മലയാളം ഇ മാഗസിൻ.കോം

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്‌: അമ്മയുടെ വാട്ട്സ്‌ ആപ്പ്‌ സുഹൃത്തിൽ നിന്നും പതിനാറുകാരിയായ മകൾക്ക്‌ കിട്ടിയത്‌ വമ്പൻ ആപ്പ്‌!

വാട്ട്സ്‌ അപ്പും ഫേസ്ബുക്കും പോലെയുള്ള സോഷ്യൽ മീഡിയ ആപ്പുകൾ ഇന്ന് ഒഴിച്ചുകൂടാൻ പാടില്ലാത്ത കാര്യങ്ങൾ ആയി മാറിയിരിക്കുന്നു. എന്നാൽ ഇതിന്റെയൊക്കെ ഉപയോഗം ശരിയാം വണ്ണം ആണോ നടക്കുന്നതെന്ന കാര്യത്തിൽ എല്ലാവരും ജാഗരൂകരായിരിക്കണം. കാരണം ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്ന മേഖലയാണ് സോഷ്യൽ മീഡിയ. ഇവിടെ ഇതാ ഒരു പതിനാറുകാരിക്ക്‌ വാട്ട്സ്‌ ആപ്പ്‌ എങ്ങനെ പാരയായി എന്നു നോക്കൂ.

\"\"

പെണ്‍കുട്ടികള്‍ എങ്ങനെ ലഹരിക്ക്‌ അടിമകള്‍ ആകുന്നു?
എല്ലാവര്ക്കും സംശയം ഉള്ള ഒരു കാര്യമാണ് എങ്ങനെയാണ് പെണ്‍കുട്ടികളും ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമകള്‍ ആകുന്നത് എന്ന്. പലരും പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളുകളില്‍ കൊണ്ട് ചെന്ന് ചേര്‍ക്കും എന്നാലും അവരൊക്കെ ലഹരിക്ക്‌ അടിമയാകുന്നു. ഇതെന്തൊരു മായാജാലം എന്ന് ചിന്തിച്ചിരിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ ഒന്ന് വേറെ രീതിയില്‍ ചിന്തിച്ചു നോക്കുക.

ഈ പറയുന്നതും കഥയല്ല, എന്റെ നാട്ടില്‍ നടന്ന ഒരു സംഭവം മാത്രം. ആ കുട്ടി പഠിക്കുന്നത് അറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്കൂളില്‍ ആണ്. ആ കുട്ടിയുടെ വയസ്സ് ഇപ്പോള്‍ പതിനാറ്. ആ കുട്ടി ഇന്ന് ഗര്‍ഭിണി കൂടി ആണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ ഈ കുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ആ പ്രണയം എങ്ങനെ വന്നു എന്ന് കൂടി നിങ്ങള്‍ അറിയുക. ഈ കുട്ടിക്ക് വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കുട്ടിയുടെ അമ്മയുടെ ഫോണില്‍ വാട്സ്ആപ്പ് ഉണ്ടായിരുന്നു.

\"\"

ഒരിക്കല്‍ ഈ വാട്സ്ആപ്പിലേക്ക് ഒരു ഹായ് മെസ്സേജ് വന്നു. കുട്ടി അമ്മയുടെ പരിചയക്കാര്‍ ആരെങ്കിലും ആകും എന്ന് കരുതി തിരിച്ചു മറുപടിയും നല്‍കി. എന്നാല്‍ കാര്യങ്ങള്‍ അവസാനം കൈവിട്ടു പോയി. എതിര്‍ ഭാഗത്ത് നില്‍ക്കുന്ന വ്യക്തിക്ക് അമ്മയുമായി യാതൊരു ബന്ധവുമില്ല എന്ന് വൈകിയാണ് കുട്ടിക്ക് മനസ്സിലായത്. കുട്ടിക്ക് ഇങ്ങനെ ഒരു പണി കൊടുത്തത് കൂട്ടുകാരികള്‍ തന്നെ.

ഈ കുട്ടിയെ എന്നും ശ്രദ്ധിച്ചിരുന്ന ഒരു പയ്യന്‍, ഇവളുടെ കൂട്ടുകാരികളുമായി അടുപ്പം ഉണ്ടാക്കി. എന്നിട്ട് അവളുടെ അമ്മയുടെ നമ്പര്‍ വാങ്ങി ചാറ്റിംഗ് തുടങ്ങിയതായിരുന്നു. അങ്ങനെയൊക്കെ ആണെങ്കിലും അവസാനം ഈ കുട്ടി ആ പയ്യന്റെ കെണിയില്‍ വീണു. ( മക്കള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കുന്നുവെങ്കില്‍ അമ്മമാരും അച്ചന്മാരും ഒക്കെ ഒന്ന് നോക്കുന്നത് നന്നാകും )

ഇനി എങ്ങനെ ഈ കുട്ടി ഗര്‍ഭിണി വരെ ആയി എന്നത് നോക്കാം. ഈ കുട്ടിയുമായി പ്രണയത്തിലായ പയ്യന്‍ എല്ലാ ലഹരി വസ്തുക്കളും ഉപയോഗിക്കുന്ന വ്യക്തിയായിരുന്നു. എന്നും ഈ ലഹരിയുടെ കാര്യങ്ങള്‍ അവന്‍ ഇവളോട്‌ പറയുകയും ചെയ്തിരുന്നു. അവന്‍ ലഹരി എന്നല്ലായിരുന്നു പറഞ്ഞിരുന്നത്. അത് ഭംഗി കൂട്ടുവാന്‍ ഉള്ള ഒരു ഗുളികയാണ്, അതുകൊണ്ടാണ് ഞാന്‍ അത് ദിവസവും ഉപയോഗിക്കുന്നത് എന്ന്.

