മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 26 നവംബർ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.11.2018 (1194 വൃശ്ചികം 10 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
നിങ്ങളോട്‌ അടുപ്പമുള്ള എല്ലാവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും. കോപം, ടെന്‍ഷന്‍ എന്നിവ ഇല്ലാതാകും. എതിരാളികള്‍ ഇല്ലാതാകും.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. തൊഴിലാളികളും സഹപ്രവര്‍ത്തകരും നല്ല സഹകരണം തരുന്നതാണ്‌. കൂട്ടു പങ്കാളിത്ത വ്യവസായത്തില്‍ നല്ല ലാഭം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും. സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക. ദൈവിക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും. പൊതുവേ നല്ല ദിവസം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക്‌ നല്ല മതിപ്പുണ്ടാകുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്‌. സ്വന്തക്കാരില്‍ നിന്ന്‌ പലവിധ സഹായവും ലഭിക്കും.

\"\"

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രകൊണ്ട്‌ കൂടുതല്‍ അലച്ചില്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കാന്‍ സാദ്ധ്യത. ആരോഗ്യ കാര്യങ്ങളെ ഓര്‍ത്ത്‌ ദു:ഖിക്കാതിരിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ദാമ്പത്യബന്ധം സുഖകരം. ജോലിസ്ഥലത്ത്‌ അസ്വസ്യം ഒഴിവാക്കാന്‍ ശ്രമിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ജോലിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. കൂട്ടു വ്യവസായത്തിലെ പങ്കാളികള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകള്‍ ഇല്ലാതാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നിങ്ങളുടെ ചുറ്റുപാടുകള്‍ മെച്ചമാകും. വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്‌. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമായിത്തീരും.

\"\"

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ കരാറുകളില്‍ ഏര്‍പ്പെട്ടേക്കും. കലാരംഗത്തുള്ളവര്‍ക്ക്‌ നല്ല സമയമാണിത്‌. കൃഷി, കച്ചവടം എന്നിവയില്‍ പൊതുവേ മെച്ചപ്പെട്ട ലാഭം ലഭിക്കുന്നതാണ്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുക്കളുമായോ അയല്‍ക്കാരുമായോ സഹപ്രവര്‍ത്തകരുമായോ ചില്ലറ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. വിദേശ യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവേ മെച്ചപ്പെട്ട ദിവസമാണിന്ന്‌. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന്‌ പല പ്രയോജനപ്രദമായ പ്രവര്‍ത്തികളും ചെയ്യും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജീവിത പങ്കാളിയുമായി ചെറിയ തോതില്‍ അഭിപ്രായ ഭിന്നതയ്ക്ക്‌ സാധ്യത. അമിതമായി ആരെയും വിശ്വസിക്കരുത്‌. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട വിജയം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Avatar

Staff Reporter