മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ജൂൺ 20 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.06.2022 (1197 മിഥുനം 06 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബിസിനസ്സ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടം ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക്‌ ചില പ്രയാസങ്ങള്‍ നേരിട്ടേക്കാം. കലാകായിക രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രകള്‍ മുഖേന സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടും. രാഷ്‌ട്രീയ രംഗത്തുള്ളവര്‍ വിമര്‍ശനങ്ങളെ നേരിടേണ്ടിവരും. സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ആശ്വാസമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയിക്കും. ജീവിതപങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസം മാറും. എതിര്‍പ്പുകളേയും തടസ്സങ്ങളേയും അതിജീവിക്കാന്‍ സാധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശത്രുശല്യം വര്‍ധിക്കും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസ ത്തിനു സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കര്‍മ്മരംഗത്തെ ബുദ്ധിമുട്ടുകള്‍ക്ക്‌ പരിഹാരമാകും. അദ്ധ്വാനഭാരം വര്‍ധിക്കും. അപകീര്‍ത്തിക്ക്‌ സാദ്ധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ വാഹനം വാങ്ങാന്‍ അനുകൂല സമയമാണ്‌. അധിക ചെലവുകള്‍ മൂലം വിഷമിക്കും. മാതാവിന്‌ ശാരീരിക അസുഖം അനുഭവപ്പെടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ഏറെക്കാലമായി അകന്നു കഴിയുന്ന ബന്ധുമിത്രാദികളെ കാണാന്‍ സാധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന സന്തോഷം വര്‍ധിക്കും. ആര്‍ഭാഗവസ്‌തുക്കള്‍ക്കായി പണം ചെലവഴിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശത്തുനിന്നു ധനലാഭം പ്രതീക്ഷിക്കാം. വ്യാപാരരംഗത്തുള്ളവര്‍ക്ക്‌ തൊഴില്‍പരമായി മത്സരം നേരിടേണ്ടിവരും. സാമൂഹിക, സാഹിത്യ രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരവും പ്രശസ്‌തിയും ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, റബർവെട്ടി പകരം പച്ചക്കറികളും ഫ്രൂട്ട്സും നട്ടു: വാട്ട്സാപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. സര്‍ക്കാരില്‍നിന്ന്‌ ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. വാഹന സംബന്ധമായി ചെലവ്‌ വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. ഉദ്യോഗസംബന്ധമായി യാത്രകള്‍ വേണ്ടിവരും. ചതിവില്‍പ്പെടാതെ ശ്രദ്ധിക്കുക. തൊഴില്‍സ്‌ഥിരത ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന | ഫോൺ: +91 9847531232

YOU MAY ALSO LIKE THIS VIDEO, റിട്ടയർമെന്റിനു ശേഷം ചെടികളെ സ്നേഹിച്ചു, ഇപ്പോൾ ലക്ഷത്തിലധികം വാർഷിക വരുമാനം: Housewife Gardening

Avatar

Staff Reporter