\"\"

ഹോമിയോ മരുന്ന് ആയതുകൊണ്ട് അതിനു യാതൊരു ദോഷവും ഇല്ല എന്നും അവന്‍ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഈ കുട്ടി വലിയ ഭംഗി ഒന്നും ഇല്ലെങ്കിലും ആ കള്ളകാമുകന്റെ വാക്കുകള്‍ വിശ്വസിച്ച് ഗുളിക തനിക്കും വേണം എന്ന് ആവശ്യപ്പെട്ടു. കാമുകന്‍ കിട്ടിയ അവസരത്തില്‍ ആ ഗുളികകള്‍ അവള്‍ക്ക് കൈമാറുകയും ചെയ്തു. (ഈ ഗുളികയുടെ പേര് എന്താണെന്ന് എനിക്ക് അറിയില്ല, പക്ഷെ ഒന്നറിയാം ഇത് ഉപയോഗിച്ചാല്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല.)

എന്തായാലും ആ കുട്ടി ആ ഗുളിക സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷെ ഗുളികകള്‍ക്ക് നല്ല വില ആയതുകൊണ്ട് കാമുകന്‍ കുറേശ്ശെ മാത്രം അവള്‍ക്ക് കൊടുക്കുവാന്‍ തുടങ്ങി. അതോടെ അവള്‍ മറ്റൊരു കുട്ടിയായി മാറി. തനിക്ക് ആ ഗുളികകള്‍ എന്നും വേണം എന്ന് വാശി പിടിച്ചപ്പോള്‍ കാമുകന്‍ പറഞ്ഞ സ്ഥലത്ത് അവള്‍ പോയി.കൂടെ കാമുകനും. ഗുളികകള്‍ക്ക് വേണ്ടി പണം കൊടുക്കാന്‍ അവളില്‍ ഇല്ലായിരുന്നു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ടത് കൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നു. അങ്ങനെ അവള്‍ ഗുളികകള്‍ കിട്ടുവാന്‍ വേണ്ടി ആ സംഘത്തിന് മുന്നില്‍ കിടന്നുകൊടുക്കേണ്ടി വന്നു. വരുംവരായ്കകള്‍ നോക്കാതെ അന്ന് അങ്ങനെ ചെയ്തു പോയതുകൊണ്ട് ഇന്ന് മാനസികമായി ആകെ തളര്‍ന്നിരിക്കുന്ന കുട്ടിയെയാണ് കാണുവാന്‍ കഴിയുന്നത്. കാമുകനും പാര്‍ട്ടിയും ജയിലിലും കഴിയുന്നു.

\"\"

ഇത് വായിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഏകദേശം മനസ്സിലായിക്കാണും പെണ്‍കുട്ടികള്‍ എങ്ങനെ ലഹരിയുടെ അടിമകള്‍ ആയി മാറുന്നു എന്നത്. നിങ്ങളുടെ വീട്ടില്‍ പെണ്മക്കള്‍ ഉണ്ടെങ്കില്‍ ആദ്യമേ തന്നെ അവര്‍ക്ക് ലഹരി വസ്തുക്കളുടെ ദോഷങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക, അല്ലെങ്കില്‍ ഇത്തരത്തില്‍ ഉള്ള സംഘത്തില്‍ നിങ്ങളുടെ മക്കളും അകപ്പെട്ടുപോകും.കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ലൈംഗികാതിക്രമ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീപീഡനങ്ങള്‍ നാനൂറിരട്ടി വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ പകുതിയിലേറെയും ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടായിട്ടുള്ളവയാണ്.

വീട്ടില്‍ ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്തിനുശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. നന്മയുടെയും സംസ്‌കാരത്തിന്റെയും മാതൃകയായിരുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അക്രമങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. ലഹരിയുടെ അമിത ഉപയോഗം മൂലം മനുഷ്യത്വമില്ലാത്ത പ്രവൃത്തികളും പ്രകൃതിയോടും മനുഷ്യരോടുമുള്ള ചൂഷണങ്ങളും അതിരുകടക്കുകയാണ്. ഓരോ കൊലപാതകങ്ങളും പീഡനങ്ങളും സംഭവിക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്ന സംസ്‌ക്കാരത്തിലേക്കാണ് നമ്മുടെ നാടിന്റെ പോക്ക്.

\"\"

ലഹരിയുടെ അമിത ഉപയോഗം ഓരോ വ്യക്തിയെയും തെറ്റുകളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ലൈംഗികാതിക്രമ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീപീഡനങ്ങള്‍ നാനൂറിരട്ടി വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇതില്‍ പകുതിയിലേറെയും ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടായിട്ടുള്ളവയാണ്.

പ്രായഭേദമന്യേ ലഹരിയുടെ ഉപയോഗം എല്ലാത്തരം ആളുകളിലും വര്‍ധിച്ചതും അക്രമങ്ങളുടെ എണ്ണം കൂട്ടുന്നു. മയക്കുമരുന്നുമായി പിടികൂടുന്നവരില്‍ 90 ശതമാനത്തോളം പേര്‍ വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും ലഹരി കൈമാറുന്നവരാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഞ്ചാവ് വാങ്ങാനെത്തുന്ന വിദ്യാര്‍ഥികളില്‍ പലരെയും മയക്കുമരുന്ന് ലോബി പിന്നീട് വില്‍പ്പനക്കാരായും ഉപയോഗപ്പെടുത്തുന്നുണ്ട്.

Avatar

Jithin Unnikulam

ജിതിൻ ഉണ്ണികുളം | Staff Reporter