മലയാളം ഇ മാഗസിൻ.കോം

നിവിൻ പോളിയും ഫാൻസും ആശങ്കപ്പെടുന്നു! ആ പഴയ ചരിത്രം വീണ്ടും ആവർത്തിക്കുമോ?

നായകനായി വന്നാലും അതിഥിയായി വന്നാലും പ്രേക്ഷക ശ്രദ്ധ കൂടുതൽ ഏറ്റുവാങ്ങുകയും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒരു ചരിത്രം ഉണ്ട് മോഹൻലാൽ എന്ന താരരാജാവിന്.

\"\"

കേവലം 10 മിനിറ്റ് നേരത്തെ അഭിനയം ആണെങ്കിൽ പോലും ആ സിനിമ ശ്രദ്ധിക്കപ്പെടുന്നത് എപ്പോഴും മോഹൻലാലിന്റെ പേരിൽ തന്നെ ആയിരിക്കും. അതിലെ നായകനേക്കാൾ ശ്രദ്ധ മോഹൻലാലിന് തന്നെ ലഭിക്കുകയും ചെയ്യും. അങ്ങിനെ ഒരു ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്ന ഭീതിയിൽ ആണിപ്പോൾ നിവിൻപോളി ഫാൻസ്.

\"\"

ഇത്തിക്കര പക്കിയാകാൻ ഒരുങ്ങി മലയാളികളുടെ ലാലേട്ടൻ എത്തിയതോടെ കായംകുളം കൊച്ചുണ്ണി എന്ന നിവിൻപോളി ചിത്രം ഇപ്പോൾ ലാലേട്ടന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെ ഇത്തിക്കര പക്കിയുടെ ചിത്രങ്ങൾ പങ്കുവച്ച് മിനിറ്റുകൾക്കുള്ളിലാണ് സോഷ്യൽ മീഡിയ തന്നെ മോഹൻലാൽ എന്ന അതുല്യ നടൻ തന്റെ കൈക്കുള്ളിൽ ആക്കിത്തീർത്തത്.

\"\"

നിവിന്റെ കരിയറിലെ തന്നെ ഏറെ വെത്യസ്തതയാർന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി എന്നത് കൊണ്ട് തന്നെ ഇതേകാര്യം ഇനി സിനിമയിലും ആവർത്തിക്കേണ്ടി വന്നാലോ എന്ന പേടിയാണ് ഇപ്പോൾ നിവിന്റെ ഫാൻസിനുള്ളത്.

\"\"

സമ്മർ ഇൻ ബത് ലഹേം എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി ആയി എത്തിയപ്പോൾ ഉണ്ടായ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമോ എന്ന ഭയം ആണ് ഇവർക്കിപ്പോൾ. സുരേഷ് ഗോപിയും ജയറാമും നടത്തിയ അസാമാന്യ അഭിനയ മികവിനെ നിമിഷ നേരം കൊണ്ടാണ് നിരഞ്ജൻ എന്ന ജയിൽ പുള്ളിയായി എത്തിയ മോഹൻലാൽ മറികടന്ന് സിനിമ തന്നെ മോഹൻലാലിന്റെ പേരിൽ ആക്കി തീർത്ത ലാൽ മാജിക് അരങ്ങേറിയത്.

\"\"

ചരിത്രം ആവർത്തിക്കപ്പെട്ടാൽ കായംകുളം കൊച്ചുണ്ണിയിലെ ടൈറ്റിൽ കഥാപാത്രമായ കൊച്ചുണ്ണി അവതരിപ്പിക്കുന്ന നിവിനെക്കാൾ കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കര പക്കി ശ്രദ്ധിക്കപ്പെട്ടേക്കാം.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor