മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2023 മാർച്ച്‌ 13 മുതൽ മാർച്ച്‌ 19 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറുകാർക്ക് പൊതുവിൽ ഈശ്വരാധീനവും അനുഭാവഗുണവും വർദ്ധിച്ചിരിക്കുന്ന വാരമായിരിക്കും. ക്ഷമയുടെയും ജാഗ്രതയോടെയും പ്രവർത്തിച്ചാൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുന്നതാണ്. തൊഴിൽ രംഗത്തു ചെറിയ തടസ്സനുഭവങ്ങൾ വന്നാലും അവയെ മറികടക്കാൻ വേണ്ട സാഹചര്യങ്ങളും സഹായവും ലഭ്യമാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുവാൻ കഴിയും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. മനസ്സിന്‍റെ സന്തോഷം വര്‍ദ്ധിപ്പിക്കുന്ന വാർത്തകൾ കേൾക്കാൻ അവസരം ഉണ്ടാകും. കുടുംബസമേത യാത്രകള്‍ നടത്തും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദേശ യാത്ര ആഗ്രഹിക്കുന്നവർക്ക്ആ ഈ വാരത്തിൽ തടസ്സങ്ങൾ ഒഴിയും. രോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ വരാം . ഉദര രോഗങ്ങള്‍ പിടിപെടാനല്ല സാധ്യതയും കൂടുതലാണ്. പൊതുവിൽ പണച്ചെലവധികരിക്കും. പ്രയോജനരഹിതമായ കാര്യങ്ങൾക്കായി പണം മുടക്കേണ്ടി വരും. ദീര്‍ഘ ദൂരയാത്രകള്‍ക്ക് തടസ്സങ്ങൾ നേരിടും. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷ നേടും. വളരെ അടുത്തു പെരുമാറിയിരുന്നവരുമായി അഭിപ്രായ ഭിന്നതയുണ്ടാവും. ദൈവാനുഗ്രഹത്തിനായി പ്രാര്‍ഥനകള്‍ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയും. ആഴ്ചയുടെ അവസാനം കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. ജോലിരംഗത്തും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതപങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും രോഗാരിഷ്ടതകള്‍ ശമിക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വർധിക്കും. അവിവാഹിതർക്ക് വിവാഹ ബന്ധങ്ങളിൽ തീരുമാനമാകും. ബിസിനസ്സില്‍ അതിപ്രയത്നം വേണ്ടിവരുമെങ്കിലും വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടങ്ങള്‍ മൂലം മനഃസംഘർഷം കുറയും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും. ജീവിതസുഖം വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. പലകാര്യങ്ങളിലും അധികച്ചെലവ് വേണ്ടിവരും. ഗൃഹോപകരണങ്ങളോ വിലപ്പെട്ട വസ്തുക്കളോ വാങ്ങും. പിതൃസ്വത്ത് ലഭിക്കുവാനുള്ള യോഗമുണ്ട്. ദൈവാനുഗ്രഹത്തിനായി പ്രാര്‍ഥനകള്‍ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയും. പൊതുവിൽ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കഴിഞ്ഞ കുറെ ദിവസങ്ങളായി അനുഭവിച്ചിരുന്ന ആരോഗ്യ ക്ലേശങ്ങൾ മാറി രോഗശമനം കൈവരിക്കും. നിയമ വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍ ഉണ്ടാവാം. മുൻകൂട്ടി തീരുമാനിച്ച ചില യാത്രകൾ മാറ്റിവയ്ക്കാൻ നിർബന്ധിതനാകും. തൊഴില്‍രംഗത്ത് പരിശ്രമത്തിനു തക്ക പ്രതിഫലം ലഭിക്കും. ദാമ്പത്യ -പ്രണയ ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍, വാക്കു തര്‍ക്കങ്ങള്‍ എന്നിവ ശമിക്കും. പണമിടപാടുകളില്‍ നേട്ടം. ചില ദിവസങ്ങളില്‍ വേണ്ടത്ര വിജയം കിട്ടുന്നില്ലെന്നു തോന്നും. കടബാധ്യതകളില്‍ കുറെയൊക്കെ തീര്‍ക്കാന്‍ സാധിക്കും. ജോലിരംഗത്തു പുരോഗതി കാണപ്പെടും. അധികാരികളുമായി വാക്കു തർക്കങ്ങൾ ഒഴിവാക്കുക.

