18
April, 2019
Thursday
08:39 PM
banner
banner
banner

പ്രവാസികൾക്ക്‌ വീണ്ടും തിരിച്ചടി! അഞ്ചര ലക്ഷം മലയാളികളെ കുവൈറ്റും പറഞ്ഞു വിടുന്നു, കാരണം ഇതാണ്‌

പ്രവാസ ലോകത്തു നിന്നും അത്ര ശുഭമല്ലാത്ത വാർത്തകളാണ് ദിവസവും വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റത്തിന്റെ സ്വര്‍ഗഭൂമിയായ കുവൈറ്റും മലയാളികള്‍ക്ക് അന്യമാവുന്നു. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ കുവൈറ്റില്‍ നിന്നു പുറത്താക്കുന്ന 15 ലക്ഷം പ്രവാസികളില്‍ അഞ്ചര ലക്ഷത്തിലേറെപേര്‍ മലയാളികളായിരിക്കും.

കുവൈറ്റിലെ ജനസംഖ്യയുടെ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്കിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്. ജനസംഖ്യയില്‍ 14 ലക്ഷം സ്വദേശികളുള്ളപ്പോള്‍ വിദേശികളുടെ സംഖ്യ 32.44 ലക്ഷമാണ്.

ഏഴ് വര്‍ഷത്തിനുള്ളില്‍ സ്വദേശി ജനസംഖ്യ 17 ലക്ഷമായി ഉയരും. ജനസംഖ്യയിലെ ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാനും സ്വദേശികള്‍ക്കു കൂടുതല്‍ തൊഴില്‍ കണ്ടെത്താനുമായി സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപെടുത്താന്‍ തീരുമാനിച്ചതായി കുവൈറ്റ് നിയമനിര്‍മാണസമിതി ഇന്നലെ അറിയിച്ചു.

___________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

___________

ജനസംഖ്യാ പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ഏഴു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം പേരെ കുടിയിറക്കുമ്പോള്‍ ഏറ്റവുമധികം ആഘാതമേല്‍ക്കുക മലയാളികള്‍ക്കായിരിക്കും. ആറ് ലക്ഷം ഇന്ത്യക്കാരുള്ള കുവൈറ്റില്‍ ഇവരിലെ 80 ശതമാനവും മലയാളികളാണ്. എല്ലാ മേഖലകളിലും താഴേത്തട്ടുമുതല്‍ ഉന്നതതലങ്ങള്‍ വരെ മലയാളി പ്രവാസി സാന്നിധ്യമുണ്ട്.

പ്രവാസി ജനസംഖ്യ തദ്ദേശീയരുടെ ജനസംഖ്യയുടെ 25 ശതമാനത്തില്‍ കൂടുതലാകരുതെന്ന് നിര്‍ദേശവുമുണ്ട്. എങ്കില്‍ ഏഴ് വര്‍ഷത്തിനുമുമ്പുതന്നെ വിദേശികളുടെ കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാകുമെന്ന കണക്കുകൂട്ടലും സര്‍ക്കാരിനുണ്ട്.

ലോകത്തെ ജനസംഖ്യാ സാന്ദ്രതയില്‍ സിംഗപ്പൂര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് കുവൈറ്റിനുള്ളത്. ഇതെല്ലാം കണക്കിലെടുത്ത് പ്രവാസികളെ പുറത്താക്കുന്നത് ത്വരിതപ്പെടുത്തിയാല്‍ പ്രതിവര്‍ഷം മുക്കാല്‍ ലക്ഷം മലയാളികളെങ്കിലും പുറത്താക്കല്‍ ഭീഷണിയുടെ നിഴലിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

· ·
[yuzo_related]

Comments



Related Articles & Comments