മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ജൂൺ 22 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.06.2022 (1197 മിഥുനം 08 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യാത്രാവൈഷമ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തിക ഇടപാടുകള്‍ വളരെ ജാഗ്രതയോടെ ആകണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉല്ലാസ അനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, കാര്യ വിജയം എന്നിവ പ്രതീക്ഷിക്കാം. പ്രതികൂലികള്‍ പിണക്കം മറന്ന് അടുത്തു വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിത നേട്ടങ്ങളും അവസരങ്ങളും സ്വന്തമാക്കാന്‍ കഴിയും. ഉന്നതരില്‍ നിന്നും അഭിനന്ദനവും അംഗീകാരവും മറ്റും ലഭിച്ചെന്നു വരാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആനാവശ്യ ചിന്തകള്‍ മൂലം പ്രവര്‍ത്തനങ്ങളില്‍ വിഘ്നം വരാന്‍ ഇടയുണ്ട്. ഈശ്വര ചിന്തയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുക. ക്ലേശങ്ങള്‍ അകലും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാന ഭാരവും ചിന്താക്കുഴപ്പവും വരാവുന്ന ദിനമാണ്. പ്രധാന ഉത്തരവാദിത്വങ്ങള്‍ മറ്റൊരുദിവസത്തിലേക്ക് മാറ്റി വയ്ക്കാന്‍ കഴിയുമെങ്കില്‍ ഉചിതമായിരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്തോഷവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത നേട്ടങ്ങളും ഉണ്ടായെന്നു വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ നേട്ടം, സുഹൃത്ത് സഹായം, സാമുദായിക അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. കുടുംബാനുഭവങ്ങള്‍ സന്തോഷകരമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍പരമായി ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ വരാവുന്ന ദിനമാണ് എന്നാല്‍ കുടുംബപരമായ കാര്യങ്ങളില്‍ അല്പം വൈഷമ്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏകാന്തതയും ആത്മവിശ്വാസക്കുറവും ഒഴിവാക്കുക. ഗൌരവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ ദിവസമല്ല.

YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ്‌ നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: Paper Bag Making Video

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യങ്ങള്‍ അനുകൂലമായി ഭവിക്കാവുന്ന ദിനമാണ്. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം. പ്രധാന വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാനസിക സംഘര്‍ഷവും ശ്രദ്ധക്കുറവും തൊഴില്‍ കാര്യങ്ങളെ പോലും ബാധിക്കാന്‍ ഇടയുള്ള ദിവസമാണ്. കാര്യങ്ങള്‍ വേണ്ട വിധം ആസൂത്രണം ചെയ്‌താല്‍ പരാജയം ഒഴിവാക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നൂതനമായ ആശയങ്ങള്‍ നടപ്പാക്കുന്നതിലൂടെ ധനാഗമവും അംഗീകാരവും വര്‍ധിക്കും. വിചാരിച്ച ലക്ഷ്യത്തില്‍ തൊഴില്‍ നേട്ടങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, മഞ്ഞൾ നട്ടുവളർത്തി ഉണക്കിപ്പൊടിച്ച്‌ പാക്കറ്റിലാക്കി വിറ്റപ്പോൾ നേടിയത്‌ മികച്ച ലാഭം, Turmeric Farm

Avatar

Staff Reporter