മലയാളം ഇ മാഗസിൻ.കോം

ഈ ചൂട് കാലത്ത് വിയർത്ത് നാറ്റക്കേസാകുന്നവർക്ക് ആശ്വാസം തരാൻ ഇതാ ചില വഴികൾ

ചൂടുകാലങ്ങളിൽ നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ വിയർപ്പിനാൽ നനഞ്ഞ് കുഴയാറുണ്ട്. യഥാർത്ഥത്തിൽ ഒരു വേയ്സ്റ്റ് ബാസ്കറ്റിനേക്കാൾ അസഹനീയമാണ് വിയർപ്പിന്റെ ദുർഗന്ധം, അതും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ അത്തരമൊരു പരിതസ്ഥിതിയിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇത്തരത്തിൽ വിയർപ്പിന്റെ ശല്യം കാരണം ബുദ്ധിമുട്ടുന്നവരെ, നിങ്ങൾക്കിതാ അതിൽ നിന്നൂം രക്ഷനേടാൻ ചിലവഴികൾ.

1. നല്ല ഏരിവുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ശരീരത്തിൽ കൂടുതൽ വിയർപ്പ് ഉണ്ടാക്കും. പ്രത്യേകിച്ച് പച്ചമുളക്, മസാലകൾ എന്നിവ അധികം കഴിക്കുന്നത് നല്ലതല്ല. അതുപോലെ തന്നെ വെളുത്തുള്ളി സവാള തുടങ്ങിയവ അധികമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം, ഇവ വിയർപ്പിന്റെ ദുർഗന്ധം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതുപോലെ സൾഫറിന്റെ അംശം അധിമായി അടങ്ങിയിട്ടുള്ള ബ്രൊക്കോളി, കോളിഫ്ലവർ, ക്യാബേജ് തുടങ്ങിയ പച്ചക്കറികളും വിയർപ്പ് കൂടുതൽ ഉല്പാദിപ്പിക്കുന്നവയാണ്, അതുകൊണ്ട് അത്തരം പച്ചക്കറികളും ഒഴിവാക്കുക.

2. ചൂടുകാലത്ത് കൂടുതൽ ബ്രൈറ്റ് കളറിലും പ്രിന്റിലുമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമം. ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ള തുണിത്തരങ്ങൾ മാത്രം ഉപയോഗിക്കുന്നത് ബുദ്ധിപരമായിരിക്കും. നല്ല വായുസഞ്ചാരം ലഭിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ വിയർപ്പിനെ പ്രതിരോധിക്കാം, കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ തന്നെയാണ് ഉത്തമം. നിങ്ങൾ ധരിക്കുന്ന ഷൂ പോലും വായു സഞ്ചാരം ലഭിക്കുന്നതായിരുന്നാൽ കാലുകൾ അമിതമായി വിയർക്കുന്നതും അതുമൂലമുള്ള ദുർഗന്ധവും ഒഴിവാക്കാം. സാധിക്കുമെങ്കിൽ ഈർപ്പം വലിച്ചെടുക്കാൻ പാകത്തിനുള്ള ഇൻസോൾസ് ഷൂവിനുള്ളിലെ വിയർപ്പിനെ വലിച്ചെടുക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.

3. നിങ്ങൾ അമിതമായി വിയർക്കുന്ന സ്വഭാവക്കാരനാണെങ്കിൽ, മാത്രമല്ല ദിവസവും പൊതുവാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളാണെങ്കിൽ ഒരു ജോഡി ഡ്രസ്സ് കൂടുതലായി കൈയ്യിൽ കരുതുന്നത് നന്നായിരിക്കും, അധികം ചുളിവുകൾ പറ്റാത്ത ഒരു ഷർട്ട് ബാഗിൽ കരുതുക.

4. തണുപ്പുകാലങ്ങളിൽ നമ്മുടെ ശരീരത്തിലെ രോമങ്ങൾ അധികം തണുപ്പ് ഏൽക്കുന്നതിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു, എന്നാൽ ചൂടു കാലങ്ങളിൽ ഇത് ബാക്ടീരിയകൾ കൂടുതലായി ശരീരത്തിൽ കടന്ന് കൂടാനും വിയർപ്പും ദുർഗന്ധവും വർദ്ധിക്കാനും കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് ചൂട് കാലങ്ങളിൽ ശരീരത്തിലെ അനാവശ്യരോമങ്ങൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് കൈക്കുഴി എപ്പോഴും രോമങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കണം. ഇത്തരം ഇടങ്ങളിൽ വിയർപ്പ് കൂടുതൽ ഉല്പാദിപ്പിക്കപ്പെടും. വക്സ്, ഷേവ്, ലേസർ ട്രീറ്റ്മെന്റ് എന്നിവയിലൂടെ ഇത്തരം അനാവശ്യ രോമങ്ങൾ ഒഴിവാക്കാവുന്നതാണ്.

5. ചൂട് കാലങ്ങളിൽ ശരീരം ഹൈഡ്രേറ്റഡായി നിലനിർത്താൻ, പഴച്ചാറുകളും, ശീതളപാനീയങ്ങളും, വെള്ളവും ധാരാളമായി കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ സ്വാഭാവികമായ വെള്ളത്തിന്റെ കുറവ് വരുമ്പോൾ ആണ് വിയർപ്പ് അമിതമായി ഉല്പാദിപ്പിക്കപ്പെടുന്നത്. പകൽ സമയം ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ സ്വഭാവികമായ താപനില നിലനിർത്താൻ സഹായിക്കും. അതുപോലെ തന്നെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറത്ത് പോകുന്നതിലൂടെ ശരീരദുർഗന്ധവും ഒഴിവാക്കാം.

6. നിങ്ങളുടെ ചർമ്മസുഷിരങ്ങളിൽ അഴുക്കുകൾ അടിഞ്ഞ് കൂടാതിരിക്കാനും അവ വൃത്തിയായി സൂക്ഷിക്കാനും ഒരു ഫെയ്ഷ്യൽ സ്ക്രബ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ചർമ്മ സുഷിരങ്ങളിലെ അഴുക്കുകൾ നീക്കം ചെയ്യപ്പെടുകയും അവ വൃത്തിയാക്കപ്പെടുകയും ചെയ്താൽ ശരീര ദുർഗന്ധത്തിൽ നിന്നും രക്ഷനേടാം.

Avatar

Content Editor

Content Editor