നിങ്ങളുടെ ഇന്ന്: 14.05.2024 (1199 മേടം 31 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അമിത അധ്വാനം, അനുഭവ ക്ലേശം, അമിത വ്യയം എന്നിവയ്ക്ക് സാധ്യത. മുതിര്‍ന്നവരുടെ ഉപദേശം തിരസ്ക്കരിക്കുന്നത് ദോഷകരമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യവിജയം, സന്തോഷം, ഇഷ്ട വാര്‍ത്താ ശ്രവണം എന്നിവയ്ക്ക് സാധ്യതയേറിയ ദിനം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തന തടസം, ഇച്ഛാ ഭംഗം, ഭാഗ്യക്കുറവ് എന്നിവയ്ക്ക് സാധ്യത. സായാഹ്ന ശേഷം സാമ്പത്തികമായ കാര്യങ്ങളില്‍ അല്പം അനുകൂലാവസ്ഥ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മോദി തുടർന്നാലും രാഹുൽ വന്നാലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ഈ 9 പേരാണ്! | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം, അനുകൂല സാഹചര്യങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വിരോധികള്‍ പോലും അനുകൂലമായി പെരുമാറും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. കുടുംബകാര്യങ്ങളില്‍ തടസാനുഭവങ്ങള്‍ വരാം. സായാഹ്നം താരതമ്യേന മെച്ചം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക നേട്ടം, കാര്യ ലാഭം, പ്രവര്‍ത്തന വിജയം എന്നിവയ്ക്ക് യോഗമുള്ള ദിവസം. ബന്ധു സമാഗമം, സുഹൃത്ത് സംഗമം എന്നിവ ഗുണകരമാകും.
YOU MAY ALSO LIKE THIS VIDEO, ദമ്പതികൾക്കിടയിലും പ്രണയിതാക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്ത്? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ സുഖം, തൊഴില്‍ നേട്ടം, കാര്യ വിജയം മുതലായവ വരാവുന്ന ദിവസം. ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനിഷ്ടാനുഭവങ്ങള്‍, അകാരണ തടസ്സങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കലഹ സാധ്യത ഉള്ളതിനാല്‍ വാക്കുകള്‍ക്ക് മിതത്വം കല്പ്പിക്കണം. യാത്രകള്‍ അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തുക.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? പുതിയ കാലത്തെ കുട്ടികൾ ചെയ്യുന്നത്… ഗൈനക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ!!! | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ സന്തുഷ്ടകരമായ അന്തരീക്ഷം നിലനില്ക്കും. ആഗ്രഹ സാഫല്യം, മനോ സുഖം, സുഹൃത്ത് സമാഗമം മുതലായവയും പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സല്‍ക്കര്‍മങ്ങള്‍ക്കായി സമയം ചിലവഴിക്കും. നന്മ തിന്മകളെ മുന്‍ക്കൂട്ടി അറിയാന്‍ കഴിയുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാന ക്ലേശം, ആരോഗ്യ പരമായ ദുരിതാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തികമായി പ്രയാസങ്ങള്‍ വരാന്‍ ഇടയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കൊടും ചൂടിന് പിന്നാലെ പ്രളയവും? കേരളത്തിന് മുന്നറിയിപ്പ്, വരാനിരിക്കുന്നത് മറ്റൊരു ദുരന്തമോ? | Watch Video 👇