മലയാളം ഇ മാഗസിൻ.കോം

മുടി ഡൈ ചെയ്യുന്നവരുടെയും കളർ ചെയ്യുന്നവരും ശ്രദ്ധിക്കുക!

നര കറുപ്പാക്കുന്ന പുത്തൻ വഴിയാണ്‌ ഡൈയിങ്‌. രാസവസ്തുക്കൾ ഉപയോഗിച്ച്‌ ചെയ്യുന്ന ഈ ഏർപ്പാടിൽ അപകടം പതിയിരിക്കുന്നുണ്ടെന്ന്‌ എത്ര പേർക്ക്‌ അറിയാം? അത്ര നിസ്സാരമായി ചെയ്യേണ്ട ഏർപ്പാടല്ല ഡൈയിങ്ങും കളറിംഗും. ഒരുപാട്‌ ആളുകൾക്ക്‌ അലർജിക്ക്‌ ഇത്‌ കാരണമാകും. ഡൈയിലെ ഘടകങ്ങൾ മൂലം മുഖം കറുക്കാനും ചൊറിഞ്ഞുതടിക്കാനും സാധ്യത കൂടുതലാണ്‌.

ഏറ്റവും ഗുരുതരമായ അവസ്ഥയിൽ അനാഫിലക്റ്റിക്‌ ഷോക്ക്‌ (മരണംപോലും സംഭവിക്കാവുന്ന അലർജി) വരെ ഉണ്ടാകുമെന്ന്‌ ഹെയർ ഡൈയുടെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ത്വക്ക്‌ രോഗ വിദഗ്ധർ പറയുന്നു. ഡൈ ഉപയോഗിക്കുന്നവരിൽ 10 മുതൽ 15 ശതമാനം വരെ പേർക്ക്‌ അലർജി ഉണ്ടാകുന്നതായി ഒരു പഠനത്തിൽ കണ്ടെത്തി. ഹെയർഡൈയുടെ ദീർഘനാളത്തെ ഉപയോഗം തലയോട്ടിയിലെ കാൻസറിലേക്ക്‌ നയിച്ചേക്കാം. ഹെയർഡൈയിലെ പ്രാഥമികഘടകമായ പാരാ ഫിനെയിലിൻ ഡയാമൈൻ(പിപിഡി) വൃക്കകളെ തകരാറിലാക്കും. സൂര്യപ്രകാശം ആഗിരണം ചെയ്ത്‌ മുടിക്ക്‌ തിളക്കം നൽകുന്ന വസ്തുവാണ്‌ പിപിഡി.

ഡൈയിൽ അടങ്ങിയിരിക്കുന്ന അമോണിയയാണ്‌ മറ്റൊരു വില്ലൻ. കാലിലോ കൈയിലോ പുരട്ടി പരിശോധിച്ചതിനുശേഷം മാത്രമേ ഡൈ ഉപയോഗിക്കാവൂ എന്നാണ്‌ വിദഗ്ധർ പറയുന്നത്‌. മുടിയുടെ വേരുകളിൽ ഒരിക്കലും ഡൈ ചെയ്യരുത്‌. അവിടം വളരെ സെൻസിറ്റീവാണ്‌. ബ്രഷ്‌ ഉപയോഗിച്ച്‌ ഉപരിതലത്തിൽ മൃദുവായി പുരട്ടുക. പതിവായി ഡൈ ചെയ്യുന്നത്‌ ഒഴിവാക്കുക. ഡൈ ചെയ്തുടനെ വെയിലത്തിറങ്ങുന്നത്‌ നല്ലതല്ല.

Avatar

Staff Reporter