മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 മെയ് 04 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 04.05.2024 (1199 മേടം 21 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാനസിക സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ധനലാഭത്തിനും അംഗീകാരത്തിനും സാധ്യത കാണുന്നു.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന രംഗത്ത് പ്രോത്സാഹജനകമായ സാഹചര്യങ്ങള്‍ ഉണ്ടാകും. കുടുംബ സുഖം, ബന്ധു ഗുണം എന്നിവയും പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യപരമായി അല്പം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം. അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം കരുതണം.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | മൂലം മുതൽ രേവതി വരെ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സില്‍ ഉദ്ദേശിച്ച പ്രകാരം കാര്യങ്ങള്‍ പുരോഗമിക്കണമെനില്ല. പ്രയോജനമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെട്ട് സമയനഷ്ടം ഉണ്ടായെന്നു വരാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാനസിക സമ്മര്‍ദം കുറയും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ കാര്യ വിജയം ഉണ്ടാകും. ചര്‍ച്ചകളും അഭിമുഖങ്ങളും അനുകൂലമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും. പ്രവര്‍ത്തന രംഗത്ത് അനുകൂലമായ അനുഭവങ്ങള്‍ ദൃശ്യമാകും.

YOU MAY ALSO LIKE THIS VIDEO; CPMന്‌ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം സമ്മാനിച്ച ലെനിൻ എന്ന കമ്മ്യൂണിസ്റ്റ് ചെയ്തത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രതീക്ഷിച്ച വിധത്തില്‍ പ്രധാന കാര്യങ്ങള്‍ മുന്നേറുവാന്‍ പ്രയാസമാണ്. തൊഴില്‍ കാര്യങ്ങളില്‍ ക്ലേശങ്ങള്‍ വരുമെങ്കിലും കാര്യ സാധ്യം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധ്വാന ഭാരവും മന സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിവസമാണ്. സാമ്പത്തിക ഇടപാടുകളിലും പ്രധാന ക്രയ വിക്രയങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹങ്ങള്‍ ആയാസം കൂടാതെ സാധിക്കുന്ന ദിനമായിരിക്കും. കുടുംബ സുഖവും മന സന്തോഷവും പ്രതീക്ഷിക്കാവുന്ന ദിവസം.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ വധശിക്ഷാ രീതി! ഒരാളെ ഇങ്ങനെയൊക്കെ കൊല്ലാമോ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ പരാജയം, പ്രവര്‍ത്തന ക്ലേശം, അമിത അധ്വാനം എന്നിവയ്ക്ക് ഇടയുള്ള ദിനമാണ്. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇഷ്ടാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിര്‍വഹിക്കാന്‍ കഴിയും. കുടുംബ സുഖം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ ക്ലേശം, അലച്ചില്‍, അധ്വാന ഭാരം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്ത് ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട്‌ അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത്‌ | Watch Video 👇

Avatar

Staff Reporter