മലയാളം ഇ മാഗസിൻ.കോം

ഏപ്രിൽ 3 മുതൽ 9 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍ക്കാര്‍- കോടതി കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ സംജാതമാകും. വായ്പ അപേക്ഷയിന്മേല്‍ സൂക്ഷ്മ പരിശോധന വൈകും. സുഹൃത്തുക്കളുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കും. സാമ്പത്തികമായി അല്പം ക്ലേശ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. മധുര സംഭാഷണത്താല്‍ പലരെയും ആകര്‍ഷിക്കാന്‍ കഴിയും.
ദോഷപരിഹാരം: ശിവന് കൂവളമാല, ജലധാര. സുബ്രഹ്മണ്യനു പാല്‍ അഭിഷേകം.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4), രോഹിണി, മകയിരം 1/2)
പുതിയ സാമ്പത്തിക മാര്‍ഗങ്ങള്‍ ഉണ്ടാകും. ആനുകൂല്യങ്ങളില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. തൊഴിലില്‍ അംഗീകാരവും ആനുകൂല്യവും വര്‍ധിക്കും.വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം പ്രതീക്ഷിക്കാം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ സമ്മര്‍ദം വര്‍ധിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വാരം അനുകൂലമാണ്.
ദോഷ പരിഹാരം : ഗണപതിക്ക് കറുകമാല, ശാസ്താവിനു നീരാഞ്ജനം, നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
തൊഴിലില്‍ മേലധികാരികളുടെ പ്രീതി ലഭിക്കും. തൊഴിലില്‍ അനുകൂല പരിവര്‍ത്തനങ്ങള്‍ വരാന്‍ ഇടയുണ്ട്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വര്‍ധിക്കും. രൂക്ഷ സംഭാഷണം മൂലം സുഹൃത്തുക്കള്‍ അകലും.
ദോഷ പരിഹാരം : മഹാവിഷ്ണുവിന് തുളസിമാല, പാല്‍പായസം. ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
പല ആഗ്രഹങ്ങളും സാധിപ്പിക്കാന്‍ കഴിയുന്ന വാരമാണ്. ഔദ്യോഗിക രംഗത്ത് അഭിനന്ദനങ്ങള്‍ ലഭിക്കും. വ്യവഹാര സംബന്ധിയായ കാര്യങ്ങള്‍ അനുകൂലമാകും. കുടുംബത്തില്‍ സന്തോഷവും ശാന്തിയും നിലനില്‍ക്കും. ഗൃഹ നിര്‍മാണ കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കലാകാരന്മാര്‍ക്ക് അംഗീകാരവും അവസരങ്ങളും വര്‍ധിക്കും.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് പുറകുവിളക്ക്, ധാര.

Avatar

Staff Reporter