മലയാളം ഇ മാഗസിൻ.കോം

LED ബൾബുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത

നമ്മുടെ നാട്ടിൽ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന LED ബള്‍ബുകള്‍ക്ക് വില്ലന്‍ സ്വഭാവമുണ്ടെന്നു പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മനുഷ്യനേത്രങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുവാന്‍ LED ബള്‍ബുകളുടെ ദീര്‍ഘകാല ഉപയോഗം കാരണമായേക്കാം! ഈ വിഷയത്തില്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, LED ബള്‍ബുകള്‍ മതിയായ സംരക്ഷണമില്ലാതെ കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍, കണ്ണിലെ റെറ്റിനയിലെ സെല്ലുകള്‍ നശിപ്പിക്കപ്പെടുന്നുവെന്നാണ്. ThinkSpain.com എന്ന വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. മാഡ്രിഡ്‌ കമ്പ്ളൂട്ടന്‍സ് യുനിവേര്‍സിറ്റി ഇന്‍വെസ്റ്റിഗെറ്ററായ ഡോ. സെലിയ സാഞ്ചസ് റാമോസ് ന്‍റെ അഭിപ്രായത്തില്‍ ഒരിക്കല്‍ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കപ്പെട്ടാല്‍, ഒരിക്കലും പുനര്‍നിര്‍മ്മിക്കപ്പെടാനോ മാറ്റം ചെയ്യപ്പെടാനോ കഴിയാത്തതാണ് റെറ്റിനയിലെ സെല്ലുകള്‍!

LED ബള്‍ബുകള്‍ പുറപ്പെടുവിക്കുന്ന ‘ബ്ലു-ബാന്‍ഡ്’ ലെ ശക്തികൂടിയ റേഡിയോ തരംഗങ്ങളാണ് മനുഷ്യനേത്രങ്ങള്‍ക്ക് കൂടുതല്‍ അപകടകാരിയാകുന്നത്. കാര്യക്ഷമതയും ഊര്‍ജ്ജലാഭവും മൂലം, ലോകത്തെമ്പാടും, കംപ്യുട്ടര്‍, മൊബൈല്‍ഫോണ്‍, ടിവി, ട്രാഫിക് സിഗ്നലുകള്‍, ഗാര്‍ഹിക ഉപയോഗങ്ങള്‍ എന്നീ മുഖ്യ മേഖലകള്‍ എല്ലാംതന്നെ LED ബള്‍ബുകള്‍ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ എല്ലാ എൽ ഇ ഡി ബൾബുകളെയും ഭയപ്പെടേണ്ടതില്ല. ’ബ്ലു-ബാന്‍ഡ്’ റേഡിയേഷന്‍ കുറക്കാനുള്ള ഫില്‍ട്ടറുകള്‍ ഘടിപ്പിച്ചിട്ടുള്ള ബൾബുകൾ ഉപയോഗിച്ചാൽ മേല്‍പ്പറഞ്ഞ പ്രശ്നങ്ങളില്‍ നിന്നും ഒരു പരിധിവരെ രക്ഷ നേടാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബ്രാൻഡഡ് ഉല്പ്പന്നങ്ങൾ വാങ്ങുകയാണെങ്കിൽ അവ ഇത്തരം ഫിൽറ്ററുകൾ ഘടിപ്പിച്ചവ ആണോ എന്ന് പരിശോധിക്കുക. അവ ബ്ളൂ ബാൻഡ് റേഡിയേഷൻ കുറയ്ക്കാനുള്ള ഫില്റ്ററുകൾ ഘടിപ്പിച്ചും ഉപയോഗിക്കാം.

Avatar

Staff Reporter