മലയാളം ഇ മാഗസിൻ.കോം

വികാരങ്ങളെ നിയന്ത്രിക്കാനും നഷ്ടമായ ഊർജം വീണ്ടെടുക്കാനും ഹാൻഡ് എക്സർസൈസ്

നമ്മുടെ ശരീരത്തിലെ നഷ്ടമായ ഊർജം വീണ്ടെടുക്കാനും, വികാരങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്ന ഹാൻഡ് എക്സർസൈസിനെ കുറിച്ച് എത്രപേർക്ക് അറിയാം? പുരാതന ജാപ്പനീസ് ചികിത്സാരീതിയാണ് സ്പർശന ചികിത്സ, ജപ്പാനിൽ അത് Jin Shin Jyutsu എന്നാണ് അറിയപ്പെടുന്നത്. ഈ പ്രത്യേക ചികിത്സാ രീതി നിങ്ങൾക്ക് സ്വയം ചെയ്യാവുന്നതും മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാവുന്നതുമാണ്. നമ്മുടെ കൈ വിരലുകൾ ഓരോന്നും ശരീരത്തിലെ ഓരോ പ്രാധനപ്പെട്ട അവയവങ്ങളുമായും ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നത് പലർക്കും അറിയാവുന്ന കാര്യം തന്നെയാണ്. എന്നാൽ അവ അസുഖങ്ങൾക്ക് ഒപ്പം തന്നെ നമ്മുടെ ചില അനിയന്ത്രിതമായ വികാരങ്ങളേയും മനോഭാവത്തേയും പോലും വരുതിയിൽ നിർത്താൻ സഹായിക്കുന്നു എന്നുകൂടി അറിയുക. അത്തരം ഘട്ടങ്ങളിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില സ്പർശന വ്യായാമ മുറകളെ പരിചയപ്പെടാം. ഇനി നമുക്ക് ഓരോ വിരലും ഏതൊക്കെ അവയവങ്ങളുമായും വികാരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കാം. ഒപ്പം ഇവിടെ കൊടുത്തിട്ടുള്ള ചാർട്ടിലൂടെയും നിങ്ങൾക്ക് അത് വിശദമായി മനസ്സിലാക്കാം.

തള്ളവിരൽ
അവയവം: വയർ, പ്ലീഹ
വികാരം: ഉത്കണ്ഠ, വിഷാദം, ആകുലത
ലക്ഷണങ്ങൾ: വയറു വേദന, ചർമ്മ സംബന്ധിയായ പ്രശ്നങ്ങൾ, തലവേദന, അസ്വസ്ഥത

ചൂണ്ട് വിരൽ
അവയവം: വൃക്ക, മൂത്രാശയം
വികാരം: നിരാശ, ഭയം, മാനസീകമായ ആശയക്കുഴപ്പം
ലക്ഷണങ്ങൾ: സന്ധികളിലും മസിലുകളിലും പുറം ഭാഗത്തും വേദന, പല്ലുകൾക്കും മോണയിലും പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ.

നടു വിരൽ
അവയവം: കരൾ, പിത്താശയം
വികാരം: മനസ്സുറപ്പില്ലായ്മ, കോപം, അസ്വസ്ഥത
ലക്ഷണങ്ങൾ: രക്തയോട്ടം മന്ദഗതിയിൽ, ആർത്തവ പ്രശ്നങ്ങൾ, കണ്ണിനും കാഴ്ചയ്ക്കും തകരാറ്, തളർച്ച, മൈഗ്രേൻ ഉൾപ്പെടെയുള്ള തലവേദന.

മോതിരവിരൽ
അവയവം: ശ്വാസകോശം, വൻ കുടൽ
വികാരം: വിഷാദം, പിന്തള്ളപ്പെടുമെന്ന ഭയം, കുറ്റബോധം, നിഷേധാത്മകത
ലക്ഷണങ്ങൾ: ദഹന പ്രശ്നങ്ങൾ, ആസ്മ പോലുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, ചർമ്മ സംബന്ധിയായ ബുദ്ധിമുട്ടുകൾ.

ചെറുവിരൽ
അവയവം: ഹൃദയം, ചെറുകുടൽ
വികാരം: സുരക്ഷിതത്വമില്ലായ്മ, അസ്വസ്ഥത, ആത്മവിശ്വാസക്കുറവ്, വിമർശന മനോഭാവം
ലക്ഷണങ്ങൾ: രക്ത സമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, തൊണ്ട വേദന, ഞരമ്പുകൾക്കും എല്ലുകൾക്കും ഉള്ള പ്രശ്നങ്ങൾ, അമിത വണ്ണം.

സ്പർശന ചികിത്സ ചെയ്യേണ്ട രീതി ആദ്യം ഏത് അവയവത്തിനാണോ അസ്വാസ്ഥതയുള്ളത് അതിനു നേരെ ആ അവയവവുമായി ബന്ധപ്പെട്ട വിരൽ ബന്ധിപ്പിക്കുക. ആ രീതിയിൽ 3 മുതൽ 5 മിനിട്ട് നേരം നിന്നുകൊണ്ട് തന്നെ ശക്തമായി ശ്വാസോച്ഛോസവും ചെയ്യുക. അങ്ങനെ എല്ലാ വിരലുകൾ കൊണ്ടും ഈ വ്യായാമം ചെയ്താൽ നിങ്ങളുടെ ശരീരത്തിലെ മുഴുവൻ അവയവങ്ങൾക്കും ആശ്വാസവും ആരോഗ്യവും ലഭ്യമാകും, ഒപ്പം വികാരങ്ങളെ നിയന്ത്രിക്കാനും കഴിയും.

Avatar

Gayathri Devi

Gayathri Devi | Executive Editor