ലൈ – ഗികതയെക്കുറിച്ച് സംസാരിക്കുന്നത് അപമാനവും ലജ്ജാകരവുമായാണ് ഇന്ത്യൻ കുടുംബങ്ങളിൽ കണക്കാക്കപ്പെടുന്നത്. ഇത് ചില സമയങ്ങളിൽ വളരെ മോശമായ ആരോഗ്യ സ്ഥിതികൾ സൃഷ്ടിക്കാറുണ്ട്. കാരണം ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യണ്ട അവസ്ഥകളിൽ അല്ലെങ്കിൽ ലൈ – ഗികതയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന മിക്ക അവസരങ്ങളിലും ശരിയായ വിവരങ്ങളാകില്ല ആവശ്യക്കാർക്ക് ലഭിക്കുക. മിക്കവാറും അവസരങ്ങളിലും ആളുകൾ ആശ്രയിക്കുക സ്ഥിരീകരണങ്ങളില്ലാത്ത ഓൺലൈൻ ഉറവിടങ്ങളോ അല്ലങ്കിൽ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന അശാസ്ത്രീയമായ വിവരങ്ങളെയോ ആയിരിക്കും.
30 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ അഭിമുഖീകരിക്കുന്ന ലൈ – ഗിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് കുറയുന്ന ലൈ – ഗിക താത്പര്യം. ഇന്ത്യയിൽ സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ലൈ – ഗിക പ്രശ്നങ്ങളുടെ കണക്കുകൾ എടുത്തു പറയുന്നത്, ഹോർമോണുകളിലെ വ്യതിയാനം, തൊഴിൽ സമ്മർദ്ദം, പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണമെന്നാണ്. ഈ വിഷയങ്ങൾ അവരുടെ ലൈ – ഗിക താത്പര്യത്തെ ബാധിക്കുന്നുണ്ട്.
വൈദ്യശാസ്ത്രത്തിൽ ഹൈപ്പോആക്ടീവ് ലൈ -ഗികാഭിലാഷ തകരാറ് (HSDD) എന്നറിയപ്പെടുന്ന കുറഞ്ഞ ലൈ – ഗിക താത്പര്യം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. 18 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ മൂന്നിലൊന്ന് ആളുകളിലും ലൈ – ഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുന്നതായാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്. അതിനാൽ മരുന്ന് കഴിച്ചു കൊണ്ട് മാത്രം ഇത് സുഖപ്പെടാൻ സാധ്യമല്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തി വരുന്ന വന്ധ്യതയ്ക്കെതിരായ ചികിത്സകൾ സ്ത്രീകളിലും പുരുഷന്മാരിലും സംഭവിയ്ക്കുന്ന ലൈ – ഗിക അപര്യാപ്തതയുടെ കാരണങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കാരണമായിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈ – ഗിക തൃഷ്ണ തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഫലപ്രദമായ ചികിത്സകളും ഇപ്പോൾ ലഭ്യമാണ്.
ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സ്ത്രീകളുടെ ആഗ്രഹം കുറയുന്നതിനെയാണ് കുറയുന്ന ലൈംഗിക തൃഷ്ണ എന്നു പറയുന്നത്. അത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ശാരീരിക ഘടകങ്ങളെ അടിസ്ഥാനമാക്കി പ്രായം കൂടുന്നതിന് അനുസരിച്ച് ഇത് സ്വാഭാവികമായി കുറയുന്നതായാണ് കണ്ടു വരുന്നത്.
എന്നാൽ സ്ത്രീകളിലെ ലൈ – ഗികാഭിലാഷവും ഉത്തേജനവും നഷ്ടപ്പെടുന്നതിനുള്ള പൊതുവായ കാരണങ്ങൾ താഴെ പറയുന്നവയാണ്:
കുറഞ്ഞ ടെസ്റ്റോസ്റ്റിറോണിന്റെ അളവ്: ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈ- ഗികാഭിലാഷത്തെ ഒരുപോലെ ബാധിക്കുന്നു. സ്ത്രീകൾ 20കളുടെ മധ്യത്തിലെത്തുമ്പോൾ അവരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയരുന്നു, തുടർന്ന് ആർത്തവവിരാമം എത്തുന്നത് വരെ കൃത്യമായി കുറഞ്ഞു കൊണ്ടിരിക്കുകയും അത് നിലയ്ക്കുകയും ചെയ്യും.
പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ: പങ്കാളിയിലുണ്ടാകുന്ന ലൈ – ഗിക പ്രശ്നങ്ങൾ, പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ വൈകാരിക അസംതൃപ്തി, പ്രസവം തുടങ്ങിയ കാര്യങ്ങൾ ലൈ – ഗികാഭിലാഷങ്ങൾ കുറയുന്നതിന് കാരണങ്ങളാകാറുണ്ട്.
സാമൂഹിക സാംസ്കാരിക സ്വാധീനങ്ങൾ: തൊഴിൽ സമ്മർദ്ദം, സമപ്രായക്കാരുടെ സമ്മർദ്ദം എന്നിവ ലൈ – ഗികാഭിലാഷത്തെ പ്രതികൂലമായി ബാധിക്കാം.
രോഗാവസ്ഥകൾ: വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, അല്ലെങ്കിൽ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയ്ഡ് പോലുള്ള രോഗാവസ്ഥകൾ സ്ത്രീയുടെ ലൈ – ഗികാഭിലാഷത്തെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കാറുണ്ട്.
മരുന്നുകൾ: വിഷാദരോഗങ്ങൾക്ക് കഴിയ്ക്കുന്ന ചില മരുന്നുകൾ, രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ, ഗർഭനിരോധന ഗുളികകൾ എന്നിവ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും, രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യാറുണ്ട്. ഇത് സ്ത്രീകളിൽ ലൈ – ഗികാഭിലാഷം കുറയുന്നതിന് കാരണമാകാറുണ്ട്.
പ്രായം: പ്രായം കൂടുന്നതിന് അനുസരിച്ച് രക്തത്തിലെ ആൻഡ്രോജന്റെ അളവ് നിരന്തരമായി കുറയാറുണ്ട്.
സ്ത്രീകളുടെ ജീവിതത്തിലെ ലൈ – ഗികാഭിലാഷങ്ങൾ തിരികെ കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടത്?
കുറഞ്ഞ ലൈ – ഗിക തൃഷ്ണയുടെ പ്രശ്നം പരിഹരിക്കുന്നതിന് സാധാരണയായി ഒന്നിലധികം ചികിത്സാ സമീപനങ്ങൾ ആവശ്യമാണ്. എന്നിരുന്നാലും, കുറഞ്ഞ ലൈ – ഗിക തൃഷ്ണയിലേക്ക് നയിക്കുന്ന ഘടകങ്ങൾ നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞാൽ, പ്രയോഗിച്ച് നോക്കാൻ സാധിക്കുന്ന ചികിത്സാ രീതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുത്താവുന്നതാണ്:
- ഫോർപ്ലേയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
- നല്ല ഉറക്കം
- പങ്കാളിയുമായുള്ള ബന്ധത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക
- മരുന്നുകൾ മാറ്റുക
- പതിവായി വ്യായാമം ചെയ്യുക
- ചികിത്സ
- യോനീഭാഗത്തെ വരൾച്ച
- ടെസ്റ്റോസ്റ്റിറോൺ തെറാപ്പി