മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഏപ്രിൽ 20 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.04.2024 (1199 മേടം 7 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മുന്‍പ് ആസൂത്രണം ചെയ്ത യാത്രകളും പദ്ധതികളും മാറ്റി വയ്ക്കാന്‍ നിര്‍ബന്ധിതനാകും. തൊഴില്‍ രംഗത്ത് തടസാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം. ദീര്‍ഘ യാത്ര മൂലം ശരീര ക്ലേശം അനുഭവപ്പെടാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിന് സന്തോഷം തരുന്ന കൂടിച്ചേരലുകള്‍ക്ക് അവസരം ലഭിക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സുഖകരമാകും.

YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | അശ്വതി മുതൽ ആയില്യം വരെ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സഹ പ്രവര്‍ത്തകരുടെ സഹകരണക്കുറവ് മൂലം തൊഴില്‍ വൈഷമ്യങ്ങള്‍ക്ക് സാധ്യത. വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാതെ നോക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോകുക. അവസരങ്ങളും സാഹചര്യങ്ങളും അനുകൂലമാണ്. ഭാഗ്യാനുഭവങ്ങള്‍ക്കും സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഊര്‍ജവും ഉന്മേഷവും കുറഞ്ഞ ദിവസം ആയിരിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക രേഖകളില്‍ ഒപ്പ് വയ്ക്കാന്‍ ദിവസം അനുകൂലമല്ല.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? അടിക്ക് തിരിച്ചടി! ലോകം ഭീതിയിൽ; ഇറാനോ ഇസ്രായേലോ? സൈനിക ശേഷിയിൽ കേമനാര്? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിലിലും സമൂഹത്തിലും ഒരുപോലെ അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം തോന്നും. കുടുംബത്തില്‍ മംഗള സാഹചര്യങ്ങള്‍ക്ക് സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ കൂടുതലായി പ്രതീക്ഷിക്കാം. കുടുംബ സുഖം, കാര്യ സാധ്യം എന്നിവയും അനുഭവത്തില്‍ വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എല്ലാ കാര്യങ്ങളെയും സംശയത്തോടെയും അര്‍ദ്ധമനസോടെയും സമീപിക്കുന്നത് ഗുണം ചെയ്യില്ല. കുടുംബാന്തരീക്ഷം പ്രതികൂലമാകാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 03 | പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബകാര്യങ്ങള്‍ മനസ്സിനെ അലോസരപ്പെടുത്താന്‍ ഇടയുണ്ട്. മനസ്സില്‍ നിന്നും അനാവശ്യ ചിന്തകള്‍ അകറ്റുക. ഉല്ലാസത്തിനും മറ്റും സമയം കണ്ടെത്തുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ രംഗം ശോഭനമാകും. കുടുംബത്തിലും സുഖകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കും. സാമ്പത്തിക ലാഭം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുരംഗത്ത് അംഗീകാരം വര്‍ധിക്കും. അന്തസ്സും അഭിമാനവും വര്‍ധിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം | Watch Video 👇

https://youtu.be/9EXmkEbuCiY

Avatar

Staff Reporter