മലയാളം ഇ മാഗസിൻ.കോം

12 വർഷത്തിനു ശേഷം വ്യാഴവും ശുക്രനും ഒരേ രാശിയിൽ, ഈ സമയം ഈ നാളുകാർക്കാണ്‌ ഏറ്റവും ഗുണകരം

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറാറുണ്ട്. ഈ ഗ്രഹ സംക്രമണങ്ങൾ പല ഐശ്വര്യവും അശുഭകരവുമായ സഖ്യങ്ങളും സൃഷ്ടിക്കാറുണ്ട്‌. ഈ സമയത്ത് മീനരാശിയിൽ ഒരു അത്ഭുതകരമായ സംയോഗം നടക്കുന്നുണ്ട്.

12 വർഷത്തിനു ശേഷമാണ്‌ വ്യാഴം സ്വരാശിയായ മീനരാശിയിൽ പ്രവേശിക്കുന്നത്. ഭാഗ്യവും സന്തോഷവും നൽകുന്ന ഗ്രഹമാണ് വ്യാഴം. 2023 ഫെബ്രുവരി 15 ന് സമ്പത്ത് ആഡംബരം, സ്നേഹം സൗന്ദര്യം എന്നിവയുടെ ഘടകമായ ശുക്രനും മീനരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ മീനരാശിയിൽ വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം സൃഷ്ടിക്കപ്പെടും. ഏതൊക്കെ രാശിക്കാർക്കാണ് വ്യാഴത്തിന്റെയും ശുക്രന്റെയും ഈ സംയോഗം ശുഭകരമെന്ന് നമുക്ക് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം മേട രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഇത്തരക്കാരുടെ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ബഹുമാനം വർദ്ധിക്കും. ഭാഗ്യത്തിന്റെ സഹായത്താൽ പല ജോലികളും പൂർത്തീകരിക്കും. ധനഗുണമുണ്ടാകും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. മറ്റ് ആഗ്രഹങ്ങളും നിറവേറും. വസ്തുവകകൾ വാങ്ങാൻ സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രൻ ഭാഗ്യം വർദ്ധിപ്പിക്കുന്ന വ്യാഴവുമായി കൂടിച്ചേർന്ന് ശുഭകരമായ ഫലങ്ങൾ നൽകും. വ്യാഴത്തിന്റെയും ശുക്രന്റെയും കൂടിച്ചേരൽ ഇടവ രാശിക്കാർക്ക് കരിയറിൽ പ്രമോഷൻ, ജീവിതത്തിൽ സുഖസൗകര്യങ്ങൾ, പുതിയ ജോലി എന്നിവ നൽകും. അവിവാഹിതരുടെ വിവാഹം നടക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം കർക്കടക രാശിക്കാർക്ക് പല വിധത്തിലുള്ള നേട്ടങ്ങൾ നൽകും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ജോലികൾ വേഗത്തിൽ തീർക്കും. മുടങ്ങിക്കിടന്ന ജോലികൾ നടക്കും. തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. യാത്ര പോകാണ് സാധ്യത. ഏറെ കാലമായി കാത്തിരുന്ന ജോലികളിൽ വിജയം നേടാൻ നിങ്ങൾക്ക് ഈ സമയം കഴിയും.

YOU MAY ALSO LIKE THIS VIDEO, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും: കാണാം കൃഷി രീതി

Avatar

Staff Reporter