18
November, 2017
Saturday
05:34 PM
banner
banner
banner

വാരഫലം: ജ്യോതിഷവശാൽ ഫെബ്രുവരി 6 മുതൽ 12 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുജശുക്രന്മാര്‍ പന്ത്രണ്ടിലും ആദിത്യന്‍ പത്തിലും ശനി ഭാഗ്യത്തിലും വ്യാഴം ആറിലും സഞ്ചരിക്കുന്ന കാലമാകുന്നു. തൊഴില്‍പരമായി നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക വൈഷമ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സമര്‍പ്പിച്ചിരുന്ന അപേക്ഷകളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. നയന സംബന്ധമായ വ്യാധികള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ ഈ ആഴ്ച ഫലപ്രാപ്തിയില്‍ എത്തും. ആധ്യാത്മിക കാര്യങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം. വിഷ്ണുവിന് ഭാഗ്യ സൂക്ത പുഷ്പാഞ്ജലി .

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
ആദിത്യബുധന്മാര്‍ ഭാഗ്യത്തിലും കുജശുക്രന്മാര്‍ പതിനൊന്നിലും ശനി അഷ്ടമത്തിലും വ്യാഴം അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്നു. ഗൃഹം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടി വരും. ചിലവുകള്‍ വര്‍ധിക്കും. ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ മുതലായവരുമായുള്ള ബന്ധത്തില്‍ അകല്‍ച്ചവരാന്‍ ഇടയുണ്ട്. അപ്രതീക്ഷിത ധന ലാഭം പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് മത്സരവിജയം ഉണ്ടാകും. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
വ്യാഴം നാലിലും ശനിഎഴിലും ആദിത്യ ബുധന്മാര്‍ അഷ്ടമത്തിലും കുജന്‍ പത്തിലും നില്‍ക്കുന്നു. മനസ്സില്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പോലും പഴി കേള്‍ക്കേണ്ടി വരും. സഹപ്രവര്‍ത്തകര്‍ അനിഷ്ടകരമായി പെരുമാറാന്‍ ഇടയുണ്ട്. വൈദ്യ നിര്‍ദേശം അവഗണിക്കുന്നത് അപകടകരമാകും. വ്യാപാരത്തില്‍ നിന്നും പ്രതീക്ഷിച്ച ലാഭം ലഭിക്കാന്‍ പ്രയാസമാണ്. അമിതയാത്ര ആരോഗ്യ ക്ലേശങ്ങള്‍ക്ക് കാരണമായേക്കാം. വിവാദ സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം.
ദോഷ പരിഹാരം : സുബ്രഹ്മണ്യന് പഞ്ചാമൃത നിവേദ്യം, ശിവന് ജലധാര.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
കുജശുക്രന്മാര്‍ ഭാഗ്യസ്ഥാനത്തും ആദിത്യന്‍ സപ്തമത്തിലും ശനി ആറിലും വ്യാഴം മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമാകുന്നു. സ്ത്രീകള്‍ നിമിത്തം വിഷമകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. തൊഴിലില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായും മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. യാത്രകളും അലച്ചിലും വര്‍ധിക്കും. ഉദര സംബന്ധമായ വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല .

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
കുജശുക്രന്മാര്‍ അഷ്ടമഭാവത്തിലും രവിബുധന്മാര്‍ ആറിലും വ്യാഴം രണ്ടിലും രാഹു ജന്മത്തിലും ശനി അഞ്ചിലും സഞ്ചരിക്കുന്ന കാലമാകുന്നു. അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിച്ചെന്നു വരില്ല. വിദ്യാഭ്യാസ സംബന്ധമായി നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര വിജയവും അംഗീകാരവും ലഭിക്കും. കുടുംബ പരമായി ക്ലേശ അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. തൊഴിലിലെ സ്ഥാനം നിലനിര്‍ത്താന്‍ അശ്രാന്ത പരിശ്രമം വേണ്ടി വരും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് പായസ നിവേദ്യം.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യാഴം ജന്മത്തിലും ശനി നാലിലും രവി ബുധന്മാര്‍ അഞ്ചിലും കുജശുക്രന്മാര്‍ സപ്തമ ഭാവത്തിലും സഞ്ചരിക്കുന്നു. ധനപരമായി മെച്ചപ്പെട്ടെ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം വരും. ഒത്തുതീര്‍പ്പ് കാര്യങ്ങളില്‍ വിജയം ഉണ്ടാകും. ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. സര്‍ക്കാര്‍ കോടതി വിഷയങ്ങള്‍ അനുകൂലമായി ഭവിക്കും.
ദോഷപരിഹാരം: ശിവന് ജലധാര, കൂവളമാല.

RELATED ARTICLES  ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! ചതയം നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ച്‌

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments