22
November, 2017
Wednesday
06:39 PM
banner
banner
banner

ഏപ്രിൽ 3 മുതൽ 9 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും.കര്‍മരംഗത്ത് പുരോഗതി ഉണ്ടാകും. ധനക്ലേശത്തിനു പരിഹാരം ഉണ്ടാകും. നേതൃ പദവിയും അംഗീകാരവും ലഭിക്കും. പ്രയോജനകരമായ പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഉടലെടുക്കും. കുടുംബത്തില്‍ ആഹ്ലാദകരമായ സാഹചര്യം ഉണ്ടാകും.കാണുവാന്‍ ആഗ്രഹിച്ച ബന്ധുജനങ്ങളെ കണ്ടുമുട്ടും.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാര സൂക്തം, നാഗദേവതകള്‍ക്ക് പാലും മഞ്ഞളും.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശയാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറും. ശുഭാപ്തി വിശ്വാസത്തോടെ പ്രശ്നങ്ങളെ സമീപിക്കും. ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. കടം കൊടുക്കുന്നതും ജാമ്യം നില്‍ക്കുന്നതും ധന നഷ്ടത്തിന് കാരണമാകും. വലിയ പദ്ധതികള്‍ മറ്റൊരു അവസരത്തില്‍ ആകുന്നതാണ് നല്ലത്. പ്രാര്‍ത്ഥനകള്‍ സഫലങ്ങളാകും. തൊഴിലില്‍ ചില പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. .
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യസൂക്തം.

തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. അനിയന്ത്രിതമായ ചെലവ് മൂലം ആശങ്ക ഉണ്ടാകും. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുകൂലമായി പെരുമാറും. പ്രശ്നങ്ങളെ സമ ചിത്തതയോടെ സമീപിക്കും. ദാമ്പത്യ സുഖം ഉണ്ടാകും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് തുളസിമാല, ഭദ്രകാളിക്ക് കഠിനപ്പായസം.

വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബത്തില്‍ സുഖകരമായ അന്തരീക്ഷം നിലനില്‍ക്കും. പല സുപ്രധാനകാര്യങ്ങളിലും തീരുമാനം എടുക്കും. ബന്ധുജനങ്ങളുടെ മംഗള കാര്യങ്ങളില്‍ സംബന്ധിക്കും. ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഠിന പരിശ്രമം ആവശ്യമായി വരും. ആഭരണങ്ങളോ ഗൃഹോപകരണങ്ങളോ വാങ്ങും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കും.
ദോഷ പരിഹാരം : ശാസ്താവിനു എള്ള്പായസം, ശിവന് രുദ്രാഭിഷേകം.

2 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  ജന്മ സംഖ്യ പറയും നിങ്ങളുടെ ശരിയായ സ്വഭാവവും അനുകൂല ദിവസവും ഭാഗ്യ നിറങ്ങളും
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments