മലയാളം ഇ മാഗസിൻ.കോം

കുടുങ്ങിയത്‌ വമ്പൻ സ്രാവല്ല! വെറും ഇരമാത്രം? മലയാള സിനിമയിലെ വമ്പന്മാരെല്ലാം ഊരാക്കുടുക്കിലേക്ക്‌!

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച് അത് ചിത്രീകരിക്കുവാൻ കൊട്ടേഷൻ നല്കിയെന്ന ആരോപണം നേരിടുന്ന നടൻ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമയുമായി ബന്ധപ്പെട്ട പല വെട്ടിപ്പു കഥകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്‌. താര നിശയുടേയും സിനിമാ നിർമ്മാണത്തിന്റെയും മറവിൽ നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്നാണ്‌ ആരോപണം ഉയരുന്നത്. താരനിശകൾ വഴി ലഭിച്ച എട്ടു കോടിയിലധികം രൂപയുടെ പ്രതിഫലം ജീവ കാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വക മാറ്റി ചിലവഴിച്ചതായിയി ആദായ നികുതിവകുപ്പ് കണ്ടെത്തി.

ഇതിനെ തുടർന്ന് ഉണ്ടായ നടപടിക്കെതിരെ അമ്മ ആദായ നികുതിവകുപ്പിന്റെ അപ്പീൽ അതോരിറ്റിയേയും ഹൈക്കോടതിയേയും സമീപിച്ചു. ഹൈക്കോടതി റിക്കവറി അടക്കമുള്ള നിയമനടപടിക്കെതിരെ ഇടക്കാല സ്റ്റേയും അനുവദിച്ചിട്ടുണ്ട്. എട്ടുകോടിയിൽ രണ്ടു കോടി വരവ വച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു എന്ന് പറയുമ്പോളും അതിന്റെ കണക്കുകൾ പൂർണ്ണമായി ഹാജരാക്കുവാൻ അമ്മയുടെ നേതൃത്വത്തിനായിട്ടില്ല.

നികുതിവെട്ടിപ്പുകളും മറ്റു കാര്യങ്ങളും വിശദമായി അന്വേഷിച്ചാൽ ദിലീപിന്റെ മാത്രമല്ല വമ്പൻ താരങ്ങളുടേയും അടുത്തേക്ക് അന്വേഷണം നീളാൻ ഇടയുണ്ട്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ ഉള്ള താരങ്ങളുടേ വീടുകളിലും റിമി ടോമി, ലാൽ ജോസ് തുടങ്ങിയവരുടെ വീടുകളിലും ഓഫീസുകളിലും നേരത്തെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. മോഹൻ ലാലിന്റെ വീട്ടിൽ നിന്നും ആനക്കൊമ്പ് പിടികൂടുകയും ചെയ്തിരുന്നു. വീണ്ടും അന്വേഷണം നടന്നാൽ അത് പല വമ്പന്മാർക്കു തലവേദനയാകാൻ സാധ്യതയുണ്ട്.

മലയാള സിനിമയിലെ പലർക്കും കേരളത്തിനകത്തും പുറത്തുമായി പല ബിസിനസ്സുകളും ഉണ്ട്. പല താരങ്ങൾക്കും ദുബായ് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും സാമ്പത്തിക ഇടപാടുകൾ ഉള്ളതായി വാർത്തകൾ വന്നിരുന്നു. നടിയെ ആക്രമിച്ച കേസ് അതിൽ നിന്നും വഴി മാറി അന്വേഷണം കേന്ദ്ര ഏജൻസികളുടെ കൈകളിലും എത്തിപ്പെടാം. അങ്ങിനെ സംബവിച്ചാൽ അത് വമ്പൻ സ്രാവുകളിലേക്ക് നീളാനും മലയാളസിനിമയിലെ പല താരങ്ങളുടെയും പൊയ്മുഖം അഴിഞ്ഞു വീഴുവാനും സാധ്യതയുണ്ട്.

അതിനിടയിൽ ബി.ജെ.പിയുമായി ബന്ധപ്പെട്ട് വന്ന മെഡിക്കൽ കോഴ വാർത്ത തല്ക്കാലത്തേക്ക് മാധ്യമ ശ്രദ്ധ തിരിച്ചു എന്നത് സിനിമാ മേഖലയിലുള്ള ചിലർക്ക് ഒരു ആശ്വാസമായി മാറിയിരിക്കുന്നു.

Avatar

Staff Reporter