• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

പലയിടത്തും മത്സരം UDF – BJP എന്ന് കോൺഗ്രസ് സ്ഥാനാർഥികൾ; ഇടതിനെ അപ്രസക്തമാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നീക്കമെന്ത്?

Staff Reporter by Staff Reporter
April 24, 2024
in Politics
0
പലയിടത്തും മത്സരം UDF – BJP എന്ന് കോൺഗ്രസ് സ്ഥാനാർഥികൾ; ഇടതിനെ അപ്രസക്തമാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നീക്കമെന്ത്?
FacebookXEmailWhatsApp

തൃശ്ശൂരിലും മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞതോടെ പുതിയ ചർച്ചകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്. ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശ്ശൂർ. തൃശ്ശൂരിന് പുറമേ തിരുവനന്തപുരത്തും താമര വിരിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിം​ഗ് എംപിയമായ ശശി തരൂരും മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണെന്നും ഇടത് മുന്നണി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്ത് പോകുമെന്നും നേരത്തേ പറഞ്ഞിരുന്നു. 

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? അടിക്ക് തിരിച്ചടി! ലോകം ഭീതിയിൽ; ഇറാനോ ഇസ്രായേലോ? സൈനിക ശേഷിയിൽ കേമനാര്? | Watch Video 👇

തിരുവനന്തപുരത്തിന്റെയും തൃശ്ശൂരിന്റെയും രാഷ്ട്രീയ മനസ് ഒരു പ്രഹേളികയാണ്. നിലവിൽ രണ്ട് മണ്ഡലങ്ങളിലും കോൺ​ഗ്രസിന്റെ എംപിമാർ. രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് നല്ല സ്വാധീനം. എന്നാൽ, രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെയും ബഹുഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ എംഎൽഎമാരും.

രണ്ട് മണ്ഡലങ്ങളിലും വിജയം തീരുമാനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാകട്ടെ ന്യൂനപക്ഷവും. പ്രധാനമായും അവസാനം പറഞ്ഞ ന്യൂനപക്ഷം വിജയം നിർണയിക്കുന്നു എന്ന ഘടകം തന്നെയാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രസ്താവനക്ക് പിന്നിലെ രാഷ്ട്രീയം.

തൃശ്ശൂരും തിരുവനന്തപുരത്തും ക്രിസ്ത്യൻ – മുസ്ലീം വോട്ടുകൾ നിർണായക ശക്തിയാണ്. വിജയം തീരുമാനിക്കുന്നത് ഈ സംഘടിത ന്യൂനപക്ഷ വോട്ടുകളാണ്. കേരളത്തിലെ ന്യൂനപക്ഷത്തിന്റെ ബിജെപി വിരു​ദ്ധത തങ്ങളുടെ പെട്ടിയിലേക്കുള്ള വോട്ടാക്കുക എന്നത് തന്നെയാണ് എൽഡിഎഫും യുഡിഎഫും ലക്ഷ്യമിടുന്നത്.

YOU MAY ALSO LIKE THIS VIDEO, ജാതകവും ജ്യോതിഷവും അനുസരിച്ച് നിങ്ങൾക്ക് വരാൻ സാധ്യതയുള്ള രോഗങ്ങൾ ഏതൊക്കെ എന്നറിയാമോ? | Watch Video 👇

ഇടത് മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും തങ്ങളും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്താൽ ബിജെപിയെ പരാജയപ്പെടുത്താൻ ന്യൂനപക്ഷങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്.

അതേസമയം, കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ ഈ അടവുനയം ലക്ഷ്യം കാണില്ലെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ സഭകളിൽ പലതും തങ്ങളോട് പഴയ അകൽച്ച കാത്തുസൂക്ഷിക്കുന്നില്ല എന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ അനുകൂല രാഷ്ട്രീയ സാഹചര്യം ഇപ്പോഴുമുണ്ടെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണിയും. 

YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം | Watch Video 👇

Tags: Kerala politicsLDFloksabha electionUDF
Previous Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഏപ്രിൽ 24 ബുധൻ) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഏപ്രിൽ 25 വ്യാഴം) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഏപ്രിൽ 25 വ്യാഴം) എങ്ങനെ എന്നറിയാം

Recent Posts

  • സാമ്പത്തികമായി നിങ്ങൾക്ക് നാളെ (2025 മെയ് 24, ശനി) എങ്ങനെ എന്നറിയാം
  • ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ട പ്രണയം തിരികെ പിടിക്കാൻ: ദാമ്പത്യം ഊഷ്മളമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
  • ‘ആ ബിസിനസ് ഡീൽ കിട്ടാൻ വേണ്ടി അവൾ ചെയ്യേണ്ടത് എന്താണെന്ന് അലക്സ് പറഞ്ഞത് കേട്ട് മീര ഞെട്ടി’
  • ജോലിക്ക് പോകുന്ന ഭാര്യയോട് ഭർത്താവ് എങ്ങനെ പെരുമാറണം? അവൾക്കായി എന്തൊക്കെ ചെയ്ത് കൊടുക്കണം?
  • ‘താൻ അപമാനിച്ച് ഇറക്കിവിട്ടത് ആരെയാണെന്ന് അറിഞ്ഞ ആതിര ഞെട്ടി, ആ നിമിഷത്തെ അവൾ ശപിച്ചു’

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.