മലയാളം ഇ മാഗസിൻ.കോം

വൈഫൈ ഉപയോഗിക്കുന്നവരോ നിങ്ങൾ, എങ്കിൽ സൂക്ഷിക്കുക നിങ്ങൾ അപകടത്തിലാണ്!

ലോകത്ത് ഇന്ന് ഏതൊരാളെ എടുത്ത് നോക്കിയാലും അവരൊക്കെ ഇന്റര്‍നെറ്റ് ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നവര്‍ ആയിരിക്കും. അതില്‍ തന്നെ ഇപ്പോള്‍ നല്ലൊരു ശതമാനവും വൈഫൈ ഉപയോഗിച്ച് നെറ്റ് എടുക്കുന്നവര്‍ ആകും. എന്താണ് വൈഫൈ?

\"\"

കേബിളുകളുടെ സഹായം കൂടാതെ സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, മറ്റുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ ആണ് വൈഫൈ. ഇങ്ങനെ വൈഫൈ ഉപയോഗിച്ച് നെറ്റ് എടുക്കുന്നവര്‍ ആണ് നിങ്ങളെങ്കില് നിങ്ങള്‍ വലിയൊരു അപകടത്തിലേക്കാണ് പോകുന്നത് എന്ന് ഓര്‍ക്കുക.

അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വൈഫൈ സംവിധാനങ്ങള്‍ വലിയ ഭീഷണി നേരിടുന്നു എന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍പ് ബെല്‍ജിയന്‍ ഗവേഷകര്‍ വൈഫൈ സംവിധാനത്തില്‍ സുരക്ഷ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ വലിയൊരു വീഴ്ച കണ്ടെത്തിയതിന്റെ തൊട്ടു പിന്നാലെയാണ് അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡിന്റെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.

\"\"

ഇപ്പോള്‍ ലോക വ്യാപകമായി വൈഫൈ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പിക്കാന്‍ WPA2 പ്രോട്ടോകോള്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് ഇത് തട്ടിയെടുത്ത് ഇതുവഴി സ്വകാര്യ വിവരങ്ങള്‍ കൈമാറാനോ, നെറ്റ് വര്‍ക്ക് തന്നെ നിയന്ത്രിക്കാനോ സാധിക്കും എന്നാണ് പുതിയ കണ്ടെത്തല്

വൈഫൈ പ്രോട്ടക്ടഡ് ആസസ്സ് 2 എന്നാണ് WPA2 ന്‍റെ പൂര്‍ണ്ണരൂപം. മുന്‍പ് ഉണ്ടായിരുന്ന വയേര്‍ഡ് എക്യൂപ്മെന്‍റ് പ്രൈവസിയില്‍ വന്‍ സുരക്ഷ വീഴ്ചകള്‍ കണ്ടെത്തിയപ്പോഴാണ് WPA2 നടപ്പിലാക്കിയത്. ഇപ്പോള്‍ ബെല്‍ജിയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷകരായ മാത്തി വാന്‍ഹോഫ്, ഫ്രാങ്ക് പീസന്‍സ് എന്നിവരാണ് ഇപ്പോഴുള്ള സുരക്ഷ വീഴ്ച കണ്ടെത്തിയത്.

\"\"

വൈഫൈ വഴി നമ്മളെല്ലാം നെറ്റ് എടുത്തു ഫേസ്ബുക്ക് വഴിയും അല്ലാതെയും സ്വകാര്യ വിവരങ്ങള്‍ കൈമാറുമ്പോള്‍ അത് ഇനി ഈ കമ്പനികള്‍ക്ക് മാത്രമായിരിക്കില്ല കിട്ടുക എന്ന കാര്യം നമ്മളെല്ലാം ഓര്‍മിക്കുന്നത് നന്നായിരിക്കും. ലോക വ്യാപകമായി വൈഫൈ കണക്ട് ചെയ്ത് ഉപയോഗിക്കുന്ന ലാപ്ടോപ്പ്, ഫോണ്‍, ടാബ് എന്നിവയുടെ എണ്ണം കഴിഞ്ഞ രണ്ട് കൊല്ലത്തിനുള്ളില്‍ 200 ശതമാനത്തിന് മുകളില് വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതിനാല്‍ തന്നെ ഈ സുരക്ഷ വീഴ്ച വലിയൊരു പ്രശ്നം തന്നെ സൃഷ്ടിക്കും എന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. അതേ സമയം ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നാണ് വൈഫൈ സുരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മ വൈഫൈ അലയന്‍സ് അറിയിച്ചത്.

\"\"

ഇപ്പോള്‍ നിലവിലുള്ള ഈ സുരക്ഷാ പ്രശ്നം ഹാക്കര്‍മാര്‍ ഉപയോഗിച്ച് തുടങ്ങിയോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും കിട്ടിയില്ലെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു. നിങ്ങള്‍ വൈഫൈ ഉപയോഗിച്ച് നെറ്റ് എടുത്തു സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുവാന്‍ തുടങ്ങുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ ഒന്ന് ഓര്‍ക്കുക. അല്ലെങ്കില്‍ നാളെ ചിത്രങ്ങളും വീഡിയോകളും വച്ച് നിങ്ങളെയും ബ്ലാക്ക്മെയില്‍ ചെയ്തേക്കാം. അതുമല്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാം.

ജിതിൻ ഉണ്ണികുളം

Avatar

Jithin Unnikulam

ജിതിൻ ഉണ്ണികുളം | Staff Reporter