മലയാളം ഇ മാഗസിൻ.കോം

വാട്ട്സ്‌ ആപ്പ്‌ പ്രേമികളെ അതിശയിപ്പിക്കുന്ന ഒരു കിടിലൻ ഫീച്ചർ കൂടി എത്തുന്നു!

ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിലാണ്‌. അതിൽ തന്നെ ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്‌ വാട്സ് ആപ്. മെസേജുകളും പിക്ചറുകളുമെല്ലാം വളരെ ഈസിയായി എളുപ്പത്തിൽ കൈമാറാമെന്നതാണ്‌ വാട്സ് ആപ്പിനെ ഇത്ര ജനകീയമാക്കാനുള്ള കാരണം. അതുകൊണ്ട് തന്നെ ഒന്നിനു പിറകെ ഒന്നായി പുതു പുത്തൻ ഫീച്ചറുകളാണ്‌ ഇപ്പോൾ വാട്സ് ആപിലെത്തുന്നത്.

\"\"

ഏറ്റവും ഒടുവിലായി റീ കോൾ സൗകര്യമായിരുന്നു വാട്സാപ്പിന്റെ അപ്ഡേഷൻ. എന്നാൽ ഇപ്പോൾ അണിയറയിൽ മറ്റൊരു ഫീച്ചർ കൂടി ഒരുങ്ങുന്നതായാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രൂപ് വോയിസ് കോളിനുള്ള പുത്തൻ ഫീച്ചറുമായാണ്‌ വാട്സ് അപ്പ് ഇനി എത്തുന്നത്. നിലവിൽ വോയ്സ് കോൾ, വീഡിയോ കോൾ സംവിധാനങ്ങൾ മാത്രമാണ്‌ വാട്സ് ആപ്പിൽ ഉള്ളത്. ഗ്രൂപ്പ് വോയ്സ് കോൾ സംവിധാനം കൂടി എത്തുന്നതോടെ കോർപ്പറേറ്റുകൾ വലിയ തോതിൽ വാട്സ്പ്പിനെ ആശ്രയിക്കുമെന്നാണ്‌ വിലയിരുത്തൽ കോർപറേറ്റ് മീറ്റിങ്ങുകൾക്കും മറ്റും ഗ്രൂപ് വോയ്സ് കോൾസൗകര്യം ഉപകാരപ്രദമായിരിക്കുമെന്നും അങ്ങനെയെങ്കിൽ വാട്സാപ്പിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് ഉയരുമെന്നും റിപ്പോർട്ടുകൾ വിലയിരുത്തുന്നു.

പുതിയ ഫീച്ചറിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയില്ലെങ്കിലും അടുത്ത വർഷത്തോടെ ഗ്രൂപ് വോയിസ് കാൾ വാട്സ് ആപ്പിൽ എത്തുമെന്നാണ്‌ ലഭിക്കുന്ന സൂചനകൾ.

Avatar

Sajitha San

whatsapp-new-feature

Avatar

Staff Reporter