മലയാളം ഇ മാഗസിൻ.കോം

പ്രവാസികൾക്ക്‌ സന്തോഷ വാർത്ത, ഇനി ഈ ഗൾഫ്‌ രാജ്യം പ്രവാസികൾക്ക്‌ സ്ഥിരം റസിഡൻസി കാർഡ്‌ നൽകും

ഗൾഫ്‌ മലയാളി പ്രവാസികൾ ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡന്‍സി കാര്‍ഡ് നിയമത്തിന് അംഗീകാരം. അര്‍ഹരായ മലയാളികള്‍ ഉള്‍പ്പടെയുള്ളവർക്കും പ്രയോജനം ലഭിക്കും.

\"\"

പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയ നിയമത്തിന് ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നൽകിയത്. സ്ഥിരം റസിഡന്‍സി സംബന്ധിച്ച 2018ലെ പത്താം നമ്പര്‍ നിയമത്തില്‍ സ്ഥിരം താമസാനുമതി രേഖയ്ക്ക് അര്‍ഹതയുള്ളവരുടെ യോഗ്യത കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള പ്രവാസികള്‍ക്കാണ് പെര്‍മനന്റ് റസിഡന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് നല്‍കുന്നത്.

\"\"

സ്ഥിരം റസിഡന്‍സി പെര്‍മിറ്റിനായി അപേക്ഷിച്ചശേഷം തുടര്‍ച്ചയായി ആറുമാസത്തിലധികം രാജ്യത്തിനു പുറത്താണെങ്കില്‍ അപേക്ഷകന്റെ ഖത്തറിലെ മുന്‍കാല താമസ കാലാവധിയില്‍ അയോഗ്യത കല്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് അവകാശമുണ്ട്. അപേക്ഷകന് കുടുംബത്തിന്റെ ചെലവുകള്‍ പൂര്‍ണമായും നിറവേറ്റാനുള്ള കഴിവ് ഉണ്ടാകണം.

അപേക്ഷകൻ സ്നേഹവും ബഹുമാനവുമുള്ളയാളായിരിക്കണം. എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടയാളായിരിക്കരുത്. അപേക്ഷകന് അറബിക് ഭാഷയില്‍ പരിജ്ഞാനം ഉണ്ടാകണം. ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്ന വിദേശീയർക്ക് സ്ഥിര താമസാനുമതി തിരിച്ചറിയല്‍ കാര്‍ഡ് നൽകും. തിരിച്ചറിയല്‍ കാര്‍ഡിന് അനുമതി നല്‍കുന്നത് ആഭ്യന്തര മന്ത്രി ആകും.

\"\"

വിദേശത്തു ജനിച്ചവർ റസിഡന്‍സി പെര്‍മിറ്റില്‍ ഖത്തറില്‍ 20വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കണം. ഖത്തറില്‍ ജനിച്ചവർക്ക് പത്തുവര്‍ഷം താമസം പൂര്‍ത്തീകരിച്ചിരിക്കണം. ഖത്തറിൽ താമസകാലയളവ് തുടർച്ചയായിരിക്കണം . റസിഡന്‍സി പെര്‍മിറ്റിനുള്ള യോഗ്യത അപേക്ഷ സമർപ്പിക്കുന്നതിന് മുന്പേ പൂര്‍ത്തീകരിച്ചിരിക്കണം. ഒരു വര്‍ഷം അറുപത് ദിവസത്തില്‍ കൂടുതല്‍ പുറത്ത് താമസിക്കുകയാണെങ്കിലും താമസ തുടര്‍ച്ചയ്ക്ക് തടസമുണ്ടാകില്ല.

നോണ്‍ ഖത്തരിയെ വിവാഹം കഴിച്ച ഖത്തരി സ്ത്രീയില്‍ ജനിക്കുന്ന കുട്ടികള്‍, ഖത്തരി വനിതയെ വിവാഹം കഴിക്കുന്ന നോണ്‍ ഖത്തരി ഭര്‍ത്താവ്, ഖത്തരി പൗരന്റെ വിദേശഭാര്യ, രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രത്യേക ശേഷിയുള്ളവര്‍, വിദേശപൗരത്വം വഴി പൗരത്വം ലഭിച്ച ഖത്തരിയുടെ മക്കള്‍ എന്നിവര്‍ക്ക് ഈ യോഗ്യതകള്‍ ആവശ്യമില്ല. എന്നാൽ ഖത്തരി ഭാര്യയുടെ വിദേശ ഭര്‍ത്താവ് ഈ യോഗ്യതകള്‍ ഉണ്ടാകണം.

\"\"

ഈ ഐഡി കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലകളിലും ഖത്തരികള്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ലഭിക്കും. സ്വത്തുക്കളില്‍ ഉടമസ്ഥാവകാശത്തിനും അനുമതിയുണ്ടാകും. സ്ഥിര താമസാനുമതി രേഖ അനുവദിക്കുന്നതിനായി പെര്‍മനന്റ് റെസിഡന്‍സി ഐ.ഡി.ഗ്രാന്‍ഡിങ് കമ്മിറ്റി എന്ന പേരിലാകും കമ്മിറ്റി രൂപീകരിക്കുക.

വാർത്തയ്ക്ക്‌ കടപ്പാട്‌: ചന്ദ്രിക ദിനപ്പത്രം

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter