മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മാർച്ച്‌ 13 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12.03.2023 (1198 കുംഭം 29 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അത്ര സമയം നല്ലതല്ല. ഏതു രംഗത്ത്‌ ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവ്‌ അനുഭവപ്പെടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിസാര കാര്യങ്ങളാല്‍ നിലവിലുള്ള ജോലി നഷ്‌ടമാകാനുള്ള സാഹചര്യമുണ്ടാകും. ഗൃഹത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ട അവസ്‌ഥ വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്താനങ്ങളുടെ ആരോഗ്യകര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മരംഗത്ത്‌ പുതിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. മനസ്‌ അസ്വസ്‌ഥമായിക്കൊണ്ടിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം വര്‍ദ്ധിപ്പിക്കും. ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവഴിക്കും. മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടിവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉപരിപഠനത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ തടസങ്ങള്‍ നേരിടും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ ധാരാളം വിമര്‍ശമനങ്ങള്‍ നേരിടേണ്ടതായി വരും. ഗൃഹത്തില്‍ സ്വസ്‌ഥതക്കുറവ്‌ അനുഭവപ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മുന്‍കോപം വര്‍ദ്ധിക്കും. വിദേശത്ത്‌ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ യാത്രാസംബന്ധമായ രേഖകള്‍ ശരിയാകും. പഴയ വാഗനം കൊടുത്ത്‌ പുതിയ വാഹനം വാങ്ങും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടിവരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്‌ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക്‌ അനുഭവപ്പെട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവ ര്‍ക്ക്‌ കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും.

YOU MAY ALSO LIKE THIS VIDEO, കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗൺ ഫ്രൂട്ട്‌ ഫാമിന്റെ കാഴ്ചകൾ കാണാം, Kerala’s Biggest Dragon Fruit Farm

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗൃഹനിര്‍മ്മാണത്തിന്‌ തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ തടസങ്ങള്‍ നേരിടും. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക ബാദ്ധ്യതകള്‍ വര്‍ദ്ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഉപരി പഠനത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കൂടുതല്‍ ജോലിഭാരം കൊണ്ട്‌ മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ സമൂഹത്തില്‍ മാന്യസ്‌ഥാനം കൈവരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധനപരമായി ചെലവുകള്‍ വര്‍ദ്ധിക്കും. പുതിയ ഗൃഹത്തിലേക്ക്‌ മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ശത്രുക്കള്‍ വര്‍ധിക്കും.

തയാറാക്കിയത്‌: അനില്‍ പെരുന്ന – 9847531232

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, Soil-less terrace farming

Avatar

Staff Reporter