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി നട്ടു, ഇപ്പോൾ എന്നും കിട്ടും കിലോക്കണക്കിന്‌ ചെറുനാരങ്ങ

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുവില്‍ അനുകൂലമായ വാരമാണ്. തടസ്സങ്ങള്‍ക്ക് സമാധാനം ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹം സാധിപ്പിക്കുവാന്‍ കഴിയുന്നതിലൂടെ കൃതാര്‍ത്ഥത ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വിവാഹകാര്യങ്ങളിൽ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. കാര്യങ്ങള്‍ വിചാരിച്ചരീതിയിൽ പൂര്‍ത്തിയാക്കാന്‍ പറ്റും. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. വരുമാന വര്‍ധനയ്ക്കുള്ള പുതിയ വഴികള്‍ കണ്ടെത്താന്‍ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സുഹൃത്തുക്കളുടെ ഇടപെടല്‍ മൂലം സാമ്പത്തിക വിഷമതകളില്‍ നിന്നു ആശ്വാസം നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം വരാൻ ഇടയുണ്ട്. ചെറിയ വീഴ്ചകൾ, ക്ഷതങ്ങൾ മുതലായവയ്ക്ക് സാധ്യതയുള്ളതിനാൽ വാഹന ഉപയോഗവും മറ്റും ജാഗ്രതയോടെ വേണം. ഗൃഹത്തിനോ വാഹനത്തിനോ അറ്റകുറ്റപ്പണികൾക്കായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. മത്സരപ്പരീക്ഷ, അഭിമുഖം മുതലായവയിൽ വിജയിക്കും. ശ്വാസകോശ രോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയും. വരുമാനത്തില്‍ ചെറിയ തോതില്‍ വര്‍ധനയുണ്ടാകും. ആഴ്ചയുടെ അവസാനം അലച്ചിലും അധ്വാനവും വർധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വരുമാനത്തില്‍ ചെറിയ തോതില്‍ വര്‍ധനയുണ്ടാകുമെങ്കിലും സാമ്പത്തിക ക്ലേശങ്ങൾക്കു സാധ്യതയുള്ള വാരമാണ്. അനാവശ്യ ചിന്തകളാൽ മനസ്സ് കലുഷമാകാതെ ശ്രദ്ധിക്കണം. തൊഴിലില്‍ ഉത്തരവാദിത്വവും ചുമതലയും വര്‍ധിക്കും. തൊഴില്‍പരമായി കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് കൂടുതൽ നേട്ടങ്ങളുണ്ടാകും. സുഹൃത്തുക്കളെ സാമ്പത്തികമായി സഹായിക്കേണ്ടി വരുന്നത് ധന ഞെരുക്കത്തിന് കാരണമായേക്കാം. ബന്ധുക്കള്‍ വഴി കാര്യസാദ്ധ്യം ഉണ്ടാകും. മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ആരോഗ്യപരമായി വാരം അത്ര നന്നല്ല. ഔഷധ സേവയും ആശുപത്രിവാസവും ഒക്കെ വേണ്ടിവന്നേക്കാം. സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങൾ പുനരാരംഭിക്കും. ഏറ്റെടുത്ത ജോലികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല ഉത്തരവുകള്‍ ലഭിക്കാൻ ഇടയുണ്ട്. തൊഴില്‍പരമായ കാര്യങ്ങൾ അനുകൂലമാകും. വിദ്യാർത്ഥികളെ അലസത പിടികൂടും. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാദ്ധ്യം ഉണ്ടാകും. സുഹൃദ് സഹായം ലഭിക്കും. ആഴ്ചയുടെ ആദ്യപകുതിയില്‍ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ ഇടയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവെയ്ക്കേണ്ടി വരും. അവിവാഹിതർക്ക് വിവാഹ ആലോചനകളില്‍ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടി വരുന്നത് . ധനപരമായ ചെലവുകള്‍ വര്‍ദ്ധിപ്പി ക്കും. ബിസിനസ്സില്‍ ധനനഷ്ടം. ഭക്ഷണ സുഖം കുറയും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നത് രോഗങ്ങൾ പിടിപെടാൻ കാരണമായേക്കാം. പ്രധാന തീരുമാനങ്ങൾ ആലോചനയുടെ ആകണം.

