മലയാളം ഇ മാഗസിൻ.കോം

ടോവിനോയ്ക്കൊപ്പം വാലന്റൈൻ ഗാനത്തിൽ അഭിനയിച്ചതിന്‌ കംപ്ലീറ്റ്‌ പരിഹാസവും വാരിക്കൂട്ടിയ ദിവ്യദർശിനി ആരാണെന്നറിയാമോ?

ഫെബ്രുവരി 14, എന്ന വാലന്റൈൻ ദിനം ആരൊക്കെ മറന്നാലും ദിവ്യദർശിനി എന്ന ഡിഡി മറക്കില്ല. അത്രത്തോളം പരിഹാസമാണ് ഇക്കഴിഞ്ഞ വാലന്റൈൻ ദിനത്തിൽ ഗൗതം വാസുദേവ്‌ ഒരുക്കിയ ഉലവിരവ്‌ എന്ന ആൽബത്തിൽ മലയാളി യുവതാരം ടോവിനോയ്ക്കൊപ്പം അഭിനയിച്ചതിന് അവർ വാരിക്കൂട്ടിയത്‌.

\"\"

വിജയ് ടീവിയിൽ കോഫീ വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ തമിഴരുടെ മനസ്സിൽ ഇടം നേടിയ അവതാരക ആണ് ദിവ്യദർശിനി. പ്രണയദിനത്തിൽ ഗൗതം വാസുദേവ് ഒരുക്കിയ തമിഴ് വിഡിയോ ആൽബം സൂപ്പർഹിറ്റ് ആയതോടെ ദിവ്യദർശിനി തമിഴർക്ക് ഒരു ചർച്ചാവിഷയം ആയി മാറുകയാണ്.

\"\"

മദൻ കാർക്കിയുടെ വരികൾക്ക് കാർത്തിക്ക് ഈണം ഇട്ട് പാടിയ ആൽബത്തിൽ ടോവിനോ തോമസും ദിവ്യദർശിനിയും ആണ് അഭിനയിച്ചിരുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയം അവതരിപ്പിച്ച ഈ മനോഹര ആൽബം മികച്ച പ്രേക്ഷക ശ്രദ്ധ നേടി വിജയിച്ചെങ്കിലും ദിവ്യ ദർശിനി എന്ന നായിക ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു.

\"\"

ടോവിനോയുടെ നായികയായി ദിവ്യ യോജിക്കുന്നില്ല എന്നായിരുന്നു വിമർശകരുടെ വാദം. ഓവർ ആക്ടിങ് കാരണം ഒരു വട്ടം വീഡിയോ കണ്ടവർക്ക് വീണ്ടും കാണാൻ കഴിയുന്നില്ല എന്നും ചിലർ വിമർശിച്ചു. \”വിണ്ണൈ താണ്ടി വരുവായാ\” എന്ന ചിത്രത്തിലെ ജെസ്സിയാകാൻ അമ്മച്ചിയുടെ പ്രായം ഉള്ള ദിവ്യ നടത്തിയ പ്രകടനം പാളിപ്പോയി എന്ന രീതിയിലും ദിവ്യയെ പലരും കളിയാക്കി. 

\"\"

എങ്കിലും ഏതൊരു കാര്യത്തിനും ഗുണവും ദോഷവും കണ്ടുപിടിക്കുന്ന മനുഷ്യർക്ക് ഇടയിൽ ദിവ്യയെ അനുകൂലിക്കുന്നവരും ഉണ്ട്. പടുകിളവന്മാരായ നായകന്മാർ പോലും മക്കളുടെ പ്രായം പോലും ഇല്ലാത്ത ചെറുപ്പക്കാരായ നായികമാരോടൊപ്പം അഭിനയിക്കുന്ന നാട്ടിൽ എന്തുകൊണ്ട് ദിവ്യയ്ക്ക് അഭിനയിച്ചുകൂടാ എന്ന് പറഞ്ഞ് അനുകൂലിക്കുന്നവരാണ് അധികവും. വിവാഹം എന്ന ഒറ്റ വാക്ക് കൊണ്ട് അഭിനയരംഗത്ത് നിന്നും ഒഴിവായി പോകുന്ന നായികമാരാണ് നമുക്ക് ചുറ്റും എപ്പോഴും ഉള്ളത്.

\"\"

അവർക്കിടയിൽ നിന്നും വ്യത്യസ്തയായി ദിവ്യ എത്തിയപ്പോൾ സ്ത്രീയെ എപ്പോഴും ഒതുക്കി നിർത്താൻ മാത്രം ആഗ്രഹിക്കുന്ന സമൂഹത്തിനാണോ വ്യക്തികൾക്കാണോ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. വിവാഹിത ആയി പോയി എന്ന കാരണത്താൽ ദിവ്യയുടെ കഴിവുകളിൽ നിന്നും അവരെ ഒതുക്കി നിർത്തേണ്ട ആവശ്യം ഉണ്ടോ എന്ന് തന്നെയാണ് ഈ വിമർശകരോട് ദിവ്യയെ അനുകൂലിക്കുന്നവർക്ക് ചോദിക്കാൻ ഉള്ളത്.

കോഫി വിത്ത് ഡിഡി എന്ന ഷോയിലൂടെയും അൻപുതാ ഡിഡി എന്നീ പരിപാടിയിലൂടെയും നായികമാർക്കൊപ്പം ആരാധകരും, പ്രേക്ഷക പ്രീതിയുമുള്ള അവതാരിക തന്നെയാണ് ദിവ്യദർശിനി എന്ന ഡിഡിയും.. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ 2014 ൽ ദിവ്യദർശിനി ശ്രീകാന്ത് രവിചന്ദ്രനെ വിവാഹം ചെയ്തതും അന്ന് ഒരുപാട് വാർത്ത് ആയതാണ്.

\"\"

തമിഴ് അവാർഡ് ഷോകളിലും, ടെലിവിഷനിലും ഏറെ തിരക്കുള്ള താരമാണ് ദിവ്യ. നിരവധി സിനിമകളും ദിവ്യയെ തേടിയെത്തുന്നുണ്ട്. ഇത് ശ്രീകാന്തിനും കുടുംബത്തിനും ഇഷ്ടപ്പെടാത്തതിനാൽ വിവാഹ മോചനം തന്നെ നേരിടേണ്ടി വന്ന നായിക ആണ് ദിവ്യ.

\"\"

ധനുഷിന്റെ പവർ പാണ്ടിയിലും വിക്രം-ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്രത്തിലും പ്രധാന റോളിൽ ദിവ്യ എത്തുന്നുണ്ട്. കാര്യം ഇത്തരം വിമർശനങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഈ വിമർശനങ്ങൾക്കിടയിലൂടെ ഡിഡിയുടെ ആൽബം സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. 

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor