2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിന് മുൻപ് ബിജെപിക്ക് ആദ്യ വിജയം. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വോട്ടെണ്ണുന്നതിന് മുമ്പ് ഭാരതീയ ജനതാ പാർട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നത്.
സാക്ഷികളായി ഒപ്പിട്ട ആളുകളുടെത് വ്യാജ ഒപ്പുകളാണ് എന്ന് ആരോപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് ഓഫീസർ തള്ളുകയായിരുന്നു. കൂടാതെ മറ്റ് പാർട്ടിക്കാരും സ്വതന്ത്രരും ഉൾപ്പടെ എട്ട് സ്ഥാനാർത്ഥികൾ വ്യക്തിപരമായ കാരണങ്ങളാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയായിരുന്നു.
YOU MAY ALSO LIKE THIS VIDEO, ജ്യോതിഷം എന്ന അത്ഭുത രഹസ്യം, ജ്യോതിഷി ശാന്താ വിജയ് അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു | Watch Video 👇
ഗുജറാത്തിൽ ആകെ 26 ലോക്സഭാ സീറ്റുകളാണുള്ളത്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും നേടിയ ഗുജറാത്തിൽ നിന്ന് പാർട്ടി മത്സരിപ്പിച്ച പുതുമുഖങ്ങളിൽ ഒരാളായിരുന്നു 63 കാരനായ ദലാൽ. 1981 മുതൽ പാർട്ടിയിൽ സജീവമായ മുകേഷ് ദലാൽ സൂറത്ത് സിറ്റി ബിജെപി ജനറൽ സെക്രട്ടറിയും എസ്ഡിസിഎ കമ്മിറ്റി അംഗവുമാണ്. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ്റെ (എസ്എംസി) മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. മോദ് വാണിക് സമുദായത്തിൽ നിന്നുള്ള മുകേഷ് ദലാൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീലിന്റെ വിശ്വസ്തനാണ്.
സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിൽ മൂന്ന് തവണ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും അഞ്ച് തവണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആവുകയും ചെയ്തയാളാണ് മുകേഷ് ലാൽ. സൂറത്ത് പീപ്പിൾസ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൻ്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO, യുദ്ധമെങ്കിൽ മേൽക്കൈ ആർക്ക്? സൈനിക ശക്തിയിൽ വമ്പൻ ഇസ്രായേലോ ഇറാനോ? Watch Video 👇
മുകേഷ് ദലാലിന് അഭിനന്ദനങ്ങളും ആശംസകളും നേർന്നുകൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ചെയ്ത ട്വീറ്റിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്ത് ഉൾപ്പെടെ ഇന്ത്യയൊട്ടാകെ ഭാരതീയ ജനതാ പാർട്ടിയുടെ ചരിത്രവിജയത്തിൻ്റെ തുടക്കമാണിതെന്ന് അവകാശപ്പെട്ടു. ഗുജറാത്തിലെ 26 സീറ്റുകളിലും ബിജെപിയുടെ ഉജ്ജ്വല വിജയത്തോടെ താമര വിരിയുന്നതിൻ്റെ വ്യക്തമായ സൂചനയാണിത്. ബഹുമാനപ്പെട്ട മോദിജിയുടെ നേതൃത്വത്തിൽ #AbKiBaar400Paar-ൻ്റെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നുവെന്ന് പട്ടേൽ ട്വീറ്റിൽ കുറിച്ചു.
സൂറത്തിലെ സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ ദർശൻ ജർദോഷിനു പകരം മുകേഷ് ദലാലിനെയാണ് ഇക്കുറി ബിജെപി തിരഞ്ഞെടുത്തത്. മെയ് 7 ന് മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല 2014ലും ബിജെപി സംസ്ഥാനത്തെ മുഴുവൻ പാർലമെൻ്റ് സീറ്റുകളിലും വിജയിച്ചിരുന്നു.
YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | അശ്വതി മുതൽ ആയില്യം വരെ | Watch Video 👇
അതേസമയം സൂറത്തിൽ നിന്നുള്ള പാർട്ടിയുടെ ലോക്സഭാ സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക നിരസിച്ചത് ഗുജറാത്ത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. വ്യാജ ഒപ്പ് ആരോപണത്തെ തള്ളി കുംഭാനി രംഗത്തെത്തുകയും ചെയ്തു. കൈയ്യക്ഷര വിദഗ്ധരും ഒപ്പിട്ടവരും അവ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിയെ കോടതിയിൽ നേരിടാനാണ് നിലവിൽ കോൺഗ്രസിന്റെ നീക്കമെന്ന് സൂചനയുണ്ട്.
YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം | Watch Video 👇