മലയാളത്തിലെ മികച്ച സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ യാത്രകളുടേയും ഷോയുടേയുമെല്ലാം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പൊഴിതാ താൻ കടന്നുപോവുന്നത് മിഡ് ലൈഫ് ക്രൈസിസിലൂടെയാണെന്ന രഞ്ജിനിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വ്ളോഗിലൂടെയാണ് രഞ്ജിനി ഇക്കാര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചത്.

“പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ. ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താണ് നടക്കുന്നത്, എന്താണ് ചെയ്യേണ്ടത് എല്ലാ കാര്യത്തിലും കണ്‍ഫ്യൂഷനാണ്.”
“ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുളള താല്‍പര്യമോ ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടിലേക്ക് തിരിച്ചു വരണ്ട, എപ്പോഴും യാത്രകൾ ചെയ്യണം, അറിയുന്ന ആൾക്കാരെ കാണണ്ട. ഒറ്റയ്ക്കിരിക്കണം. അതെന്താണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയുന്നില്ല. ഞാന്‍ അതിനെക്കുറിച്ച് റിസർച്ച് നടത്തിയപ്പോൾ മനസ്സിലായത്, ഒന്നുകിൽ എനിക്ക് ഡിപ്രഷനാണ്, അല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസിസ്. എനിക്ക് 40 വയസ്സുണ്ട്. ഞാൻ കുറേ വായിച്ചപ്പോൾ മിഡ് ലൈഫ് ക്രൈസിസിനുള്ള എല്ലാ ലക്ഷണവും എനിക്കുണ്ട്. ജീവിതത്തിൽ ഞാൻ ഒന്നും നേടിയിട്ടില്ല എന്നൊക്കെ തോന്നുന്നു,” രഞ്ജിനിപറയുന്നു.
YOU MAY ALSO LIKE THIS VIDEO, വെറും 70 സെന്റിൽ നിന്ന് ഓരോ മാസവും കാർഷിക വിപണിയിൽ എത്തിക്കുന്നത് 1 ടൺ പച്ചക്കറി, ഒപ്പം മത്സ്യകൃഷിയും: ശൂരനാട്ടെ ഈ കർഷകന്റെ കൃഷിരീതി കണ്ട് പഠിക്കണം, Success Story of Vegetable Farming