മലയാളം ഇ മാഗസിൻ.കോം

ഫേസ്ബുക്ക്‌ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി, പ്രവാസി മലയാളി ജീവനൊടുക്കി! പ്രവാസികൾക്ക്‌ ഇതൊരു മുന്നറിയിപ്പാണ്

സാമൂഹ്യമാധ്യമങ്ങൾക്ക്‌ ജീവിതത്തെ എത്രത്തോളം മാറ്റി മറിച്ചിരിക്കുന്നു. എന്നാൽ ഫേസ്ബുക്ക്‌ പോലെയുള്ള സമൂഹ്യമാധ്യമങ്ങളെ ദുരുപയോഗം ചെയ്താലോ? ഒരാളുടെ ജീവനെടുക്കുന്ന തരത്തിലേക്ക്‌ കാര്യങ്ങൾ മാറിമറിഞ്ഞാലോ? കിളിമാനൂർ വെള്ളല്ലൂർ സ്വദേശിക്ക്‌ സംഭവിച്ചതും അത്‌ തന്നെയാണ്.

\"\"

ഫേസ്ബുക്കിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർനാണ് പ്രവാസിയായ സുനിൽ കുവൈറ്റിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയത്‌. വെള്ളല്ലുർ ആൽത്തറ ആലുവിള വീട്ടിൽ സുനിൽ കുമാർ (43) ആണ് ജീവനൊടുക്കിയത്. കുവൈറ്റ് മാരിയറ്റ് ഇന്റർ നാഷണൽ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പർവൈസർ ആയിരുന്നു സുനിൽ കുമാർ.

ചാണക്യൻ ചാണക്യൻ എന്ന ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് സുനിൽ കുമാറിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു സുനിൽ കുമാറിന്റെ നാട്ടിലെ സുഹൃത്തുക്കൾക്ക് റിക്വസ്റ്റ് അയച്ച ഹാക്കർമാർ അക്കൗണ്ട് ദുരുപയോഗം ചെയ്ത് നിരന്തരം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നു സുനിൽ കുമാറിന്റെ സുഹൃത്തുക്കൾ പറയുന്നു.

\"\"

മൃതദേഹത്തിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ചാണക്യൻ ചാണക്യൻ എന്ന ഫേസ്ബുക് അക്കൗണ്ടിൽ ഉള്ളവർ തന്റെ ജീവിതം തകർക്കുമെന്നും മരണത്തിനു കാരണക്കാർ ഈ അകൗണ്ട് ഉപയോഗിക്കുന്നവർ ആണെന്നും സുനില്കുമാറിന്റെ സുഹൃത് അറിയിച്ചു. കഴിഞ്ഞ ആറു മാസങ്ങൾ ആയി ഇവരുടെ ഭീഷണിയും മാനസിക പീഡനവും തുടരുന്നതായും സൂചന ഉണ്ട്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. കുവൈറ്റിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ചു സംസ്കരിച്ചു.

സുനിൽ കുമാറിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കി എംബസിതല അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രി, ഡി ജി പി, പ്രധന മന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. ഇടതു പക്ഷ ആഭിമുഖ്യമുള്ള പ്രവാസി കൂട്ടായ്മകളിലും നവമാധ്യമനങ്ങളിലും സുനിൽ കുമാർ സജീവ സാന്നിധ്യം ആയിരുന്നു.

Staff Reporter