നിങ്ങളുടെ ഇന്ന്: 21.06.2022 (1197 മിഥുനം 07 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബസുഖം, മത്സര വിജയം, സ്ഥാന നേട്ടം മുതലായവ പ്രതീക്ഷിക്കാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ യോജ്യമായ ദിവസമല്ല. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ തൊഴില്‍ ശേഷിയെ ബാധിക്കാതെ നോക്കണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. യാത്രാക്ലേശം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ നേട്ടം, അംഗീകാരം, മനോസുഖം മുതലായവ പ്രതീക്ഷിക്കാം. നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നഷ്ടമായ ധനം തിരികെ ലഭിക്കാന്‍ ഇടയുണ്ട്. വായ്പ്പകള്‍, നിക്ഷേപങ്ങള്‍ മുതലായവ അനുവദിച്ചു കിട്ടും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. കുടുംബ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യ ചിന്തകളാല്‍ മനസ്സ് അസ്വസ്തമാകാതെ നോക്കണം. ഈശ്വര ചിന്തയും പ്രാര്‍ത്ഥനയും നല്ല അനുഭവങ്ങള്‍ നല്‍കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബ സുഖം, സമ്മാന ലാഭം, ഭാഗ്യ പുഷ്ടി മുതലായവ പ്രതീക്ഷിക്കാം. കച്ചവടകാര്യങ്ങളില്‍ അപ്രതീക്ഷിത ലാഭം സിദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, റബർവെട്ടി പകരം പച്ചക്കറികളും ഫ്രൂട്ട്സും നട്ടു: വാട്ട്സാപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് കുറ്റാരോപണം കേള്‍ക്കേണ്ടി വന്നേക്കാം. കുടുംബ കാര്യങ്ങളില്‍ അല്പം വൈഷമ്യങ്ങള്‍ക്കും സാധ്യത കാണുന്നു.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മത്സര വിജയം, സമ്മാന ലാഭം, ഇഷ്ട ഭക്ഷണം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഉല്ലാസകരമായി സമയം ചിലവഴിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സഹ പ്രവര്‍ത്തകരുടെ സഹകരണക്കുറവ് മൂലം തൊഴില്‍ വൈഷമ്യങ്ങള്‍ക്ക് സാധ്യത. വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാതെ നോക്കണം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന | ഫോൺ: +91 9847531232
YOU MAY ALSO LIKE THIS VIDEO, റിട്ടയർമെന്റിനു ശേഷം ചെടികളെ സ്നേഹിച്ചു, ഇപ്പോൾ ലക്ഷത്തിലധികം വാർഷിക വരുമാനം: Housewife Gardening