നിങ്ങളുടെ ഇന്ന്: 19.04.2024 (1199 മേടം 6 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പതിവിലും അധ്വാനഭാരം വര്‍ധിക്കും. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയ വിനിമയത്തില്‍ കരുതല്‍ പുലര്‍ത്തുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന മാന്ദ്യം, ആഗ്രഹ തടസം, അമിത അധ്വാനം, മാനസിക ക്ലേശം എന്നിവ വരാം. സായാഹ്നത്തില്‍ സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ വരാവുന്നതാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിജയം, സുഖാനുഭവങ്ങള്‍, കുടുംബസുഖം എന്നിവയ്ക്ക് സാധ്യത. സ്ത്രീകളില്‍ നിന്നും സഹായം സിദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | അശ്വതി മുതൽ ആയില്യം വരെ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധ്വാന ഭാരവും ഉത്തരവാദിത്വങ്ങളും വര്‍ധിക്കുന്ന ദിനമാണ്. ആഗ്രഹ സാധ്യത്തിനായി അമിത പരിശ്രമം വേണ്ടി വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബസുഖം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിലിലും കുടുംബത്തിലും അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമാകും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 12 ഗ്രാമങ്ങൾ പാകിസ്താന് പകരം വച്ച് ഇന്ത്യ തിരിച്ചു പിടിച്ച ഭഗത് സിംഗിന്റെ മണ്ണ് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയം, ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യം എന്നിവ വരാവുന്ന ദിവസം. നേതൃ പദവിയോ അംഗീകാരമോ അനുഭവത്തില്‍ വരാന്‍ ഇടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ക്ക് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ ക്ലേശത്തിനും ഭാഗ്യക്കുറവിനും ഇടയുള്ള ദിവസമാണ്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 03 | അശ്വതി | ഭരണി | കാർത്തിക | രോഹിണി | മകയിരം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ആസൂത്രണം ചെയ്ത രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉല്ലാസകരമായ അനുഭവങ്ങള്‍ക്ക് സാധ്യത. ആത്മവിശ്വാസം വര്‍ധിക്കുന്ന അനുഭവങ്ങളും വാര്‍ത്തകളും ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാപാരലാഭം വര്‍ധിക്കും. ശുഭകരമായ അനുഭവങ്ങള്‍ അനുഭവത്തില്‍ വരും. മാനസിക സുഖം വര്‍ധിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം
| Watch Video 👇