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, Soil-less terrace farming

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവേ അനുകൂലമായ ഫലങ്ങള്‍ ആണ് ഈ വാരത്തിൽ അനുഭവപ്പെടുക. പുതിയ വസ്ത്രാഭരണ സമ്മാനാദിലാഭം പ്രതീക്ഷിക്കാം. അനാവശ്യവിവാദങ്ങളില്‍ ചെന്ന് ചാടാതെ ശ്രദ്ധിക്കുക. സാമ്പത്തിക വിഷമതകള്‍ മറികടക്കും. നിയമകാര്യങ്ങളിൽ വിജയം ഉണ്ടാകും. ആവശ്യത്തിലധികം മാനസിക സംഘര്‍ഷം ഉണ്ടാവാം എങ്കിലും ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. പൊതുവിൽ വിശ്രമം കുറയും. കുടുംബ സാഹചര്യങ്ങൾ സന്തോഷപ്രദമാകും. ഭക്ഷണസുഖം ലഭിക്കും. ഉപയോഗമില്ലാത്തതും അത്യാവശ്യമില്ലാത്തതുമായ വസ്തുക്കള്‍ക്കായി പണം ചെലവിടും. ബന്ധുക്കളില്‍ നിന്ന് അകാരണമായ എതിര്‍പ്പുണ്ടാകും. എങ്കിലും വിചാരിച്ച കാര്യങ്ങള്‍ തടസ്സം കൂടാതെ നേടിയെടുക്കാന്‍ കഴിയും. വാരാന്ത്യത്തിൽ രോഗാരിഷ്ടങ്ങളില്‍ നിന്നു മോചനം ലഭിക്കും. സഹോദരാദി ബന്ധുജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ആകാംക്ഷയുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സ്വപ്രയത്നത്താൽ ജോലിരംഗത്തു കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. കുടുംബത്തിലും സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയും. ബിസിനസ്സില്‍ മുതൽമുടക്ക് പ്രതീക്ഷിച്ചതിലും വർധിക്കും. ദമ്പതികള്‍ തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. ആരോഗ്യ ക്ലേശങ്ങളാൽ തൊഴില്‍രംഗത്തു നിന്ന് അവധിയെടുക്കുവാൻ നിർബന്ധിതനാകും. പാർശ്വ വരുമാനം ലഭിക്കുന്ന പുതിയ പദ്ധതികളെ കുറിച്ച്‌ ആലോചിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. ഭൂമിയില്‍ നിന്നുള്ള ധനലാഭം വർധിക്കും. സൽസ്വഭാവം നിലനിർത്തണം. അനുയോജ്യമല്ലാത്ത ബന്ധങ്ങളിൽ താല്പര്യം തോന്നാം. അപവാദ ശ്രവണത്തിനും സാധ്യതയുള്ളതിനാൽ കരുതൽ പുലർത്തണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യപരമായ വിഷമതകള്‍ വലിയ അളവിൽ ശമിക്കും. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. പൊതുവിൽ മാനസിക സന്തോഷം വര്‍ദ്ധിക്കും. കടബാധ്യതകൾ കുറയ്ക്കാന്‍ കഴിയുന്നത് ആശ്വാസമാകും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കും. അപകടങ്ങളിൽ നിന്നും ഒഴിവാകും. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ക്കു സാധ്യത. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാന്‍ സാധിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി ചെയ്തുതീര്‍ക്കാന്‍ കഴിയും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ ഉത്തരവാദിത്വം വർധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ കാര്യങ്ങളിൽ അടുത്ത ബന്ധുക്കളില്‍ നിന്ന് എതിര്‍പ്പ് നേരിടാൻ സാധ്യത. സ്വന്തമായ ബിസിനസ്സുകളില്‍ നിന്ന് സാമ്പത്തിക നഷ്ടം സാധ്യത ഉള്ളതിനാൽ കരുതൽ പുലർത്തണം, പല തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. തൊഴില്‍പരമായ മാറ്റം പ്രതീക്ഷിക്കാം.ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി ചെയ്തുതീര്‍ക്കാന്‍ കഴിയും. തൊഴിൽ രംഗത്തെ തടസ്സങ്ങള്‍ നീങ്ങും. ആരോഗ്യം മെച്ചപ്പെടും. മറ്റുള്ളവരെ അമിതമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടുകൾക്ക് വഴിവയ്ക്കും. ക്ഷമയോടെ പെരുമാറിയാൽ കുടുംബ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗൺ ഫ്രൂട്ട്‌ ഫാമിന്റെ കാഴ്ചകൾ കാണാം, Kerala’s Biggest Dragon Fruit Farm

Avatar

Staff Reporter