മലയാളം ഇ മാഗസിൻ.കോം

വാരഫലം: ജ്യോതിഷവശാൽ ഫെബ്രുവരി 13 മുതൽ 19 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4)
രോഗാദി ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. മനസ്സില്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും അതിവേഗം സാധിപ്പിക്കുവാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് സഹായം നല്‍കാന്‍ കഴിയുന്നതില്‍ കൃതാര്‍ത്ഥത തോന്നും. സന്താനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പ്രയത്നിക്കേണ്ടി വരും. നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ച് വൃഥാ ചിന്തിക്കേണ്ടി വരും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് തുളസിമാല, ഗണപതിക്ക് മോദകം.

വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും അവയെ അതിജീവിക്കുവാന്‍ കഴിയും. നിസാര കാര്യങ്ങള്‍ക്ക് പോലും അമിത പരിശ്രമം ആവശ്യമായി വരും. ദിനചര്യകളിലെ മാറ്റങ്ങള്‍ മൂലം ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ ഇടയുണ്ട്. ഉദര വൈഷമ്യം വരാതെ നോക്കണം. ഗൃഹത്തിണോ വാഹനത്തിനോ അറ്റകുറ്റപ്പണികള്‍ വേണ്ടി വന്നേക്കാം. ആലോചനയില്ലാത്ത സംസാരത്താല്‍ ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.
ദോഷ പരിഹാരം : ശാസ്താവിനു എള്ള്പായസം, ശിവന് രുദ്രാഭിഷേകം.

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4)
വളരെ അനുകൂലമായ അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. അംഗീകാരവും ഭാഗ്യവും വര്‍ധിക്കും. പ്രയോജനകരമായ കാര്യങ്ങളില്‍ പണം മുടക്കും. തൊഴിലില്‍ നേതൃപരമായ പദവികള്‍ വഹിക്കാന്‍ അവസരം ലഭിക്കും. മത്സരങ്ങളിലും മറ്റും വിജയം പ്രതീക്ഷിക്കാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
ദോഷ പരിഹാരം: ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാര്‍ച്ചന, ശിവന് ജലധാര.

മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)
ആരോഗ്യപരമായ ക്ലേശ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. രക്ത സമ്മര്‍ദ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. എല്ലാ കാര്യങ്ങളിലും പതിവിലും അധികം അധ്വാനം വേണ്ടി വരും. മറ്റുള്ളവരുടെ ചുമതലകള്‍ കൂട ഏറ്റെടുക്കേണ്ടി വരും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസം വരാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശിവന് കൂവളമാല.

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4)
പ്രതിസന്ധികളെ പ്രായോഗികമായി കൈകാര്യം ചെയ്യാനുള്ള വിശേഷ ബുദ്ധി പ്രകടിപ്പിക്കും. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കും. ദാമ്പത്യ പരമായി നല്ല അനുഭവങ്ങള്‍ഉണ്ടാകും. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ നേട്ടങ്ങള്‍ സ്വന്തമാകാന്‍ കഴിയും.
ദോഷപരിഹാരം: വിഷ്ണുവിന് നെയ്‌വിളക്ക്, ശാസ്താവിന് നെയ്‌ അഭിഷേകം.

മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക ക്ലേശങ്ങളും കട ബാധ്യതകളും കുറയ്ക്കുവാന്‍ കഴിയും. സര്‍ക്കാര്‍- കോടതി കാര്യങ്ങള്‍ അനുകൂലമാകും. ഉദ്യോഗത്തില്‍ അര്‍ഹമായ നെടങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടെന്നു വരാം. കുടുംബ പ്രാരാബ്ധങ്ങള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം തോന്നും. കുടുംബത്തില്‍ സന്തോശാനുഭാവങ്ങള്‍ക്ക് ഇടയുണ്ടാകും.
ദോഷപരിഹാരം: ഹനുമാന്‍ സ്വാമിക്ക് വെണ്ണ, ഗണപതിക്ക് ഉണ്ണിയപ്പം.

ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 9447929406

Avatar

Staff Reporter