മലയാളം ഇ മാഗസിൻ.കോം

‘അമ്മയുടെ കഴുത്തിൽ കിടന്ന മാല വിറ്റിട്ടാണ്‌ ഡിവോഴ്സ്‌ കേസ്‌ നടത്തിയത്‌’: മഞ്ജു പിള്ള

ചെയ്യുന്ന കഥാപാത്രം വലുതോ ചെറുതോ എന്ന് നോക്കാതെ ഏറ്റവും മികച്ചതാക്കുന്ന അഭിനേത്രിയാണ്‌ മഞ്ജു പിള്ള. സിനിമ – സീരിയൽ രംഗത്ത്‌ ഒരുപോലെ തിളങ്ങുന്ന മലയാളികളുടെ പ്രിയ താരം. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരമാണ് മഞ്ജു നടത്തുന്നത്.

പ്രമുഖ സിനിമാ – സീരിയൽ നടൻ ആയിരുന്നു മഞ്ജു പിള്ളയുടെ ആദ്യ ഭർത്താവ്. ഇരുവരും തമ്മിൽ സീരിയലിൽ അഭിനയിക്കവെ ഉണ്ടായ പരിചയം വിവാ​ഹത്തിൽ എത്തുകയായിരുന്നു. എന്നാൽ ഈ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും വേർപിരിയുകയും ചെയ്തു. ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു പിള്ള.

‘ഡിവോഴ്സിന്റെ സമയത്ത് കേസ് നടത്താൻ കൈയിൽ ഒന്നും ഇല്ല. എന്റെ അമ്മയുടെ കഴുത്തിൽ കിടന്ന മാല വിറ്റിട്ടാണ് കേസ് നടത്തിയത്. എനിക്ക് യാതൊരു വിഷമവും ഇല്ലായിരുന്നു. കാരണം അതിന് ശേഷം ഞാൻ അമ്മയ്ക്ക് വാങ്ങിക്കൊടുത്തത് അമ്മ ആ​ഗ്രഹിച്ചതെല്ലാം ആണ്. എന്നോട് ഒരു ദിവസം പറഞ്ഞു, എനിക്ക് പവിഴത്തിന്റെ മാല ഇട്ടാൻ കൊള്ളാമെന്നുണ്ടെന്ന്’.

പവിഴത്തിന്റെ മാല, തുളസിയുടെ മാല, ലളിതാമ്മയുടെ വീട്ടിൽ നിന്നും കിട്ടിയ രുദ്രാക്ഷം കൊണ്ടുള്ള മാല. അമ്മയ്ക്ക് എന്തൊക്കെ വേണം എന്ന് പറഞ്ഞോ അതൊക്കെ ഞാൻ സാധിച്ച് കൊടുത്തിട്ടുണ്ട്. അതിന്റെ കണക്ക് പറഞ്ഞതല്ല, ഞാൻ അവിടെ നിന്ന് ഇവിടെ എത്തി എന്ന് പറഞ്ഞതാണ്. ഛായ​ഗ്രഹകൻ സുജിത് വാസുദേവിനെ ആണ് മഞ്ജു രണ്ടാം വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകളുമുണ്ട്.

YOU MAY ALSO LIKE THIS VIDEO, ഗോസിപ്പുകാർക്ക്‌ എന്നെക്കുറിച്ച്‌ എന്തറിയാം? റാണിയമ്മ എന്ന നിഷാമാത്യു ചിലത്‌ തുറന്ന്‌ പറയുന്നു

Avatar

Staff Reporter