മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 ജൂൺ 01 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 01.06.2023 (1198 ഇടവം 18 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ദമ്പതികളില്‍ മാനസിക വൈഷമ്യങ്ങള്‍ വരാവുന്നതാണ്. ആരോഗ്യപരമായ ചില പ്രയാസങ്ങള്‍ ഉണ്ടാകാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കു തടസ്സം നേരിടാവുന്നതാണ്. ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്. ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. വേണ്ടപെട്ടവരുമായി കലഹം അവിചാരിത ധനനഷ്ടം എന്നിവ ഉണ്ടായേക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഏറെക്കാലമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടി വരും.

ALSO WATCH THIS VIDEO, ₹75 coinന്റെ വിലയെത്ര? എങ്ങനെ വാങ്ങും? പ്രത്യേകതകൾ എന്തൊക്കെ?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രയാസമെന്നു തോന്നിയ പല സംഗതികളും സാധിക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് നേട്ടങ്ങള്‍ കൈവരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉന്നതസ്ഥാനലബ്ധിക്കും പ്രശംസയ്ക്കും അര്‍ഹരാകും. ജോലിയില്‍ അനുകൂലമായ സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. കാര്യതടസ്സം, അമിത അധ്വാനം മുതലായവയ്ക്കും സാധ്യത. ഭവനത്തില്‍ ശാന്തത കുറഞ്ഞെന്നു വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. ശരീരക്ലേശവും മനഃക്ലേശവും വർധിക്കാൻ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, 200 രൂപയുടെ ഫിഞ്ചസ്‌ മുതൽ 2 ലക്ഷത്തിലധികം രൂപ വിലയുള്ള മക്കാവു വരെ: അറിഞ്ഞു ചെയ്താൽ കശുണ്ടാക്കാൻ അരുമ പക്ഷി വളർത്തൽ – തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിലയും

Avatar

Staff Reporter