24
March, 2019
Sunday
06:33 PM
banner
banner
banner

ജ്യോതിഷപ്രകാരം 2018 നവംബർ 26 മുതൽ ഡിസംബർ 2 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം (2018 നവംബർ 26 മുതൽ ഡിസംബർ 2 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വിദേശത്തുനിന്നും ചില സഹായങ്ങൾ ലഭിക്കും. അരി, ധാന്യങ്ങൾ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. സൗഹൃദബന്ധത്താൽ ചെലവുകൾ വർധിക്കുന്നതാണ്. വ്യാപാരസ്ഥാപനങ്ങളിലും ചിട്ടി മുതലായ തൊഴിലുകളിലും തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. ആത്മവിശ്വാസത്തോടുകൂടി പ്രവർത്തിക്കും. എന്തു ദുഃഖവും സഹിക്കാനുള്ള സഹിഷ്ണതയുണ്ടാകും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ഭാര്യാഭർത്താക്കന്മാരിൽ അഭിപ്രായഭിന്നതയുണ്ടാകുന്നതായിരിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഉന്നത പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പുതിയ സേവിങ്ങ്സ് പ്ലാനിനെ കുറിച്ചുള്ള റീസേർച്ച്‌, ടാക്സ്, ഇൻഷുറൻസ് , പി എഫ് എന്നിവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പല തരo സാമ്പതിക വെല്ലുവിളികളെ നേരിടാനുള്ള പദ്ധതി തയ്യാറാക്കൽ, പങ്കാളിയുമായുള്ള ചർച്ചകൾ, ഈ ചർച്ചകൾ, കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുരിച്ചുള്ളവ ആയിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അവിചാരിത പ്രതിബന്ധങ്ങള്‍ തുടരും. യാത്രാക്ലേശമോ അലച്ചിലോ ഉണ്ടാകാം. ധനനഷ്ടങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്. സുഹൃത്തുക്കളുടെ സഹായത്താല്‍ കാര്യങ്ങള്‍ നടത്തും. വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. ശാസ്താവിന് നീരാഞ്ജനം, ശിവന് ധാര ശനിയാഴ്ച തോറും നടത്തുക. നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള വിശകലനം നടത്തേണ്ടി വരും. പുതിയ ഉത്തര വാദിതങ്ങൾ ജോബ്‌ ഓഫർ എന്നിവയും പ്രതീക്ഷിക്കുക.

_______________________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

______________________

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആത്മാർഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കും. പൂർവിക ഭൂസ്വത്തുക്കൾ സംബന്ധമായ ചർച്ചകൾ ഒത്തുതീർപ്പാകും. ഹാസ്യകലാപ്രകടനക്കാർക്ക് അനുയോജ്യമായ സമയമായി കാണുന്നു. പാർട്ടിപ്രവർത്തകർക്ക് പ്രശസ്തിയും ജനസ്വാധീനതയും ഉണ്ടാകുന്നതാണ്. ശത്രുഭയം അനുഭവപ്പെടും. പുനർവിവാഹത്തിനായി പരിശ്രമിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമായി കാണുന്നു. ധനാഭിവൃദ്ധിയും പ്രശസ്തിയും പ്രതീക്ഷിക്കാവുന്നതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള പ്ലാനിങ്. പുതിയ ടീമിൽ ചേരാനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള പ്രവർത്തികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കൽ, ക്രിയേറ്റീവ് ജോലികൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യങ്ങളില്‍ തടസ്സം അനുഭവപ്പെടാം. പ്രവര്‍ത്തനരംഗം മന്ദഗതിയില്‍ തുടരും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം. ഭക്ഷ്യ വിഷബാധ സൂക്ഷിക്കണം. ഏതു കാര്യത്തിലും വളരെ ശ്രദ്ധപാലിക്കുക. പുതിയകാര്യങ്ങള്‍ തുടങ്ങുന്നതിന് അനുകൂല സമയമല്ല. ചതിവ് പറ്റാതെ ശ്രദ്ധിക്കണം. വിഷ്ണുവിനു പാല്‍പ്പായസവഴിപാട് നല്ലതാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ത്യാഗമനസ്കതയോടുകൂടി പ്രവര്‍ത്തിക്കുന്നതാണ്. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികൾ സംതൃപ്തി നൽകുന്നതല്ല. അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കുന്നതാണ്. എംബിഎ തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭ്യമാകുന്നതാണ്. തൊഴിലുകളാൽ പ്രതീക്ഷിച്ചനേട്ടം ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കുന്നതാണ്. ക്ഷേത്രദർശനം നടത്തുന്നതാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ മെച്ചമായ പ്ലാനിങ് വേണ്ടി വരും. പല വിധ സാമ്പത്തിക നീക്കങ്ങൾ പ്രതീക്ഷിക്കുക,. ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പുതിയ സേവിങ്ങ്സ് പദ്ധതിക്ക് വേണ്ടി ഉള്ള ശ്രമം, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടുകാരോടുള്ള തർക്കങ്ങൾ, അധികാരികലുമായുള്ള സംവാദം, വസ്തുവകകളുടെ കൈമാറ്റം എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. വളരെക്കാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുക. ധനനഷ്ടം വരാതെ നോക്കണം. ഗണിപതി ഹോമവും, ഭഗവതി സേവയും നടത്തത്തുന്നത് ഉത്തമമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം ലഭ്യമാകും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷമുണ്ടാകുന്നതാണ്. വ്യാപാര അഭിവൃദ്ധിയുണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ആത്മാർഥതയുള്ള ഉപദേശകർ വന്നുചേരും. ഗൃഹം നിർമ്മിക്കാവുന്നതാണ്. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭ്യമല്ല. ചീത്ത സൗഹൃദബന്ധത്താൽ ധനനഷ്ടം അൽപം ഉണ്ടാകുന്നതായിരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ലോങ്ങ്‌ ടേം ബന്ധങ്ങളിൽ അടുത്ത കുറെ നാൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൽക്കായുള്ള ശ്രമം തുടരും. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള സാഹചര്യം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധനപരമായ പ്രതിസന്ധി അനുഭവപ്പെടും. പാഴ്‌ചെലവുകള്‍ വര്‍ദ്ധിക്കും.ഗൃഹത്തില്‍ ചില അസ്വസ്ഥ തകള്‍ ഉടലെടുക്കും. രോഗക്ലേശങ്ങള്‍ക്കു സാധ്യത. അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകാം. ബന്ധുജണ സമാഗമം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവയും പ്രതീക്ഷിക്കുക. ദേവിക്ക് ഒരു ദിവസ പൂജ നടത്തുക.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

· · ·
[yuzo_related]

CommentsRelated Articles & Comments