വ്യക്തികളുടെ ബ്ളഡ് ഗ്രൂപ്പും അവരുടെ സ്വഭാവവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം അറിയാമോ. ഇല്ലെങ്കിൽ ഇതാ ഓരോ ബ്ളഡ് ഗ്രൂപ്പ്കാരുടെയും സ്വഭാവം ശരിയല്ലേ എന്ന് നോക്കൂ!
![](https://malayalamemagazine.com/wp-content/uploads/2020/09/bloodtype289.jpg)
1. ഒ ഈ ഗ്രൂപ്പിൽ പെട്ടവർ വളരെ ഹോട്ടായിരിക്കും. ഒപ്പം വളരെപ്പെട്ടന്ന് സുഹൃത്തുക്കളെ സമ്പാദിക്കുന്നവരും കാര്യങ്ങൾ ഏകോപിപ്പിച്ച് നടത്താൻ കഴിയുന്നവരുമായിരിക്കും. ലോകത്താകമാനം 37 ശതമാനം പേർ ഒ പോസിറ്റിവും. 6 ശതമാനം പേർ ഒ നെഗറ്റിവുമാണ്.
2. എ ബ്ലെഡ് ഗ്രൂപ്പുള്ളവർ വളരെ ശാന്ത സ്വഭാവമുള്ളവരായിരിക്കും. ഏത് കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുന്നവരും ഒപ്പം അൽപ്പം ടെൻഷനുള്ളവരുമായിരിക്കും. മറ്റുള്ളവർക്ക് വേണ്ടി എന്തും ഉപേഷിക്കാൻ ഇവർ തയാറാണ്. കൂടാതെ സത്യസന്ധരായിരിക്കും. ലോകത്ത് ആകെ 34 ശതമാനം ഏ പോസിറ്റിവും 6 ശതമാനം ഏ നെഗറ്റിവും ഉണ്ട്.
![](https://malayalamemagazine.com/wp-content/uploads/2020/09/bloodtypes8923.jpg)
3. ലോകത്ത് ആകെ 9 ശതമാനമാണ് ബി പോസിറ്റിവ് ബ്ലെഡ് ഗ്രൂപ്പിലുള്ളവർ ഉള്ളത്. 2 ശതമാനം മാത്രമാണ് ബി നെഗറ്റിവ് ഉള്ളത്. ഇവർ വളരെ ശക്തമായ വ്യക്തിത്വത്തിന് ഉടമകളാണ്. എപ്പോഴും വളരെ സന്തോഷമുള്ളവരായിരിക്കും. ഏത് കാര്യങ്ങളെക്കുറിച്ച് അങ്ങേയറ്റം പോസിറ്റിവായി ചിന്തിക്കാൻ ഇവർക്ക് കഴിയും. വ്യത്യസ്ഥതയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
4. എബി ലോക ജനസംഖ്യയിൽ ആകെ നാല് ശതമാനം മാത്രമാണ് എബി പോസിറ്റ്വ് ഉള്ളത്. നെഗറ്റിവാകട്ടെ ആകെ ഒരു ശതമാനവും. ഇവർക്ക് പലപ്പോഴും പല സ്വഭാവമായിരിക്കും. ഏത് കാര്യങ്ങളോടും സഹാനുഭുതിയുള്ളവരായിരിക്കും. കൂടാതെ വളരെ ക്രിയേറ്റിവും ആർട്ടിസ്റ്റിക്ക് മൈൻഡ് ഉള്ളവരുമാണ്.