തിന്‌ മുന്നറിയിപ്പ്, വരാനിരിക്കുന്നത് മറ്റൊരു ദുരന്തമോ? | Watch Video 👇

Avatar

Staff Reporter