മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 മെയ് 03 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.05.2024 (1199 മേടം 20 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സന്തോഷ അനുഭവങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. വ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മത്സരങ്ങളില്‍ വിജയിക്കും. കൃഷിയും വ്യാപാരവും പഴയതിലും ലാഭകരമാകും. വിദേശത്ത് നിന്ന്‌ നല്ല വാര്‍ത്തകള്‍ വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങൾക്ക് സാധ്യത. കലാ രംഗത്തുള്ളവര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | മൂലം മുതൽ രേവതി വരെ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗൃഹത്തില്‍ ചെറിയ തോതിലുള്ള കലഹങ്ങള്‍ക്ക്‌ സാദ്ധ്യത. അമിതമായി ആരേയും വിശ്വസിക്കരുത്‌. അനാവശ്യമായ എടുത്തുചാട്ടം അരുത്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷ ഉപേക്ഷിച്ച ചില കാര്യങ്ങള്‍ പൊടുന്നനെ അനുകൂലമായി ഭവിക്കും. പല കാര്യങ്ങളും നയപരമായ ഇടപെടലുകളിലൂടെ പരിഹരിക്കാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. മാനസിക പിരിമുറുക്കം കുറയും. ധനനേട്ടവും പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO; CPMന്‌ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം സമ്മാനിച്ച ലെനിൻ എന്ന കമ്മ്യൂണിസ്റ്റ് ചെയ്തത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പലതരത്തിലുമുള്ള അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവാതെ സൂക്ഷിക്കുക. കഴിവതും ഏവരുമായും ഒത്തുപോവുക. സഹപ്രവർത്തകരുമായി സഹകരിച്ചു പോകുന്നത്‌ നന്ന്‌.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. മനസ്സില്‍ പലതരത്തിലുള്ള അനാവശ്യ ചിന്തകൾ വന്നുകൊണ്ടിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്. ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ വധശിക്ഷാ രീതി! ഒരാളെ ഇങ്ങനെയൊക്കെ കൊല്ലാമോ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലിരംഗത്തും വീട്ടുകാര്യങ്ങളിലും മന്ദത അനുഭവപ്പെടും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജീവിതത്തില്‍ ബഹുമതിയും പ്രശസ്തിയും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പലവിധ ആനുകൂല്യങ്ങള്‍ ലഭിക്കാവുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കു തടസ്സം നേരിടാവുന്നതാണ്. ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട്‌ അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത്‌ | Watch Video 👇

Avatar

Staff Reporter