നിങ്ങളുടെ ഇന്ന്: 14.03.2023 (1198 കുംഭം 30 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധന ക്ലേശം, തൊഴില്‍ തടസം, ഭാഗ്യ ലോപം മുതലായവ വരാം. കുടുംബ സുഖം കുറയാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സുഖകരവും സമാധാനപ്രദവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ട സമയത്ത് സഹായങ്ങള്‍ ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, സഹോദര സഹായം എന്നിവയ്ക്ക് സാധ്യത. മത്സര വിജയം ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനതടസ്സം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ തടസ്സം, മനക്ലേശം, അസന്തുഷ്ടി, പ്രതികൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത . സായാഹ്ന ശേഷം ഗുണ ദോഷ സമ്മിശ്രം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യവിജയം, ദ്രവ്യ ലാഭം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്ത് സഹായം ലഭ്യമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ട കരമായി പെരുമാറിയെന്ന് വരാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യലാഭം, കുടുംബസുഖം, അംഗീകാരലബ്ധി, ധന നേട്ടം എന്നിവയ്ക്ക് യോഗമുള്ള ദിവസം. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും ഇടയുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗൺ ഫ്രൂട്ട് ഫാമിന്റെ കാഴ്ചകൾ കാണാം, Kerala’s Biggest Dragon Fruit Farm

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറേശെ അനുകൂലമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. കുടുംബ സുഖം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ മുതലായവ അനുഭവമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, തൊഴില്‍ അംഗീകാരം, മനോ സുഖം എന്നിവയ്ക്ക് സാധ്യത. സുഹൃത്ത് സമാഗമം ഉണ്ടാകാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നഷ്ടസാധ്യത, യാത്രാദുരിതം, കുടുംബ ക്ലേശം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം കാര്യങ്ങള്‍ അല്പം മെച്ചപെടാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, Soil-less terrace farming