മലയാളം ഇ മാഗസിൻ.കോം

മരിച്ചു പോയവർ ഉപയോഗിച്ച ഈ വസ്തുക്കൾ ഒരു കാരണവശാലും വീട്ടിൽ സൂക്ഷിക്കരുതത്രെ, അത്‌ വലിയ ദോഷം ചെയ്യുമെന്ന്!

പ്രതീക്ഷിക്കാതെ എപ്പോൾ വേണമെങ്കിലും നമ്മളെ തേടി എത്തുന്ന അതിഥി എന്നാണ് എല്ലാവരും മരണത്തെ വിശേഷിപ്പിക്കാറുള്ളത്. എന്നെങ്കിലും ഒരിക്കൽ ഉറപ്പായും മരണം എല്ലാവരെയും തേടിയെത്താം.

\"\"

ആ സാഹചര്യത്തിൽ താന്‍ ജീവിതത്തില്‍ സമ്പാദിച്ചത് ഒന്നും എടുക്കാതെയാണ് ഒരോ വ്യക്തിയേയും മരണം കൂടെ കൂട്ടുന്നത്.. എന്നാല്‍ ഇത്തരത്തില്‍ മരിച്ചവര്‍ ഉപയോഗിച്ച വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചുവയ്ക്കുന്നതിലൂടെ ഈ വസ്തുക്കള്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി നിറയ്ക്കും എന്നു പറയുന്നു. മരിച്ചുപോയ ആളുകൾ ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഉപയോഗിക്കുന്നവരിലും ഇതു നെഗറ്റീവ് എനര്‍ജിക്കു കാരണമാകും. 

\"\"

അതില്‍ പ്രധാനപ്പെട്ട ഒന്നാണു കണ്ണാടി. മരിച്ചു പോയവരുടെ കണ്ണാടി വീട്ടില്‍ സൂക്ഷിക്കരുത് എന്നാണു വിശ്വാസം.  മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കേണ്ടതാണ് എന്നും പറയുന്നു. എന്തെങ്കിലും മാരകരോഗങ്ങള്‍ ബാധിച്ചവരാണ് എങ്കില്‍ ആ രോഗങ്ങള്‍ വസ്ത്രങ്ങളിലൂടെ പകര്‍ന്നേക്കാം എന്നും കരുതപ്പെടുന്നുണ്ട്.

\"\"

അതുപോലെ തന്നെ പ്രായമായ ആളുകൾ മരണപ്പെട്ടശേഷം അവർ‍ ഉപയോഗിച്ചിരുന്ന കോളാമ്പികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി നിറയ്ക്കും എന്നു ചില വിശ്വാസങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ മരണശേഷം വീട്ടില്‍ അവർ ഉപയോഗിച്ചിരുന്നതോ അവരുടേതോ ആയ വസ്തുക്കള്‍ ദോഷകരമായ ഊര്‍ജം പ്രവഹിപ്പിക്കാന്‍ കാരണമാകുമത്രെ.

\"\"

അതുകൊണ്ട് അറിവില്ലായ്മ കൊണ്ടും മരണപ്പെട്ടവരോടുള്ള തീവ്രമായ സ്നേഹത്തിന്റെ പ്രതീകമായും അത്തരം വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor