മലയാളം ഇ മാഗസിൻ.കോം

അറിയാമോ നാം വെറുതേ കളയുന്ന പപ്പായക്കുരുവിന്റെ ആരോഗ്യ ഗുണങ്ങൾ

പപ്പായ ആരോഗ്യത്തിനു ചേർന്ന നല്ലൊരു ഫലവർഗമാണ്‌. പഴുത്തും പച്ചയ്ക്കുമെല്ലാം ഇത്‌ കഴിയ്ക്കാം. പ്രോ‍ട്ടീൻ, അയേൺ, കാൽസ്യം, മഗ്നീഷ്യം എന്നിവയടങ്ങിയ പപ്പായ മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കുള്ള ഉത്തമ ഔഷധമാണ്‌. പപ്പായ കഴിച്ച്‌ ആരോഗ്യം നേടൂ… പപ്പായ മാത്രമല്ല, നാം സാധാരണ കളയാറുള്ള പപ്പായക്കുരുക്കളും ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌. പപ്പായക്കുരുവിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചും ഏതെല്ലാം വിധത്തിൽ ഉപയോഗിയ്ക്കാമെന്നതിനെക്കുറിച്ചുമറിയൂ,

  1. പ്രകൃതിദത്ത ഗർഭനിരോധനോപാധിയാണിത്‌. ഒരു ടീസ്പൂൺ പപ്പായക്കുരു കഴിച്ചാൽ മതിയാകും.
  2. ഇതിലെ ഐസോതയോസയനേറ്റ്‌ കുടൽ, സ്തന, ശ്വാസകോശ, പ്രോ‍സ്‌റ്റേറ്റ്‌, ബ്ലഡ്‌ ക്യാൻസറുകൾ തടയാൻ ഏറെ നല്ലതാണ്‌.
  3. വൈറസ്‌ അണുബാധകൾ അകറ്റാൻ ഇത്‌ ഏറെ നല്ലതാണ്‌. ഇതുവഴി പല അസുഖങ്ങളും തടയാം.
  4. പഴുപ്പ്‌, വ്രണങ്ങൾ, നീര്‌ എന്നിവ തടയുവാൻ പപ്പായക്കുരു കഴിയ്ക്കുന്നത്‌ നല്ലതാണ
  5. ലിവർ സിറോസിസ്‌ പോലുളള പ്രശ്‌നങ്ങൾ തടയാൻ പപ്പായക്കുരു നല്ലതാണ്‌. ഇത്‌ ഉണക്കിപ്പൊടിച്ച്‌ ചെറുനാരങ്ങാനീർല്‌‍ ചേർത്ത്‌ രാവിലെ വെറുംവയറ്റിൽ കഴിയ്ക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പപ്പായക്കുരു പച്ചയ്‌ക്കോ ഉണക്കിപ്പൊടിച്ചോ പാലിനൊപ്പമോ തേനിനൊപ്പമോ സാലഡാക്കിയോ കഴിയ്ക്കാം. കാരണം ഇതിന്റെ രുചി അത്ര നല്ലതായിരിയ്ക്കില്ല.
  • ഒരു ടീസ്പൂണിൽ കൂടുതൽ പപ്പായക്കുരു കഴിയ്ക്കുകയുമരുത്‌.
  • ഗർഭിണികൾ ഇത്‌ കഴിയ്ക്കുന്നത്‌ അബോർഷന്‌ കാരണമാകും. അതുപോലെ കുഞ്ഞുങ്ങളും ചെറിയ കുട്ടികളും കഴിയ്ക്കരുത്‌. ഇവരുടെ ഗ്യാസ്‌ട്രോ‍ഇൻഡസ്‌റ്റൈനൽ ട്രാക്കിന്‌ ഇത്‌ നല്ലതല്ല.

Avatar

Content Editor

Content Editor