വിവാഹിതനായി വളരെ നാളുകൾക്കു ശേഷം സിനിമയിൽ എത്തിയ തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് വിജയ് സേതുപതി. കൊല്ലം സ്വദേശിയായ ജെസ്സി ആണ് വിജയുടെ ഭാര്യ.
ദുബായിൽ ജോലി ചെയ്യുമ്പോൾ ആണ് ജെസ്സിയുമായി അടുപ്പത്തിൽ ആകുന്നത്. ഇന്റർനെറ്റ് ചാറ്റിങ്ലൂടെ പരിചയപ്പെട്ട് പിന്നെ പ്രണയത്തിലാവുകയായിരുന്നു. വളരെ നാളുകൾ പ്രണയിച്ചെങ്കിലും ഈ മലയാളി പെൺകുട്ടിയെ നേരിട്ട് കാണുന്നത് വിവാഹനിശ്ചയതിനായിരുന്നു. 23 വയസ്സിലായിരുന്നു വിവാഹം.
സിനിമയിൽ വരുന്നതിനു മുൻപും വന്ന ശേഷവും നല്ല കഥാപാത്രങ്ങൾക്കായി കഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോളൊക്കെ കൂടെ നിന്നത് ജെസ്സി ആണ്. ഒന്നുമില്ലാത്തപ്പോഴും പരാതി ഒന്നുമില്ലാതെ തന്റെ സ്വപ്നം സാധിക്കാൻ ആയി പൂർണ പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു.
വിവാഹത്തിനു ആദ്യം വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതം നൽകി എന്നും ഒരു അഭിമുഖത്തിൽ വിജയ് പറഞ്ഞു. ഇപ്പൊൾ തമിഴിലെ മുൻനിര നായകൻമാരിൽ ഒരാളാണ് വിജയ് സേതുപതി.
2010ല്‍ ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്‍മാര്‍ക്കു പരുവക്കാട്ട്റു എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വിജയ് നായകനായി തിളങ്ങി. പിസ്സ, നാനും റൗഡി താന്‍, സേതുപതി, ധര്‍മ ദുരെ, വിക്രം വേദ എന്നിവ വിജയയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.