18
April, 2019
Thursday
09:16 PM
banner
banner
banner

കേന്ദ്രമന്ത്രിയെപ്പോലും വിറപ്പിച്ച യതീഷ്‌ ചന്ദ്ര, എന്തുകൊണ്ട്‌ അദ്ദേഹം ഇങ്ങനെയായി, അറിയണം യതീഷിന്റെ ചരിത്രം!

അധികമാര്‍ക്കും യതീഷ്‌ ചന്ദ്ര എന്ന യുവ ഐപിഎസുകാരന്റെ ചരിത്രവും കുടുംബപശ്ചാത്തലവും അറിവുണ്ടാകില്ല. കര്‍ണാടകയിലെ ദേവാംഗരി ജില്ലയില്‍ നിന്നാണ് യതീഷ് വരുന്നത്. 2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരന്‍. ഇലട്രോണിക്സ് എഞ്ചിനീയറിയംഗില്‍ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാന്‍ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്.

യതീഷിന്റെ ലാത്തിയുടെ ചൂട് ആദ്യമായി അറിഞ്ഞത് വടകരയിലെയും സമീപപ്രദേശങ്ങളിലെയും തെമ്മാടികളാണ്. വര്‍ഗീയകലാപങ്ങളും രാഷ്ട്രീയകലാപങ്ങളും പതിവായ മലബാര്‍ ഭാഗം വൃത്തിയാക്കിയാണ് അദ്ദേഹം മധ്യകേരളത്തിലേക്ക് ചുവടുമാറ്റുന്നത്. 2015ല്‍ ആലുവ റൂറല്‍ എസ്പിയായിരിക്കെ ഇടതുപക്ഷം നടത്തിയ ഉപരോധ സമരത്തിന് നേരെ അങ്കമാലിയില്‍ വച്ച് നടപടിയെടുത്തപ്പോഴാണ് ഈ യുവ ഐപിഎസുകാരന്‍ മാധ്യമങ്ങളുടെ ചാര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിക്കുന്നത്.

സിപിഎമ്മുകാരുടെ വഴിതടയല്‍ നിര്‍ത്തണമെന്നും യാത്രക്കാരെ കടത്തിവിടണമെന്നും യതീഷ് ആവശ്യക്ഷപ്പെട്ടു. എന്നാല്‍ നേതാക്കളും അനുയായികളും ചെവികൊണ്ടില്ല. അന്ന് സിപിഎം നേതാക്കളെ വരെ തെരുവില്‍ കൈകാര്യം ചെയ്ത് കൈയ്യടിയും വാങ്ങി അദേഹം. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് തെരുവുഗുണ്ടയെന്നാണ് യതീഷ് ചന്ദ്രയെ വിശേഷിപ്പിച്ചത്. ഭ്രാന്തന്‍ നായയെപ്പോലെയാണെന്നാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നത്.

പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ കൊച്ചി ഡിസിപിയായുള്ള നിയമനം കൊച്ചിയിലെ അന്താരാഷ്ട്ര ബന്ധം പോലുമുള്ള ക്രിമിനലുകളെ ഒതുക്കാന്‍ യതീഷ് ചന്ദ്രയെ പോലൊരു ഉദ്യോഗസ്ഥന് സാധിക്കുമെന്ന തിരിച്ചറിവായിരുന്നു കാരണം. മുമ്പ് വടകരയില്‍ എഎസ്പിയായിരുന്നപ്പോള്‍ നടത്തിയ കുഴല്‍പ്പണ വേട്ടയും ഓപ്പറേഷന്‍ കുബേരയുമെല്ലാം സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന പേര് ഇദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.

ഇപ്പോൾ ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനെയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും വിറപ്പിച്ച് യുവാക്കളുടെ ഹീറോയുമായി. ഹൈദരബാദ് വല്ലഭായി പാട്ടേല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡില്‍ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്.

·
[yuzo_related]

CommentsRelated Articles & Comments