മലയാളം ഇ മാഗസിൻ.കോം

എനിക്ക്‌ ഇങ്ങനെ പബ്ലിസിറ്റി വേണ്ട ചേട്ടന്മാരെ, സഹായിച്ചില്ലെങ്കിലും ഇതുപോലെ വെറുപ്പിക്കരുത്‌: രൂക്ഷ പ്രതികരണവുമായി നടി സാധിക

മാസങ്ങൾക്ക്‌ മുൻപ്‌ ഒരു മാഗസിനു വേണ്ടി നൽകിയ അഭിമുഖത്തിലെ വാക്കുകളെ വളച്ചൊടിച്ച്‌ ഇപ്പോൾ വാർത്തയാക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങളോടായിരുന്നു നടിയും മോഡലുമായ സാധിക വേണുഗോപാലിന്റെ ഈ പ്രതികരണം.

\"\"

നല്ല റോളുകൾ തരാം എന്ന് പറഞ്ഞു കൊണ്ടാണ് പലരും വിളിക്കുന്നത്‌ എന്നാൽ അവരുടെ ലക്ഷ്യം മറ്റൊന്നാണ് എന്ന തലക്കെട്ടോടെ സാധികയുടെ വാക്കുകളെന്ന് പറഞ്ഞു കൊണ്ട്‌ വന്ന വാർത്തകളോടാണ് ഇങ്ങനെ പ്രതികരിച്ചത്‌. \”വേറൊരു പണിയുമില്ലേ? ഞാൻ ഈ ഇന്റർവ്യൂ ആർക്കു കൊടുത്തതാണെന്ന് ഒന്നു വ്യക്തമാക്കാമോ? ടൈറ്റിൽ ഒക്കെ കൊടുക്കുമ്പോൾ ഒരു മാന്യതയൊക്കെ ആവാം. ലൈക്സ്‌ കൂട്ടാൻ വേറെ ആരെയെങ്കിലും നോക്കൂ! ചേട്ടന്മാരെ എനിക്ക്‌ ഇങ്ങനെ പബ്ലിസിറ്റി വേണ്ടാ, സഹായിച്ചില്ലെങ്കിലും ഇങ്ങനെ വെറുപ്പിക്കരുത്‌ പ്ലീസ്‌\” എന്നായിരുന്നു തനിക്കെതിരെ വന്ന ആരോപണത്തിന് സാധിക നൽകിയ മറുപടി.

\"\"

2017 സെപ്തംബറിൽ ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ ഞാനത്‌ പറഞ്ഞിരുന്നു. അത്‌ അന്ന് ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് പറഞ്ഞതെന്ന് സാധിക മലയാളം ഇ-മാഗസിൻ.കോം നോട്‌ പറഞ്ഞു. അന്ന്, നല്ല അവസരങ്ങൾ തരാം ചില അഡ്ജസ്റ്റുമെന്റുകൾക്ക്‌ തയാറാകണം എന്ന് പറഞ്ഞു കൊണ്ട്‌ ചില ഫോൺ കോളുകൾ വന്നിരുന്നു. അത്തരം ഓഫറുകൾ വേണ്ടെന്നു വയ്ക്കാൻ എനിക്കറിയാം. അതിന്റെ പേരിൽ സിനിമയിൽ നിന്നും മാറി നിൽക്കുന്നു എന്ന് പറയുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല.

മാത്രമല്ല അത്തരം ഫോൺകോളുകൾ സംവിധായകരോ ഉത്തരവാദിത്തപ്പെട്ടവരോ ചെയ്തതായിരുന്നില്ല. ഇത്തരം പ്രവണത അന്നും ഇന്നും സ്ത്രീകൾ അഭിമുഖീകരിക്കുന്നുണ്ട്‌. ഇല്ലെന്നു ഞാൻ പറയുന്നില്ല, പക്ഷെ ഞാൻ നൽകാത്ത അഭിമുഖത്തിന്റെ പേരിൽ സത്യങ്ങൾ വളച്ചൊടിച്ച്‌ വാർത്തകൾ സൃഷ്ടിച്ച്‌ റേറ്റിംഗ്‌ കൂട്ടാൻ ശ്രമിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ ചെയ്യുന്നത്‌ വളരെ മോശമായ കാര്യങ്ങളാണ്. അത്‌ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. ഈ രീതി മാറേണ്ടതാണ്. സാധിക തന്റെ അമർഷം തുറന്നു കാട്ടുന്നു.

\"\"

ഞാൻ എന്റെ കരിയറിലേക്ക്‌ തിരിച്ചു വരാനാണ് ആഗ്രഹിക്കുന്നത്‌. അതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റിലെ കുക്കറി ഷോയിൽ എത്തിയത്‌. സിനിമയും സീരിയലുമൊക്കെ പ്രൊഫഷൻ എന്നതിനേക്കാളുപരി പാഷനായിട്ടാണ് കാണുന്നത്‌. മോഡലിംഗിനോടാണ് കൂടുതൽ താൽപര്യം. മാത്രമല്ല, ഇപ്പോൾ ഒരു സിനിമയുടെയും ഭാഗമാകാൻ തീരുമാനിച്ചിട്ടില്ല, അപ്പോൾ സിനിമയിലേക്ക്‌ തിരിച്ചു വരുന്നു എന്ന് പറയുന്ന വാർത്തയിൽ പ്രസക്തിയില്ല. നല്ല പ്രോജക്ട്‌ വന്നാൽ ചെയ്യുമെന്നല്ലാതെ ഇതുവരെ ഒന്നും കമിറ്റ്‌ ചെയ്തിട്ടില്ല. സാധിക മലയാളം ഇ-മാഗസിൻ.കോം നോട്‌ വ്യക്തമാക്കി.

\"\"

അടുത്തിടെ പുറത്തിറങ്ങിയ റാന്തൽ എന്ന ടെലി ഫിലിമിൽ ശ്രദ്ധേയമായൊരു വേഷമാണ് സാധിക ചെയ്തിരിക്കുന്നത്‌. യൂടൂബിൽ മൂന്നു ദിവസം കൊണ്ട്‌ മൂന്നുലക്ഷത്തിലധികം ആൾക്കാർ കണ്ട ഷോർട്ട്‌ ഫിലിമാണ് റാന്തൽ. സീരിയലിന്റെ കാര്യത്തിൽ തനിക്ക്‌ അർഹമായ പ്രതിഫലം നൽകാൻ തയാറാകുന്ന നല്ല ടീമും നല്ല പ്രോജക്ടുകളും വന്നാൽ മാത്രമായിരിക്കും താൻ സ്വീകരിക്കുകയെന്നും സാധിക പറയുന്നു.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter