മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2019 ഡിസംബർ 9 മുതൽ 15 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളായിരിക്കും അനുഭവപ്പെടുക. സാമ്പത്തികമായി ലാഭം പ്രതീക്ഷിക്കാം. യാത്ര , വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് പണം ചിലവഴിക്കേണ്ടതായിവരും. കാര്യവിജയങ്ങളുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന രീതി സര്‍വാദരങ്ങള്‍ക്കും വഴിവെക്കും. ആഴ്ചയുടെ അവസാനം ഔദ്യോഗിക ജീവിതത്തിന് വളരെ അനുകൂലമായിരിക്കും. ആത്മാര്‍ത്ഥമായുള്ള പ്വര്‍ത്തനം ജോലിയിൽ വിജയം നേടുന്നതിന് സഹായകമാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ശത്രുക്കൾ നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കും. ആരോഗ്യ കാര്യങ്ങളിലും ആഴ്ചയുടെ തുടക്കം അനുകൂലമല്ല. ആഴ്ച പകുതി പിന്നിട്ടാൽ ഉദ്യോഗത്തിൽ ഉയര്‍ച്ചയുണ്ടാകും. ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടും. അതുകൊണ്ട് വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ജീവിതപങ്കാളിയുമായി കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. ആഴ്ചയുടെ അവസാനം കൂടപ്പിറപ്പുകൾക്ക് അനുകൂലമായി ഭവിക്കും. ചില യാത്രകൾക്കും യോഗമുണ്ട്. വിദേശ യാത്രക്കും സാധ്യത കാണുന്നു.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സുഹൃത്തുക്കളോടൊപ്പം യാത്രകൾക്ക് അവസരമുണ്ടാകും. കുടുംബ ജീവിതം അഭിവൃദ്ധിപ്പെടും. എന്നാൽ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചെന്നു വരില്ല. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. ജീവിത പങ്കാളി നിമിത്തം ഉയര്‍ച്ചയുണ്ടാകും, ദാനധര്‍മങ്ങള്‍ ചെയ്യും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണം. ഉന്നത പഠനത്തിന് അനുകൂല സാഹചര്യങ്ങൾ പ്രതീക്ഷിക്കാം. പുണ്യ സ്ഥലങ്ങൾ സന്ദര്‍ശിക്കാനാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും. ശത്രുക്കൾ നിങ്ങളുടെ മേൽ ആധിപത്യത്തിന് ശ്രമിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാം. ഓഹരി വിപണിയിലും ഊഹ കച്ചവടത്തിലും നിക്ഷേപങ്ങൾ നടത്തുന്നവര്‍ക്ക് ഈ ആഴ്ച പ്രതികൂലമായിരിക്കും. കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ നിമിത്തം കൂടുതല്‍ ഗുണാനുഭവങ്ങുണ്ടാകും, സുഹൃത്തുക്കളുമായി അവധിയാഘോഷങ്ങളില്‍ പങ്കെടുക്കും. പുതിയ ജോലി തേടുന്നവര്‍ക്ക് ശുഭ അനുകൂല മാണ്. ബിസിനസ്സുകാര്‍ക്ക് തടസ്സങ്ങൾ നേരിട്ടേക്കം. ആഴ്ചയുടെ അവസാനം ജോലി സംബന്ധമായി ശുഭ വാര്‍ത്തകൾ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദീര്‍ഘദൂര യാത്രകതൾക്കുള്ള അവസരം വന്നുചേരും. പിതാവുമായുള്ള ആത്മ ബന്ധം കൂടുതൽ ദൃഢമാകും. സര്‍ഗ്ഗാത്മ കഴിവുകളുള്ളവര്‍ക്ക് നേട്ടങ്ങൾക്കുള്ള യോഗമുണ്ടാകും. ആഴ്ചയുടെ തുടക്കം ബിസിനസ്സുകാര്‍ക്കും അനുകൂലമാണ്. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. ഞായറാഴ്ച മനസ്സിനു സ്വസ്ഥത കുറയുന്നതായി തോന്നും. കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറും, പിതാവുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കും. മേലുദ്യോഗസ്ഥരിൽ നിങ്ങളെ കുറിച്ച് മതിപ്പുണ്ടാകും. ആഴ്ചയുടെ അവസാനം ചന്ദ്രൻ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് കടക്കുന്നതിനാൽ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും.

\"\"

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കടം വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. കുടുംബവുമൊത്ത് പുണ്യ യാത്രകൾ നടത്താനാകും. ആഴ്ച പകുതി പിന്നിടുമ്പോൾ ചന്ദ്രൻ കന്നി രാശിയുടെ പത്താം ഭാവത്തിലേക്ക് സംക്രമിക്കും. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. ശരീരസുഖം കുറയും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആരംഭം കുറിക്കാനാകും, കുടുംബ ക്ഷേത്ര സംബന്ധമായി പുതിയ തീരുമാനങ്ങളെടുക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കാനാകും. ഇഷ്ട ഭക്ഷണ സമൃദ്ധിക്ക് അവസരമുണ്ടാകും. അനാവശ്യ ഭയം ഒഴിവാക്കേണ്ടതാണ്. ആഢംബര വസ്തുക്കൾക്കായി അമിതമായി പണം ചിലവഴിക്കുന്നത് ഒഴിവാക്കണം. ആഴ്ച പകുതി പിന്നിട്ടാൽ ജോലി സംബന്ധമായ കാര്യങ്ങൾക്ക് അനുകൂലമാകും. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും. അനാരോഗ്യം ഉണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷ അനുഭവങ്ങളുണ്ടാകും. ആഴ്ചയുടെ അവസാനം ചെറിയ തോതിലുള്ളസ കാര്യ തടസ്സങ്ങൾ നേരിട്ടേക്കാം. കഠി പരിശ്രമങ്ങൾ ആവശ്യമായി വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മറ്റുള്ളവരുമായി വഴക്കിനു സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസ്സിൽ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ജോലി സംബന്ധമായി ചില കരുതലുകൾ വേണ്ട സമയമാണിത്. സഹപ്രവര്‍ത്തക‍ര്‍ തമ്മിലുള്ള പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കുന്നതായിരിക്കും ഗുണകരം.ആവ്ചയുടെ അവസാനം കുടുംബത്തിൽ അഭിവൃദ്ധിയും സമാധാനവും കൈവരും. കുടുംബാംഗങ്ങളുമായി യാത്രക്കുള്ള അവസരമുണ്ടാകും. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല. ഭൂമി സംബന്ധമായി നേട്ടങ്ങളുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ജാഗ്രത വേണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കഴിവുകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും സാധിക്കും. മക്കളുടെ കാര്യത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതായി വരും. ആരോഗ്യ കാര്യത്തിൽ വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാവില്ല. ഔദ്യോഗിക ജീവിതത്തിൽ വിജയം കൈവരിക്കാൻ കഠിനാധ്വാനം വേണ്ടി വരും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. വാടകവീട്ടിലേക്ക് താമസം മാറുന്നതിന് യോഗം കാണുന്നു. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടാകും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ആഴ്ചയുടെ അവസാനം ഏറെ ഉപകാരപ്പെടും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദേശ രാജ്യത്ത് ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് അനുകൂല സമയമാണ്. എന്നാ. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ കുറയും. നിങ്ങൾ ഉൾപ്പെട്ട നിയമപരമായ കാര്യത്തിൽ അനുകൂല വിധിയുണ്ടാകുന്നതിന് സാധ്യതയുണ്ട്. ബിസിനസ്സ് പങ്കാളികൾ മൂലം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. അനുയോജ്യമായ വിവാഹാലോചനകള്‍ വന്നു ചേരും, അമ്മാവന്മാരുടെ സഹായം ലഭിക്കും. ആഗ്രഹങ്ങൾ നിറവേറും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഴ്ച പകുതി പിന്നിട്ടാൽ കുടുംബത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. നിങ്ങലുടെ സര്‍ഗ്ഗാത്മക കഴിവുകൾ ശ്രദ്ധിക്കപ്പെടും. ബിസിനസ്സുകാര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. പൊതുവേ അനുകൂലമായ സമയമാണിത്. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളിലൊന്നും പെടില്ല. ജീവിത പങ്കാളി നിമിത്തം കൂടുതല്‍ അംഗീകാരം ലഭിക്കും, മാതാവിനോട് സ്നേഹം വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കൂടുതൽ അവസരങ്ങൾ തേടിയെത്തും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ചന്ദ്രൻ മീനം രാശിയുടെ മൂന്നാം ഭാവത്തിലേക്ക് കടക്കുന്നതോടെ ഇളയ കൂടപ്പിറപ്പുകൾക്ക് അനുകൂലമായ ചില കാര്യങ്ങൾ സംഭവിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനാകും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. കണ്ടകശ്ശനി തടസ്സങ്ങൾ മാറാൻ പ്രാർഥനകൾ വേണം. വിചാരിച്ച കാര്യങ്ങളില്‍ ഏറിയ പങ്കും നടക്കും, ബന്ധുജനങ്ങളെ സഹായിക്കേണ്ടതായി വരും. മേലുദ്യോഗസ്ഥരുടെ അഭിനന്ദനം ഏറ്റു വാങ്ങാനാകും.

Avatar

Staff Reporter